അ​പ്പീ​ലി​ലൂ​ടെ​യെ​ത്തി ഒ​ന്നാം​സ്ഥാ​നം പി​ടി​ച്ചെ​ടു​ത്ത് ദു​ർ​ഗ
Thursday, November 21, 2019 10:38 PM IST
ഹ​രി​പ്പാ​ട്: യു​പി വി​ഭാ​ഗം ഓ​ട്ടം​തു​ള്ള​ലി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി ആ​ർ. ദു​ർ​ഗ. ഉ​പ​ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ സെ​ക്ക​ൻ​ഡ് എ ​ഗ്രേ​ഡ് ആ​യി​രു​ന്നു ഈ ​ക​ലാ​കാ​രി​ക്ക്്. അ​പ്പീ​ൽ ന​ൽ​കി​യാ​ണ് ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ലേ​ക്കെ​ത്തി​യ​ത്. ഉ​പ​ജി​ല്ല​യി​ൽ നി​ന്നും വ്യ​ത്യ​സ്ത​മാ​യി ജി​ല്ലാ ക​ലോ​ത്സ​വ​വേ​ദി​യി​ൽ കൃ​ഷ്ണാ​ർ​ജു​ന വി​ജ​യ​മാ​ണ് ദു​ർ​ഗ അ​വ​ത​രി​പ്പി​ച്ച​ത്. ര​ണ്ടാ​ഴ്ച മാ​ത്ര​മെ​ടു​ത്താ​ണ് ഈ ​ഭാ​ഗം ദു​ർ​ഗ പ​ഠി​ച്ചെ​ടു​ത്ത​ത്. ക്ലാ​സ്ക​ഴി​

ഞ്ഞു​ള്ള വൈ​കു​ന്നേ​രം സ​മ​യ​ങ്ങ​ളി​ൽ മാ​ത്ര​മാ​യി​രു​ന്നു പ​രി​ശീ​ല​നം
ഒ​ന്ന​ര വ​ർ​ഷ​മേ​യാ​യു​ള്ളു ദു​ർ​ഗ നൃ​ത്ത​വും തു​ള്ള​ലും പ​ഠി​ക്കാ​ൻ തു​ട​ങ്ങി​യി​ട്ട്. അ​ടു​ത്ത മാ​സം ഈ ​ക​ലാ​കാ​രി​യു​ടെ ക​ഥ​ക​ളി അ​ര​ങ്ങേ​റ്റ​മാ​ണ്. അ​ടു​ത്ത വ​ർ​ഷം ക​ഥ​ക​ളി മ​ത്സ​ര​ത്തി​ലും പ​ങ്കെ​ടു​ക്കു​മെ​ന്നാ​ണ് ഈ ​ആ​റാം ക്ലാ​സു​കാ​രി പ​റ​യു​ന്ന​ത്. ശ്യാം ​ലാ​ലി​ന്‍റെ​യും ര​ശ്മി​യു​ടെ​യും മ​ക​ളാ​യ ദു​ർ​ഗ സെ​ന്‍റ് ജോ​സ​ഫ് ജി​എ​ച്ച്എ​സ്എ​സ് ആ​ല​പ്പു​ഴ​യി​ലെ വി​ദ്യാ​ർ​ഥി​നി​യാ​ണ്.