ശാ​പ​മോ​ക്ഷം കാ​ത്ത് റോ​ഡ് : ക​ണ്ണു​തെ​റ്റി​യാ​ൽ കാ​ലി​ട​റും, ബൈ​ക്ക് മ​റി​യും
Sunday, December 8, 2019 10:57 PM IST
പൂ​ച്ചാ​ക്ക​ൽ: ക​ണ്ണൊ​ന്നു തെ​റ്റി​യാ​ൽ കാ​ലി​ട​റി​വീ​ഴും. നി​യ​ന്ത്ര​ണം തെ​റ്റി ബൈ​ക്ക് മ​റി​യും. ഭാ​ഗ്യ​മു​ണ്ടെ​ങ്കി​ൽ മാ​ത്ര​മെ ശ്രീ​നാ​രാ​യ​ണ​ക്ക​വ​ല-​ചെ​ങ്ങ​ണ്ട റോ​ഡി​ലൂ​ടെ സ​ഞ്ച​രി​ക്കു​ന്ന​വ​ർ പ​രി​ക്കു​ക​ളി​ല്ലാ​തെ ര​ക്ഷ​പ്പെ​ടൂ. അ​ധി​കൃ​ത​രു​ടെ അ​നാ​സ്ഥ മൂ​ലം ദു​രി​ത​മ​നു​ഭ​വി​ക്കു​ന്ന​ത് ഇ​വി​ടു​ത്തെ പ്ര​ദേ​ശ​വാ​സി​ക​ളാ​ണ്.

ചേ​ന്നംപ​ള്ളി​പ്പു​റം ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ 12, 13, 14 വാ​ർ​ഡു​ക​ളി​ലൂ​ടെ ക​ട​ന്നു​പോ​കു​ന്ന​തും വ​ർ​ഷ​ങ്ങ​ളാ​യി ത​ക​ർ​ന്ന് ത​രി​പ്പ​ണ​മാ​യി കി​ട​ക്കു​ന്ന​തു​മാ​യ ശ്രീ​നാ​രാ​യ​ണ​ക്ക​വ​ല ചെ​ങ്ങ​ണ്ട റോ​ഡ് സ​ഞ്ചാ​രയോ​ഗ്യ​മാ​ക്ക​ണ​മെ​ന്ന പ്ര​ദേ​ശ​വാ​സി​ക​ളു​ടെ ആ​വ​ശ്യ​ത്തി​ന് വ​ർ​ഷ​ങ്ങ​ളു​ടെ പ​ഴ​ക്ക​മു​ണ്ട്.
ടാ​റിം​ഗും മെ​റ്റി​ലും ഇ​ള​കി​മാ​റി​യ​തി​നെ തു​ട​ർ​ന്ന് പൂ​ർ​ണ​മാ​യും ത​ക​ർ​ന്ന റോ​ഡി​ലു​ടെ​യു​ള്ള യാ​ത്ര ദു​ഷ്ക​ര​മാ​ണെ​ന്ന് നാ​ട്ടു​കാ​ർ പ​റ​യു​ന്നു. വ​ർ​ഷ​ങ്ങ​ൾ​ക്ക് മു​ന്പാ​ണ് പ​ഞ്ചാ​യ​ത്ത് റോ​ഡ് അ​വ​സാ​ന​മാ​യി ടാ​ർ ചെ​യ്ത​ത്. ഇ​തി​നു ശേ​ഷം റോ​ഡി​ൽ അ​റ്റ​കു​റ്റ​പ്പ​ണി​ക​ളൊ​ന്നും ന​ട​ത്തി​യി​ട്ടി​ല്ല. നി​ല​വി​ൽ റോ​ഡി​ന്‍റെ മി​ക്ക ഭാ​ഗ​ങ്ങ​ളി​ലും വ​ലി​യ കു​ഴി​ക​ൾ രൂ​പ​പ്പെ​ട്ടി​രി​ക്കു​ക​യാ​ണ്. ശ​ക്ത​മാ​യ മ​ഴ സ​മ​യ​ത്ത് മ​ഴ​വെ​ള്ളം നി​റ​ഞ്ഞു കി​ട​ക്കു​ന്ന കു​ഴി​ക​ളി​ൽ​പ്പെ​ട്ട് വാ​ഹ​നാ​പ​ക​ട​ങ്ങ​ളു​ണ്ടാ​കു​ന്ന​ത് പ​തി​വ് കാ​ഴ്ച​യു​മാ​ണ്. നി​ര​വ​ധി​ത​വ​ണ അ​ധി​കൃ​ത​ർ​ക്ക് നാ​ട്ടു​കാ​ർ നി​വേ​ദ​ന​ങ്ങ​ൾ ന​ൽ​കി​യെ​ങ്കി​ലും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ല്ല.

ര​ണ്ടു​കി​ലോ​മീ​റ്റ​റോ​ളം ദൈ​ർ​ഘ്യ​മു​ള്ള റോ​ഡി​ന്‍റെ വ​ശ​ങ്ങ​ളി​ലാ​യി നൂ​റു​ക​ണ​ക്കി​നു കു​ടും​ബ​ങ്ങ​ൾ താ​മ​സി​ക്കു​ന്നു​ണ്ട്. ഇ​വ​ർ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ പ്ര​ധാ​ന കേ​ന്ദ്ര​ങ്ങ​ളി​ലെ​ക്ക് എ​ത്തി​ച്ചേ​രാ​നു​ള്ള ഏ​ക മാ​ർ​ഗം കൂ​ടി​യാ​ണ് ഈ ​റോ​ഡ്. റോ​ഡ് ത​ക​ർ​ന്ന​തു​കാ​ര​ണം ഓ​ട്ടോ​റി​ക്ഷ​ക​ൾ ഇ​തു​വ​ഴി വ​രാ​നും ത​യാ​റാ​കു​ന്നി​ല്ല.

ബ​സു​ക​ളും ട്രി​പ്പ് മു​ട​ക്കു​ന്ന​തി​നാ​ൽ യാ​ത്രാ ദു​രി​ത​വും വ​ർ​ധി​ച്ചി​രി​ക്കു​ന്നു. റോ​ഡി​ന്‍റെ ദു​ര​വ​സ്ഥ പ​രി​ഹ​രി​ക്കാ​ൻ പ​ഞ്ചാ​യ​ത്തി​ന്‍റെ ഭാ​ഗ​ത്തു​നി​ന്നും ഒ​രു ന​ട​പ​ടി​യും ഉ​ണ്ടാ​യി​ട്ടി​ല്ലെ​ന്നും പ്ര​ദേ​ശ​വാ​സി​ക​ൾ പ​റ​യു​ന്നു.