ഹ​രി​ത സം​ര​ക്ഷ​ണം ഒ​രു​ക്കി ഹ​രി​ത ക​ർ​മസേ​ന
Wednesday, November 20, 2019 10:37 PM IST
ഹ​രി​പ്പാ​ട്: ജി​ല്ലാ ക​ലോ​ത്സ​വ​ത്തെ പ്ര​കൃ​തി സൗ​ഹൃ​ദ​മാ​ക്കു​ക​യാ​ണ് ഹ​രി​ത ക​ർ​മ​സേ​ന. ഹ​രി​പ്പാ​ട് ന​ഗ​ര​സ​ഭ​യു​ടെ ഹ​രി​ത​ക​ർ​മ വോ​ള​ന്‍റി​യ​ർ​മാ​രാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ വ​രു​ന്ന പ്ലാ​സ്റ്റി​ക് കു​പ്പി​ക​ൾ പ്ലാ​സ്റ്റി​ക് ക​വ​റു​ക​ൾ ഇ​വ ശേ​ഖ​രി​ക്കു​ന്ന​ത്. ന​ഗ​ര​സ​ഭ​യി​ൽ പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യും നി​രോ​ധി​ച്ച​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ക​ലോ​ത്സ​വ​ത്തി​ൽ പ്ലാ​സ്റ്റി​ക്കി​നെ ഒ​ഴി​ച്ചു​നി​ർ​ത്താ​ൻ ന​ഗ​ര​സ​ഭാ തീ​രു​മാ​നി​ച്ച​ത്. ഇ​തി​ന്‍റെ ഭാ​ഗ​മാ​യാ​ണ് ഹ​രി​ത​ക​ർ​മ സേ​നാം​ഗ​ങ്ങ​ളെ ക​ലോ​ത്സ​വം ന​ട​ക്കു​ന്ന എ​ല്ലാ വേ​ദി​ക​ളി​ലും നി​യ​മി​ച്ചി​രി​ക്കു​ന്ന​ത്. കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ളെ​യാ​ണ് ഹ​രി​ത​ക​ർ​മ​സേ​ന അം​ഗ​ങ്ങ​ളാ​യി തെ​ര​ഞ്ഞെ​ടു​ത്തി​രി​ക്കു​ന്ന​ത്.
28 അം​ഗ​ങ്ങ​ൾ പ​ല പ​ല ഷി​ഫ്റ്റു​ക​ളി​ലാ​യി ക​ലോ​ത്സ​വം ന​ട​ക്കു​ന്ന മു​ഴു​വ​ൻ സ​മ​യ​ത്തും വേ​ദി​ക​ളു​ടെ പ​രി​സ​ര​ത്തു​ണ്ടാ​കും. ശേ​ഖ​രി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ൾ ത​രം​തി​രി​ച്ചു വി​വി​ധ ഏ​ജ​ൻ​സി​ക​ൾ​ക്ക് കൊ​ടു​ക്കാ​റാ​ണ് പ​തി​വെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​റ​യു​ന്നു. പ്ലാ​സ്റ്റി​ക് മാ​ലി​ന്യ​ങ്ങ​ൾ നി​ക്ഷേ​പി​ക്കാ​ൻ പ്ര​ത്യേ​കം ചൂ​ര​ൽ കു​ട്ട​ക​ളും സ്റ്റേ​ജു​ക​ളു​ടെ പ​രി​സ​ര​ങ്ങ​ളി​ൽ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്. ഭ​ക്ഷ്യ മാ​ലി​ന്യ​ങ്ങ​ളും സം​സാ​രി​ക്കു​ന്ന​ത് ഇ​വ​ർ ത​ന്നെ​യാ​ണ്. ക​ലോ​ത്സ​വ​ത്തി​ൽ ഇ​ത്ത​ര​ത്തി​ൽ ഒ​രു മെ​സേ​ജ് ന​ൽ​കു​ന്ന​തി​ലൂ​ടെ കു​ട്ടി​ക​ൾ​ക്കും പ​രി​സ്ഥി​തി സം​ര​ക്ഷ​ണ​ത്തി​ന്‍റെ വ​ലി​യ ഒ​രു സ​ന്ദേ​ശം ന​ൽ​കാ​ൻ ഇ​വ​ർ​ക്ക് സാ​ധി​ക്കു​ന്നു.