ന​ട​പ്പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ; ജീ​വ​നു​ഭീ​ഷ​ണി​യും ദു​രി​ത​യാ​ത്ര​യും
Tuesday, November 19, 2019 10:23 PM IST
മ​ങ്കൊ​ന്പ്: ന​ട​പ്പാ​ത​യും ക​ല്ലു​കെ​ട്ടു​മി​ല്ലാ​ത്ത​ത് വി​ദ്യാ​ർ​ഥി​ക​ള​ട​ക്ക​മു​ള്ള യാ​ത്ര​ക്കാ​ർ​ക്കു ഭീ​ഷ​ണി​യാ​കു​ന്നു. കാ​വാ​ലം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് നാ​ലാം​വാ​ർ​ഡ് പ​രി​ധി​യി​ൽ വ​രു​ന്ന പ​ള്ളി​യ​റ​ക്കാ​വു ജെ​ട്ടി​ക്കു സ​മീ​പ​ത്തെ ന​ട​പ്പാ​ത​യു​ടെ ശോ​ച​നീ​യാ​വ​സ്ഥ​യാ​ണ് നാ​ട്ടു​കാ​ർ​ക്കു ദു​രി​ത​യാ​ത്ര സ​മ്മാ​നി​ക്കു​ന്ന​ത്.

ബോ​ട്ടു​ജെ​ട്ടി​ക്കു സ​മീ​പ​ത്തെ ക​ട​ത്തു​ക​ട​വു​മു​ത​ൽ പു​ന്നൂ​ർ പാ​ലം​വ​രെ​യു​ള്ള വ​ഴി​യാ​ണ് ഏ​റെ​ക്കാ​ല​മാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന​ത്. പ്ര​ദേ​ശ​ത്ത് വെ​ളി​ച്ച​മി​ല്ലാ​ത്ത​തി​നാ​ൽ നൂ​റു​ക​ണ​ക്കി​നാ​ളു​ക​ൾ ക​ട​ന്നു​പോ​കു​ന്ന ഈ ​വ​ഴി​യി​ലു​ടെ​യു​ള്ള രാ​ത്രി​കാ​ല​യാ​ത്ര ഏ​റെ അ​പ​ട​ക​ര​മാ​ണ്.
വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്നു​കി​ട​ക്കു​ന്ന വ​ഴി സ​ഞ്ചാ​ര​യോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യ​ത്തോ​ട് അ​ധി​കൃ​ത​രും മു​ഖം തി​രി​ച്ചി​രി​ക്കു​ക​യാ​ണ്.

ഏ​റെ​ക്കാ​ല​ത്തെ മു​റ​വി​ളി​ക്കു​ശേ​ഷം പ​ള്ളി​യ​റ​ക്കാ​വു ജെ​ട്ടി​മു​ത​ൽ പു​ന്നൂ​ർ പാ​ലം​വ​രെ​യു​ള്ള വ​ഴി​യു​ടെ നി​ർ​മാ​ണ​ത്തി​നാ​യി ഫി​ഷ​റീ​സ് വ​കു​പ്പി​ൽ നി​ന്നും തു​ക​യ​നു​വ​ദി​ച്ചി​രു​ന്നു. ഇ​തി​ന്‍റെ ഭാ​ഗ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ സ്ഥ​ല​ത്തെ​ത്തി എ​സ്റ്റി​മേ​റ്റെ​ടു​ക്കു​ക​യും ചെ​യ്തു. എ​ന്നാ​ൽ സ​മീ​പ​ത്തെ സ്ഥ​ല​മു​ട​മ​യു​ടെ അ​നു​മ​തി​യി​ല്ലാ​ത്ത​തി​നാ​ൽ പ​ണി​ക​ൾ ന​ട​ക്കി​ല്ലെ​ന്നാ​ണ് ഉ​ദ്യോ​ഗ​സ്ഥ​രി​ൽ നി​ന്നും നാ​ട്ടു​കാ​ർ​ക്കു ല​ഭി​ച്ച വി​വ​രം.

കാ​വാ​ലം ഗ​വ. യു​പി സ്കൂ​ളി​ന്‍റെ മു​ൻ​വ​ശ​ത്തെ ബോ​ട്ടു​ജെ​ട്ടി​യു​ടെ​യും ന​ട​പ്പാ​ത​യു​ടെ​യും ഗു​ണ​ഭോ​ക്താ​ക്ക​ളേ​റെ​യും വി​ദ്യാ​ർ​ഥി​ക​ളാ​ണ്. കാ​യ​ൽ മേ​ഖ​ല​യി​ൽ നി​ന്ന​ട​ക്കം നി​ര​വ​ധി വി​ദ്യാ​ർ​ഥി​ക​ളാ​ണ് ബോ​ട്ടി​ൽ വ​ന്നി​റ​ങ്ങു​ന്ന​ത്.

വ​ഴി​യി​ല്ലാ​ത്ത​തി​നു പു​റ​മെ സം​ര​ക്ഷ​ണ​ഭി​ത്തി​യു​ടെ ഭാ​ഗ​മാ​യ ക​ല്ലു​കെ​ട്ടും ത​ക​ർ​ന്നി​ട്ട് വ​ർ​ഷ​ങ്ങ​ളേ​റെ​യാ​യി. ഇ​തു​മൂ​ലം ബോ​ട്ടു​ജെ​ട്ടി​യി​ൽ നി​ന്നും വ​ഴി​യി​ലേ​ക്കി​റ​ങ്ങാ​ൻ ഏ​റെ പ്ര​യാ​സ​മാ​ണ്. പ്രാ​യ​മാ​യ​വ​രും കു​ട്ടി​ക​ളു​മാ​ണ് ഇ​തു​മൂ​ലം ഏ​റെ ക​ഷ്ട​പ്പെ​ടു​ന്ന​ത്. പു​ല​ർ​ച്ചെ 5.15 മു​ത​ൽ രാ​ത്രി 10.15 വ​രെ നൂ​റു​ക​ണ​ക്കി​നു യാ​ത്ര​ക്കാ​രാ​ണ് ജെ​ട്ടി​യി​ൽ നി​ന്നും ബോ​ട്ടു​യാ​ത്ര ചെ​യ്യു​ന്ന​ത്. രാ​ത്രി​കാ​ല​ങ്ങ​ളി​ൽ ജെ​ട്ടി​യി​ലേ​ക്ക് ബോ​ട്ടി​ൽ വ​ന്നി​റ​ങ്ങു​ന്ന യാ​ത്ര​ക്കാ​ർ ഏ​റെ ക​ഷ്ട​പ്പെ​ട്ടാ​ണ് വ​ഴി​യി​ലേ​ക്കി​റ​ങ്ങു​ന്ന​ത്.

ഇ​റ​ങ്ങു​ന്ന​തി​നി​ടെ യാ​ത്ര​ക്കാ​ർ കാ​ൽ​തെ​റ്റി വീ​ണു നി​ര​വ​ധി അ​പ​ക​ട​ങ്ങ​ളു​മു​ണ്ടാ​യി​ട്ടു​ണ്ട്. അ​ടു​ത്ത​യി​ടെ ലി​സ്യു കാ​വാ​ലം റോ​ഡി​ൽ നി​ന്നും ക​ട​ത്തു​ക​ട​വു വ​രെ​യു​ള്ള റോ​ഡ് ടാ​റിം​ഗ് ന​ട​ത്തി​യി​രു​ന്നു. ക​ട​ത്തു​ക​ട​വി​ൽ​നി​ന്നും ബോ​ട്ടു​ജെ​ട്ടി​ക്ക് ഒ​രു​മീ​റ്റ​ർ അ​ക​ലെ വ​രെ കോ​ണ്‍​ക്രീ​റ്റ് ചെ​യ്തി​ട്ടും ബോ​ട്ടു​ജെ​ട്ടി​ക്കു താ​ഴെ​ഭാ​ഗം മാ​ത്രം ഒ​ഴി​വാ​ക്കി​യ​തി​ൽ യാ​ത്ര​ക്കാ​ർ​ക്ക് ക​ടു​ത്ത അ​തൃ​പ്തി​യു​ണ്ട്. ഇ​നി​യെ​ങ്കി​ലും ഈ ​പ്ര​ദേ​ശ​ത്തോ​ടു​ള്ള അ​വ​ഗ​ണ​ന അ​വ​സാ​നി​പ്പി​ച്ചു സു​ര​ക്ഷി​ത​മാ​യി യാ​ത്ര​ചെ​യ്യാ​നു​ള്ള സാ​ഹ​ച​ര്യ​മൊ​രു​ക്ക​ണ​മെ​ന്നാ​ണ് നാ​ട്ടു​കാ​രു​ടെ ആ​വ​ശ്യം.