കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വി​ന് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ മ​ർ​ദ​നം
Saturday, November 16, 2019 11:38 PM IST
ആ​ല​പ്പു​ഴ: ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ ചി​കി​ത്സ​യ്ക്കെ​ത്തി​യ കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം നേ​താ​വി​ന് മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​മേ​റ്റു. മൂ​ന്നം​ഗ മ​യ​ക്കു​മ​രു​ന്ന് സം​ഘ​ത്തി​ന്‍റെ മ​ർ​ദ​ന​ത്തി​ൽ​കേ​ര​ള കോ​ണ്‍​ഗ്ര​സ്-​എം ജി​ല്ലാ സെ​ക്ര​ട്ട​റി തോ​മ​സ് ക​ള​രി​ക്ക​ൽ (57), മ​ക​ൻ ര​ഞ്ജി​ത്ത് (22), തോ​മ​സ് ക​ള​രി​ക്ക​ലി​ന്‍റെ സ​ഹോ​ദ​രി​പു​ത്ര​ൻ അ​ജി​ത്ത് (26)എ​ന്നി​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. ക​ഴി​ഞ്ഞ​ദി​വ​സം രാ​ത്രി എ​ട്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം. അ​ജി​ത്തി​ന്‍റെ കാ​ൽ ഡ്ര​സ് ചെ​യ്യു​ന്ന​തി​നാ​യി ര​ഞ്ജി​ത്തു​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ ഇ​വി​ടെ നി​ന്ന മൂ​ന്നം​ഗ സം​ഘം ഇ​രു​വ​രെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു.

സ​മീ​പ​ത്തു​ണ്ടാ​യി​രു​ന്ന പോ​ലീ​സ് എ​ല്ലാ​വ​രെ​യും ക​സ്റ്റ​ഡി​യി​ൽ എ​ടു​ത്തു. വി​വ​ര​മ​റി​ഞ്ഞ് തോ​മ​സ് സ്റ്റേ​ഷ​നി​ലെ​ത്തി മ​ക​നെ​യും സ​ഹോ​ദ​രി​പു​ത്ര​നെ​യും ജാ​മ്യ​ത്തി​ൽ ഇ​റ​ക്കി. ഈ ​സ​മ​യം സ​ഹോ​ദ​രി​പു​ത്ര​ന് ത​ല​ചു​റ്റ​ൽ അ​നു​ഭ​വ​പ്പെ​ട്ടു.

ഇ​യാ​ളു​മാ​യി ജ​ന​റ​ൽ ആ​ശു​പ​ത്രി​യി​ൽ എ​ത്തി​യ​പ്പോ​ൾ അ​ക്ര​മി​സം​ഘ​ത്തി​ലെ അം​ഗ​ങ്ങ​ളാ​യ മ​റ്റൊ​രു സം​ഘം ആ​ശു​പ​ത്രി​യി​ലെ​ത്തി മൂ​ന്നു​പേ​രെ​യും മ​ർ​ദി​ക്കു​ക​യാ​യി​രു​ന്നു. ത​ല​യ്ക്കും മൂ​ക്കി​നും പ​രി​ക്കേ​റ്റ തോ​മ​സ് ക​ള​രി​ക്ക​ലി​നെ ആ​ല​പ്പു​ഴ മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി​യി​ൽ പ്ര​വേ​ശി​പ്പി​ച്ചു.

ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ല​ർ ബി​ന്ദു​തോ​മ​സി​ന്‍റെ ഭ​ർ​ത്താ​വാ​ണ് തോ​മ​സ് ക​ള​രി​ക്ക​ൽ. ന​ഗ​ര​സ​ഭാ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​നും വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ ബ​ഷീ​ർ കോ​യാ​പ​റ​ന്പി​ലും ആ​ശു​പ​ത്രി​യി​ൽ എ​ത്തി. സൗ​ത്ത് പോ​ലീ​സ് കേ​സെ​ടു​ത്തു.