നാ​ലു ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 17 -ന്
Wednesday, November 20, 2019 10:34 PM IST
ആ​ല​പ്പു​ഴ: ജി​ല്ല​യി​ലെ നാ​ല് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വാ​ർ​ഡു​ക​ളി​ൽ ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ് ഡി​സം​ബ​ർ 17 നു ​ന​ട​ക്കും. 18 നാ​ണ് വോ​ട്ടെ​ണ്ണ​ൽ. അ​രൂ​ക്കു​റ്റി ഗ്രാ​മ​പ്പ​ഞ്ചാ​യ​ത്ത് 11 ഹൈ​സ്കൂ​ൾ വാ​ർ​ഡ്, പു​ളി​ങ്കു​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 16 ച​തു​ർ​ഥ്യാ​ക​രി വാ​ർ​ഡ്, പ​ത്തി​യൂ​ർ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 17 ക​രു​വാ​റ്റും​കു​ഴി വാ​ർ​ഡ്, ദേ​വി​കു​ള​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് 12 കു​ന്പി​ളി​ശേ​രി വാ​ർ​ഡ് എ​ന്നി​വി​ട​ങ്ങ​ളി​ലാ​ണ് ഉ​പ​തെ​ര​ഞ്ഞെ​ടു​പ്പ്.
വി​ജ്ഞാ​പ​നം പ്രാ​ബ​ല്യ​ത്തി​ലാ​കു​ന്ന ഇ​ന്നു​മു​ത​ൽ സ്ഥാ​നാ​ർ​ഥി​ക​ൾ​ക്ക് നാ​മ​നി​ർ​ദേ​ശ പ​ത്രി​ക​ക​ൾ സ​മ​ർ​പ്പി​ക്കാം. രാ​വി​ലെ 11 മു​ത​ൽ ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നു​വ​രെ​യാ​ണ് പ​ത്രി​ക സ​മ​ർ​പ്പ​ണ സ​മ​യം. 28 ആ​ണ് പ​ത്രി​ക സ​മ​ർ​പ്പ​ണ​ത്തി​നു​ള്ള അ​വ​സാ​ന തീ​യ​തി. 29 നു ​സൂ​ക്ഷ്മ പ​രി​ശോ​ധ​ന ന​ട​ക്കും. പ​ത്രി​ക പി​ൻ​വ​ലി​ക്കാ​നു​ള്ള അ​വ​സാ​ന തീ​യ​തി ഡി​സം​ബ​ർ ര​ണ്ട്. തെ​ര​ഞ്ഞെ​ടു​പ്പ് പ്ര​ക്രി​യ​ക​ളു​ടെ ഭാ​ഗ​മാ​യി ക​ള​ക്ട​റേ​റ്റി​ൽ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും ഉ​പ വ​ര​ണാ​ധി​കാ​രി​ക​ളു​ടെ​യും യോ​ഗം ചേ​ർ​ന്നു. ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ (എ​ൽ​എ) എ​സ്. വി​ജ​യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ഡെ​പ്യൂ​ട്ടി ത​ഹ​സി​ൽ​ദാ​ർ (ഇ​ല​ക‌്ഷ​ൻ) അ​ൻ​വ​ർ പ്ര​സം​ഗി​ച്ചു.