പ്ര​സം​ഗം ത​ക​ർ​ത്തു, വേ​ദി കീ​ഴ​ട​ക്കി സ​ഹോ​ദ​ര​ങ്ങ​ൾ
Thursday, November 21, 2019 10:40 PM IST
ഹ​രി​പ്പാ​ട്: ആ​ല​പ്പു​ഴ റ​വ​ന്യൂ ജി​ല്ലാ സ്കൂ​ൾ ക​ലോ​ത്സ​വ​ത്തി​ൽ എ​ച്ച്എ​സ്എ​സ്, എ​ച്ച്എ​സ് വി​ഭാ​ഗ​ങ്ങ​ളി​ലെ മ​ല​യാ​ളം പ്ര​സം​ഗ മ​ത്സ​ര​ങ്ങ​ളി​ൽ ഒ​ന്നാം സ്ഥാ​നം നേ​ടി സ​ഹോ​ദ​ര​ങ്ങ​ൾ. എ​ച്ച്എ​സ്എ​സ് വി​ഭാ​ഗ​ത്തി​ൽ മാ​വേ​ലി​ക്ക​ര കു​ന്നം ഗ​വ​ണ്‍​മെ​ന്‍റ് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി സ്കൂ​ളി​ലെ പ്ല​സ്ടു വി​ദ്യാ​ർ​ഥി​നി​യാ​യ സൂ​ര്യ അ​നി​ൽ​കു​മാ​റും എ​ച്ച്എ​സ് വി​ഭാ​ഗ​ത്തി​ൽ വെ​ട്ടി​യാ​ർ റ്റി.​എം. വ​ർ​ഗീ​സ് ഹൈ​സ്കൂ​ളി​ലെ ഒ​ന്പ​താം ക്ലാ​സ് വി​ദ്യാ​ർ​ഥി​യാ​യ സൂ​ര​ജ് അ​നി​ൽ​കു​മാ​റു​മാ​ണ് തി​ള​ക്ക​മാ​ർ​ന്ന വി​ജ​യം നേ​ടി​യ​ത്. സ​ബ്ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ അ​പ്പീ​ലു​മാ​യി എ​ത്തി സൂ​ര്യ ഒ​ന്നാം​സ്ഥാ​നം നേ​ടി എ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്. രാ​ഷ്ട്രീ​യ​ത്തി​ലെ അ​ധാ​ർ​മി​ക​ത വി​ഷ​യ​മാ​ക്കി​യാ​യി​രു​ന്നു സൂ​ര്യ​യു​ടെ പ്ര​സം​ഗം.
ജാ​തി​യും മ​ത​ത്തെ​യും ആ​ശ്ര​യി​ച്ചു​ള്ള രാ​ഷ്ട്രീ​യ​ത്തെ വി​മ​ർ​ശി​ച്ചും, അ​ഴി​മ​തി, രാ​ഷ്ട്രീ​യ കു​തി​ര​ക്ക​ച്ച​വ​ടം എ​ന്നി​വ​യും ശ​ക്ത​മാ​യ ഭാ​ഷ​യി​ൽ അ​വ​ത​രി​പ്പി​ച്ചാ​ണ് സൂ​ര്യ ഒ​ന്നാ​മ​തെ​ത്തി​യ​ത്. സം​സ്ഥാ​ന ക​ലോ​ത്സ​വ​ത്തി​ൽ ക​ഴി​ഞ്ഞ മൂ​ന്നു ത​വ​ണ പ്ര​സം​ഗ​ത്തി​ന് എ-​ഗ്രേ​ഡ് ല​ഭി​ച്ചി​രു​ന്നു. കൂ​ടാ​തെ റ​വ​ന്യൂ ജി​ല്ലാ ക​ലോ​ത്സ​വ​ത്തി​ൽ സൂ​ര്യ ഒ​ന്നാം​സ്ഥാ​നം നേ​ടു​ന്ന​ത് തു​ട​ർ​ച്ച​യാ​യി ഇ​തു നാ​ലാം​ത​വ​ണ​യാ​ണ്. 2017ൽ ​ആ​ല​പ്പു​ഴ ജി​ല്ല​യി​ലെ കു​ട്ടി​ക​ളു​ടെ പ്ര​ധാ​ന​മ​ന്ത്രി​യാ​യി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ടി​രു​ന്നു. ഈ ​വ​ർ​ഷ​ത്തെ സം​സ്ഥാ​ന ശാ​സ്ത്രോ​ത്സ​വ​ത്തി​ലും പ്ര​സം​ഗ​ത്തി​നു സൂ​ര്യ ഒ​ന്നാം​സ്ഥാ​നം നേ​ടി​യി​രു​ന്നു. വ​ർ​ത്ത​മാ​ന കാ​ല​ത്തെ മാ​റു​ന്ന മാ​ന​വി​ക​ത​യും, രാ​ജ്യ​ത്ത് പ​ശു​വി​ന്‍റെ പേ​രി​ൽ ന​ട​ക്കു​ന്ന ആ​ൾ​ക്കൂ​ട്ട കൊ​ല​പാ​ത​ക​ങ്ങ​ളും, ജാ​തി​യു​ടെ​യും മ​ത​ത്തി​ന്‍റെ​യും പേ​രി​ലു​ള്ള വ​ർ​ഗീ​യ ചേ​രി​തി​രി​വു​ക​ളും വി​ഷ​യ​മാ​ക്കി ക​ത്തി​ക്ക​യ​റി​യാ​യി​രു​ന്നു സൂ​ര​ജി​ന്‍റെ പ്ര​സം​ഗം. ബാ​ങ്ക് ജീ​വ​ന​ക്കാ​ര​നാ​യ വെ​ട്ടി​യാ​ർ അ​നി​ലാ​ല​യ​ത്തി​ൽ അ​നി​ൽ​കു​മാ​റി​ന്‍റെ​യും സി​ന്ധു​വി​ന്‍റെ​യും മ​ക്ക​ളാ​ണ് സൂ​ര്യ​യും .സൂ​ര​ജും.