ഡോ​ക്ട​റു​ടെ നി​ർ​ദേ​ശ​ത്തെ അ​വ​ഗ​ണി​ച്ചെ​ത്തി​യ നിധിന്‌ ജോ​സ​ഫി​ന്്് ഒ​ന്നാം സ്ഥാ​നം
Monday, November 11, 2019 10:21 PM IST
ചേ​ർ​ത്ത​ല: ഡോ​ക്ട​റു​ടെ നി​ർ​ദേ​ശം അ​വ​ഗ​ണി​ച്ചെ​ത്തി​യ നി​ധി​ൻ ജോ​സ​ഫി​നെ ഭാ​ഗ്യം കൈ​വി​ട്ടി​ല്ല. ക​ടു​ത്ത വേ​ദ​ന​ക്കി​ട​യി​ലും നിധിൻ‌ ജോ​സ​ഫ് സീ​നി​യ​ർ ബോ​യ്സ് 110 ഹ​ർ​ഡി​ൽ​സി​ൽ മ​റ്റു​ള്ള​വ​രെ പി​ന്നി​ലാ​ക്കി ഒ​ന്നാം സ്ഥാ​നം നേ​ടി. ഇ​ടു​പ്പി​ന് പേ​ശി​വ​ലി​വ് മൂ​ലം ക​ഴി​ഞ്ഞ ഏ​ഴു​മാ​സ​മാ​യി ചി​കി​ത്സ​യി​ലാ​ണ്.
കാ​യി​ക​മേ​ള​യെ കു​റി​ച്ച് ഡോ​ക്ട​റോ​ട് സൂ​ചി​പ്പി​ച്ച​പ്പോ​ൾ മ​ത്സ​ര​ത്തി​ൽ ഡോ​ക്ട​ർ വി​ല​ക്കു​ക​യാ​യി​രു​ന്നു. മ​ത്സ​രം ന​ട​ക്കു​ന്പോ​ൾ ത​നി​ക്ക് വീ​ട്ടി​ലി​രി​ക്കാ​നാ​കി​ല്ലെ​ന്ന് മ​ന​സി​ലാ​ക്കി​യ​തോ​ടെ​യാ​ണ് ട്രാ​ക്കി​ലി​റ​ങ്ങി​യ​ത്. ക​ഴി​ഞ്ഞ ആ​റു​മാ​സ​മാ​യി ഒ​രു ത​യ്യാ​റെ​ടു​പ്പും ന​ട​ത്താ​തെ​യാ​ണ് ട്രാ​ക്കി​ലെ​ത്തി​യ​ത്. എ​ന്നാ​ൽ പ്ര​ക​ട​ന​ത്തി​ൽ ഒ​ട്ടും കു​റ​വി​ല്ലാ​തെ ത​ന്നെ ഫി​നി​ഷ് ചെ​യ്യാ​നാ​യി.
എ​ന്നാ​ൽ ഇ​ത്ത​വ​ണ​ത്തെ മേ​ള​യി​ൽ നാ​നൂ​റ് മീ​റ്റ​ർ ഹ​ർ​ഡി​ൽ​സി​ൽ പ​ങ്കെ​ടു​ക്കാ​ൻ ക​ഴി​യാ​തെ​യാ​ണ് മ​ട​ങ്ങു​ന്ന​ത്. എ​ഴാം ക്ലാ​സു​മു​ത​ൽ ഹ​ർ​ഡി​ൾ​സി​ൽ മെ​ഡ​ൽ നേ​ടി​യി​ട്ടു​ണ്ട്. ലി​യോ തേ​ർ​ട്ടീ​ന്ത് സ്കൂ​ളി​ലെ പ്ല​സ് വ​ണ്‍ വി​ദ്യാ​ർ​ഥി​യാ​ണ്.