മ​ഴ ത​ക​ർ​ത്തു, പ്ര​ധാ​ന​വേ​ദി ചെ​ളി​ക്കു​ള​മാ​യി
Tuesday, November 19, 2019 10:17 PM IST
ഹ​രി​പ്പാ​ട് : അ​പ്ര​തീ​ക്ഷി​ത​മാ​യി ത​ക​ർ​ത്തു​പെ​യ്ത മ​ഴ​യി​ൽ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ന്‍റെ പ്ര​ധാ​ന​വേ​ദി​യാ​യ ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ൻ​ഡ​റി സ്കൂ​ൾ ഗ്രൗ​ണ്ട് ചെ​ളി​ക്കു​ള​മാ​യി മാ​റി. സ​ദ​സി​ലി​രു​ന്ന​വ​ർ ചെ​ളി​യി​ൽ ച​വി​ട്ടി ഇ​രി​ക്കേ​ണ്ട ഗ​തി​കേ​ടി​ലു​മാ​യി. ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്യാ​നെ​ത്തി​യ പ്ര​തി​പ​ക്ഷ നേ​താ​വ് ര​മേ​ശ് ചെ​ന്നി​ത്ത​ല​യും മു​ഖ്യാ​തി​ഥി​യാ​യി പ​ങ്കെ​ടു​ത്ത ന​ടി ന​വ്യ​നാ​യ​രും ചെ​ളി​വെ​ള്ള​ത്തി​ൽ ച​വി​ട്ടി പ്ര​യാ​സ​പ്പെട്ടാ​ണ് വേ​ദി​യി​ലെ​ത്തി​യ​ത്.

വേ​ദി​യി​ൽ നി​ന്ന് തി​രി​കെ പോ​കാ​ൻ ചെ​ളി​യു​ടെ മു​ക​ളി​ൽ ഒ​രു​പ​ല​ക ഇ​ട്ടെ​ങ്കി​ലും എ​ന്നെ ഒ​ന്നു​സ​ഹാ​യി​ക്ക​ണ​മേ എ​ന്ന് ഒ​ടു​വി​ൽ ന​വ്യ​നാ​യ​ർ​ക്ക് സം​ഘാ​ട​ക​രോ​ട് അ​പേ​ക്ഷി​ക്കേ​ണ്ടി​വ​ന്നു. ക​ലോ​ത്സ​വം ഉ​ദ്ഘാ​ട​നം ചെ​യ്ത ശേ​ഷം മ​ട​ങ്ങു​ന്ന​തി​നി​ട​യി​ൽ ര​മേ​ശ് ചെ​ന്നി​ത്ത​ല​യ്ക്ക് ഗ്രൗ​ണ്ടി​ൽ നി​റ​ഞ്ഞു​കി​ട​ന്ന ചെ​ളി വീ​ണ്ടും വി​ല്ല​നാ​യി.

ര​മേ​ശ് ചെ​ന്നി​ത്ത​ല​യു​ടെ വാ​ഹ​നം ചെ​ളി​യി​ൽ പു​ത​ഞ്ഞു. ഒ​ടു​വി​ൽ ക​ലോ​ത്സ​വം കാ​ണാ​നെ​ത്തി​യ​വ​രി​ൽ ചി​ല​ർ ചേ​ർ​ന്ന് ശ​ക്തി​യി​ൽ വാ​ഹ​നം ത​ള്ളി​യാ​ണ് മു​ന്നോ​ട്ട് ക​യ​റ്റി​യ​ത്. പി​ന്നീ​ട് ക​ലോ​ത്സ​വം കാ​ണാ​നെ​ത്തി​യ​വ​രു​ടെ​യും അ​ധ്യാ​പ​ക​രു​ടെ​യും വാ​ഹ​ന​ങ്ങ​ൾ ചെ​ളി​യി​ൽ പു​ത​ഞ്ഞ് പ്ര​യാ​സ​പ്പെ​ടു​ന്ന രം​ഗ​വും ഉ​ദ്ഘാ​ട​ന വേ​ദി​യി​ലെ ദു​രി​ത​കാ​ഴ്ച​യാ​യി.