റോ​ഡു​ക​ൾ പൊ​ളി​ച്ചി​ട്ട് അ​ര​വ​ർ​ഷം; യാ​ത്രാ​ക്ലേ​ശ​ത്തി​നെ​തി​രേ സ​മ​ര​വു​മാ​യി കോ​ണ്‍​ഗ്ര​സ്
Tuesday, November 19, 2019 10:20 PM IST
അ​ന്പ​ല​പ്പു​ഴ: ക​ഴി​ഞ്ഞ പാ​ർ​ല​മെ​ന്‍റ് തെ​ര​ഞ്ഞെ​ടു​പ്പി​ൽ വോ​ട്ടു​നേ​ടാ​ൻ എ​ൽ​ഡി​എ​ഫ് തീ​രു​മാ​ന​പ്ര​കാ​രം ന്വി​ക​സ​നം കാ​ണി​ക്കു​ന്ന​തി​നു​വേ​ണ്ടി നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക റോ​ഡു​ക​ളും യു​ദ്ധ​കാ​ലാ​ടി​സ്ഥാ​ന​ത്തി​ൽ പൊ​ളി​ച്ചി​ട്ടു. എ​ന്നാ​ൽ അ​ര​വ​ർ​ഷം പി​ന്നി​ടു​ന്പോ​ഴും റോ​ഡു​ക​ളു​ടെ പ​ണി പൂ​ർ​ത്തി​ക​രി​ക്ക​ൻ സാ​ധി​ച്ചി​ട്ടി​ല്ലെ​ന്ന് കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ൾ കു​റ്റ​പ്പെ​ടു​ത്തി. രൂ​ക്ഷ​മാ​യ യാ​ത്രാ​ക്ലേ​ശം ക​ണ​ക്കി​ലെ​ടു​ത്ത് അ​ടി​യ​ന്ത​ര​മാ​യി റോ​ഡു നി​ർ​മാ​ണം പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ന്നാ​വ​ശ്യ​പ്പെ​ട്ട് അ​ന്പ​ല​പ്പു​ഴ​യി​ലെ കോ​ണ്‍​ഗ്ര​സ് നേ​തൃ​ത്വം പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് അ​സി. എ​ൻ​ജി​നി​യ​ർ ഓ​ഫീ​സി​ൽ പ്ര​തി​ഷേ​ധ​വു​മാ​യി എ​ത്തി.

മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രാ​യ വി. ​ദി​ൽ​ജി​ത്ത്, സി. ​ശ​ശി​കു​മാ​ർ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​രു​മാ​ടി​യി​ലു​ള്ള പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് കാ​ര്യാ​ല​യ​ത്തി​ൽ നേ​രി​ട്ടെ​ത്തി​യാ​ണ് പ്ര​തി​ഷേ​ധം അ​റി​യി​ച്ച് ക​ത്തു​ന​ൽ​കി​യ​ത്. പൊ​തു​മ​രാ​മ​ത്ത് മ​ന്ത്രി​യു​ടെ മ​ണ്ഡ​ല​മാ​യ അ​ന്പ​ല​പ്പു​ഴ​യി​ലും പൊ​തു​മ​രാ​മ​ത്തു വ​കു​പ്പി​ന്‍റെ പ്ര​വൃ​ത്തി​ക​ൾ താ​ളം തെ​റ്റി​യി​രി​ക്കു​ക​യാ​ണെ​ന്നും കോ​ണ്‍​ഗ്ര​സ് നേ​താ​ക്ക​ൾ കു​റ്റ​പ്പെ​ടു​ത്തി.

സ​ർ​ക്കാ​രി​ന്‍റെ​യും പ​ഞ്ചാ​യ​ത്ത് ഭ​ര​ണാ​ധി​കാ​രി​ക​ളു​ടെ പി​ടി​പ്പു​കേ​ട് മൂ​ല​മാ​ണ് പ്ര​വൃ​ത്തി​ക​ൾ പൂ​ർ​ത്തി​യാ​കാ​ത്ത​തെ​ന്നും അ​തി​നെ​തി​രേ കോ​ണ്‍​ഗ്ര​സ് മ​ണ്ഡ​ലം ക​മ്മി​റ്റി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ സ​മ​ര​പ​രി​പാ​ടി​ക​ൾ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും നേ​താ​ക്ക​ൾ വ്യ​ക്ത​മാ​ക്കി. മ​ണ്ഡ​ലം പ്ര​സി​ഡ​ന്‍റു​മാ​രോ​ടൊ​പ്പം ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗം എ. ​ആ​ർ. ക​ണ്ണ​ൻ, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ക​രു​മാ​ടി മു​ര​ളി, ബി. ​ശ്യാം​ലാ​ൽ, കോ​ണ്‍​ഗ്ര​സ് ഭാ​ര​വാ​ഹി​ക​ളാ​യ കെ. ​സോ​മ​ൻ​പി​ള്ള, ജെ. ​കു​ഞ്ഞു​മോ​ൻ, ഇ. ​റി​യാ​സ്, ശ​ശി​കു​മാ​ർ ശ്രീ​ശൈ​ലം, ശ​ര​ത് ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​രും പ്ര​തി​ഷേ​ധ പ​രി​പാ​ടി​ക്കു നേ​തൃ​ത്വം ന​ൽ​കി.