സ്ത്രീ​ക​ൾ​ക്ക് ആ​ശ്വാ​സ​മാ​കാ​ൻ "ക്യു ​ഡേ​യ്സ് ’ സാ​നി​റ്റ​റി നാ​പ്കി​നു​മാ​യി കു​ടും​ബ​ശ്രീ ഗ​ദ്ദി​ക​യി​ൽ
Wednesday, December 4, 2019 11:33 PM IST
മാ​വേ​ലി​ക്ക​ര: കൊ​ല്ലം കൊ​ടി​യൂ​ർ ഗ്രാ​മ​ത്തി​ലെ കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ മാ​വേ​ലി​ക്ക​ര​യി​ലാ​രം​ഭി​ച്ച പ​ട്ടി​ക​ജാ​തി പ​ട്ടി​ക വ​ർ​ഗ വ​കു​പ്പി​ന്‍റെ ഗ​ദ്ദി​ക ക​ര​കൗ​ശ​ല മേ​ള​യി​ൽ എ​ത്തി​യി​രി​ക്കു​ന്ന​ത് സ്ത്രീ​ക​ൾ​ക്കു ആ​ശ്വാ​സ​വു​മാ​യാ​ണ്. സ്ത്രീ​ക​ളെ സം​ബ​ന്ധി​ച്ചി​ട​ത്തോ​ളം ഏ​റെ അ​ല​ട്ടു​ന്ന ഒ​ന്നാ​ണ് ആ​ർ​ത്ത​വ​കാ​ല പ്ര​ശ്ന​ങ്ങ​ൾ. അ​ത്ത​രം പ്ര​ശ്ന​ങ്ങ​ളി​ൽ ഒ​രു പ​രി​ധി വ​രെ ആ​ശ്വാ​സം പ​ക​രു​ന്ന ക്യു ​ഡേ​യ്സ് ’സാ​നി​റ്റ​റി നാ​പ്കി​നു​മാ​യാ​ണ് ഈ ​കു​ടും​ബ​ശ്രീ പ്ര​വ​ർ​ത്ത​ക​ർ ഇ​വി​ടെ എ​ത്തി​യി​രി​ക്കു​ന്ന​ത്.

2014-ൽ ​കൊ​ല്ല​ത്തു നി​ന്നു​മാ​ണ് ക്യു ​ഡേ​യ്സ് പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ച​ത്. പ​രു​ത്തി​യി​ൽ നി​ന്നു​ള്ള നോ​ണ്‍ വൂ​വെ​ൻ ഉ​പ​യോ​ഗി​ച്ചാ​ണ് നാ​പ്കി​നു​ക​ൾ നി​ർ​മി​ക്കു​ന്ന​ത്. അ​തു​കൊ​ണ്ടു​ത​ന്നെ വാ​യൂ സ​ഞ്ചാ​രം കു​റ​വാ​യി​രി​ക്കു​മെ​ന്നും ക്യു ​ഡേ​യ്സ് പ്ര​തി​നി​ധി​ക​ളാ​യ ക​ല, ബീ​നാ​മോ​ൾ എ​ന്നി​വ​ർ പ​റ​യു​ന്നു. വി​പ​ണി​യി​ൽ ല​ഭി​ക്കു​ന്ന മ​റ്റു നാ​പ്കി​നു​ക​ളെ അ​പേ​ക്ഷി​ച്ചു ക്യു ​ഡേ​യ്സി​ൽ രാ​സ​പ​ദാ​ർ​ഥ​ങ്ങ​ൾ ഉ​പ​യോ​ഗി​ക്കു​ന്നി​ല്ല എ​ന്ന​താ​ണ് മ​റ്റൊ​രു പ്ര​ത്യേ​ക​ത. ചെ​റി​യ സു​ഷി​ര​ങ്ങ​ളാ​യ​തി​നാ​ൽ അ​ണു​ബാ​ധ ത​ട​യാ​നും സാ​ധി​ക്കു​മെ​ന്നു ഇ​വ​ർ അ​വ​കാ​ശ​പ്പെ​ടു​ന്നു.
ക​ഴി​ഞ്ഞ നാ​ലു​വ​ർ​ഷ​മാ​യി ക്യു​ഡേ​യ്സു​മാ​യി ഇ​വ​ർ സം​സ്ഥാ​ന​ത്തു ന​ട​ക്കു​ന്ന വി​വി​ധ മേ​ള​ക​ളി​ൽ എ​ത്താ​റു​ണ്ട്. ഈ ​മേ​ള​ക​ളി​ൽ എ​ല്ലാം ത​ന്നെ ജ​ന​ങ്ങ​ളി​ൽ നി​ന്നും ത​ങ്ങ​ളു​ടെ ഉ​ൽ​പ്പ​ന്ന​ത്തി​ന് മി​ക​ച്ച പ്ര​തി​ക​ര​ണ​മാ​ണ് ല​ഭി​ക്കു​ന്ന​തെ​ന്നും അ​വ​ർ പ​റ​ഞ്ഞു.

കേ​ര​ള​ത്തി​ന്‍റെ വി​വി​ധ​യി​ട​ങ്ങ​ളി​ലാ​യി ഒ​ന്പ​ത് ക്യു ​ഡേ​യ്സ് നി​ർ​മാ​ണ യൂ​ണി​റ്റു​ക​ൾ പ്ര​വ​ർ​ത്തി​ക്കു​ന്നു​ണ്ട്. നി​ർ​മി​ക്കു​ന്ന നാ​പ്കി​നു​ക​ൾ കേ​ര​ള മെ​ഡി​ക്ക​ൽ കോ​ർ​പ​റേ​ഷ​ൻ വ​ഴി പ​ഞ്ചാ​യ​ത്തു​ക​ൾ​ക്കാ​ണ് വി​ത​ര​ണം ചെ​യ്യു​ന്ന​ത്. പ​ഞ്ചാ​യ​ത്തു​ക​ളി​ൽ എ​ത്തി​ക്കു​ന്ന നാ​പ്കി​നു​ക​ൾ അ​താ​തു പ്ര​ദേ​ശ​ങ്ങ​ളി​ലെ സ്കൂ​ളു​ക​ൾ, കോ​ള​ജു​ക​ൾ വ​ഴി സ്ത്രീ​ക​ൾ​ക്കും പെ​ണ്‍​കു​ട്ടി​ക​ൾ​ക്കും ന​ൽ​കു​ക​യാ​ണ് ചെ​യ്യു​ന്ന​ത്. എ​ട്ടു​പാ​ഡു​ക​ൾ ഉ​ള്ള ക്യു ​ഡേ​യ്സ് റെ​ഗു​ല​ർ നാ​പ്കി​ന് 36 രൂ​പ​യാ​ണ് വി​ല. മേ​ള​യി​ൽ മൂ​ന്നു പാ​ക്ക​റ്റ് നാ​പ്കി​ൻ 100 രൂ​പ​യ്ക്കാ​ണ് വി​ൽ​ക്കു​ന്ന​ത്.