ആ​വ​ശ്യ​പ്പെ​ട്ടു
Wednesday, December 4, 2019 11:27 PM IST
എ​ട​ത്വ: ന​വീ​ക​രി​ച്ച അ​ന്പ​ല​പ്പു​ഴ-​തി​രു​വ​ല്ല റോ​ഡി​ന്‍റെ നി​ർ​മാ​ണ​ത്തി​ലു​ണ്ടാ​യു​ട്ടു​ള്ള കു​റ​വു​ക​ൾ അ​ടി​യ​ന്ത​ര​മാ​യി പ​രി​ഹ​രി​ക്ക​ണ​മെ​ന്ന് എ​ട​ത്വ വി​ക​സ​ന​സ​മി​തി പ്ര​സി​ഡ​ന്‍റ് ആ​ന്‍റ​ണി ഫ്രാ​ൻ​സി​സ് ക​ട്ട​പ്പു​റ​വും ജ​ന​റ​ൽ സെ​ക്ര​ട്ട​റി അ​ഡ്വ. പി​കെ സ​ദാ​ന​ന്ദ​നും സം​യു​ക്ത പ്ര​സ്താ​വ​ന​യി​ൽ ആ​വ​ശ്യ​പ്പെ​ട്ടു. 2020 ജ​നു​വ​രി​യി​ൽ ഉ​ദ്ഘാ​നം ചെ​യ്യു​മെ​ന്നാ​ണ് അ​റി​യു​ന്ന​ത്. അ​തി​നു മു​ന്പു ന​വീ​ക​ര​ണ നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ മു​ഴു​വ​ൻ പൂ​ർ​ത്തീ​ക​രി​ക്ക​ണം.

അ​ന്പ​ല​പ്പു​ഴ, ആ​ല​പ്പു​ഴ, ഹ​രി​പ്പാ​ട് ഭാ​ഗ​ത്തേ​ക്കും തി​രു​വ​ല്ല, ച​ങ്ങ​നാ​ശേ​രി. ച​ന്പ​ക്കു​ളം ഭാ​ഗ​ത്തേ​ക്കു​മു​ള്ള ബ​സ് യാ​ത്രി​ക​ർ​ക്കു​വേ​ണ്ടി എ​ട​ത്വ സെ​ൻ​ട്ര​ൽ ജം​ഗ്ഷ​നി​ൽ ബ​സ് കാ​ത്തി​രു​പ്പ് കേ​ന്ദ്ര​ങ്ങ​ൾ പ്ലാ​നും എ​സ്റ്റി​മേ​റ്റും പ്ര​കാ​രം നി​ർ​മി​ച്ചി​ട്ടി​ല്ലെ​ന്നും എ​ട​ത്വ ക​ഐ​സ്ഇ​ബി സ​ബ്സ്റ്റേ​ഷ​ന്‍റെ മു​ൻ​വ​ശ​ത്തെ ക​ലു​ങ്കി​ന്‍റെ വീ​തി​കൂ​ട്ടി ഇ​തു​വ​രെ ഗ​താ​ഗ​ത​ത്തി​ന് തു​റ​ന്നു​കൊ​ടു​ത്തി​ട്ടി​ല്ലെ​ന്നും ഇ​വി​ടെ റോ​ഡ​പ​ക​ട​ങ്ങ​ൾ പ​തി​വാ​ണെ​ന്നും അ​പ​ക​ട​ത്തി​ൽ ര​ണ്ട് ആ​ളു​ക​ളാ​ണ് മ​രി​ച്ച​തെ​ന്നും ഭാ​ര​വാ​ഹി​ക​ൾ ചൂ​ണ്ടി​ക്കാ​ട്ടി.