കു​ട്ടി​സ്പീ​ക്ക​ർ റോ​സ്ന ജോ​സ​ഫി​നു സ്വീ​ക​ര​ണം ന​ൽ​കി
Tuesday, November 19, 2019 10:20 PM IST
പൂ​ച്ചാ​ക്ക​ൽ: സം​സ്ഥാ​ന ശി​ശു​ദി​നാ​ഘോ​ഷ​ച്ച​ട​ങ്ങി​ൽ മു​ഖ്യ​മ​ന്ത്രി​യോ​ടൊ​പ്പം വേ​ദി പ​ങ്കി​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി​യ കു​ട്ടി​ക​ളു​ടെ സ്പീ​ക്ക​ർ റോ​സ്ന ജോ​സ​ഫി​ന് മാ​തൃ​വി​ദ്യാ​ല​യം സ്വീ​ക​ര​ണം ന​ൽ​കി.

റോ​സ്ന​യു​ടെ ചി​ത്ര​ങ്ങ​ളാ​ൽ അ​ല​ങ്ക​രി​ച്ച തെ​രേ​സ്യ​ൻ ഹാ​ളി​ലേ​ക്ക് റോ​സ്ന​യേ​യും മാ​താ​പി​താ​ക്ക​ളേ​യും പ്ല​ക്കാ​ർ​ടു​ക​ളു​മാ​യി നി​ര​ന്നു​നി​ന്ന വി​ദ്യാ​ർ​ഥി​ക​ൾ ചെ​ണ്ട​മേ​ള​ത്തി​ന്‍റെ അ​ക​ന്പ​ടി​യോ​ടെ​യാ​ണ് സ്വീ​ക​രി​ച്ച​ത്. സം​സ്ഥാ​ന ശു​ശു​ക്ഷേ​മ സ​മി​തി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ തി​രു​വ​ന​ന്ത​വും ക​ന​ക​ക്കു​ന്ന് നി​ശാ​ഗ​ന്ധി ഓ​ഡി​റ്റോ​റി​യ​ത്തി​ൽ ശി​ശു​ദി​ന പ​രി​പാ​ടി​ക​ളു​ടെ ഭാ​ഗ​മാ​യി ന​ട​ന്ന കു​ട്ടി​ക​ളു​ടെ പൊ​തു​സ​മ്മേ​ള​ന​ത്തി​ൽ മ​ന്ത്രി​മാ​ര​ട​ക്ക​മു​ള്ള​വ​രെ​യും കാ​ണി​ക​ളെ​യും അ​ന്പ​രി​പ്പി​ക്കു​ന്ന ത​ര​ത്തി​ലാ​യി​രു​ന്നു റോ​സ്ന​യു​ടെ പ്ര​സം​ഗം.

പൂ​ച്ചാ​ക്ക​ൽ ഏ​ലൂ​ക്കോ​ട്ടി​ൽ എ.​ടി. ജോ​സ​ഫി​ന്‍റെ​യും റീ​ത്താ​മ്മ​യു​ടെ​യും ഏ​ക മ​ക​ളാ​യ റോ​സ്ന ര​ണ്ടാം​ക്ലാ​സ് മു​ത​ൽ പ്ര​സം​ഗ​മ​ത്സ​ര​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കു​ന്നു​ണ്ട്. മ​ണ​പ്പു​റം സെ​ന്‍റ് തെ​രേ​സാ​സ് എ​ച്ച്എ​സി​ലെ ഏ​ഴാം​ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ റോ​സ്ന​യ്ക്ക് ഐ​എ​എ​സു​കാ​രി​യാ​കു​ക എ​ന്നാ​ണ് ആ​ഗ്ര​ഹം.

സ്കൂ​ൾ മാ​നേ​ജ​ർ ഫാ. ​വ​ർ​ഗീ​സ് മാ​ണി​ക്ക​നാം​പ​റ​ന്പി​ൽ കു​ട്ടി​സ്പീ​ക്ക​റെ പൊ​ന്നാ​ട​യ​ണി​യി​ച്ച് ആ​ദ​രി​ച്ചു. പ്ര​ധാ​നാ​ധ്യാ​പി​ക എ​ലി​സ​ബ​ത്ത് പോ​ൾ സ്കൂ​ളി​ന്‍റെ വ​ക പ്ര​ത്യേ​ക ഉ​പ​ഹാ​രം ന​ൽ​കി. വൈ​സ് പ്ര​സി​ഡ​ന്‍റ് ഷി​ബു, അ​ധ്യാ​പ​ക​പ്ര​തി​നി​ധി​ക​ളാ​യ വി.​ജെ. മാ​ത്യൂ, ഫാ. ​ജോ​ണി ജോ​സ​ഫ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.