ഗ​ദ്ദി​ക​യി​ൽ പ​ര​ന്പ​രാ​ഗ​ത വ​സ്ത്ര ശൈ​ലി സ്റ്റാ​ൾ
Monday, December 9, 2019 10:38 PM IST
ആ​ല​പ്പു​ഴ: ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളു​ടെ വ​സ്ത്ര​ധാ​ര​ണ ശൈ​ലി പു​തു​ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന ഗ​ദ്ദി​ക ന​ഗ​രി​യി​ലെ സ്റ്റാ​ൾ കാ​ഴ്ച​ക്കാ​ർ​ക്ക് വേ​റി​ട്ട അ​നു​ഭ​വ​മാ​യി. മാ​വേ​ലി​ക്ക​ര കോ​ടി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കു​ന്ന ഗ​ദ്ദി​ക 2019-ന്‍റെ വേ​ദി​യി​ലാ​ണ് ഗോ​ത്ര​വി​ഭാ​ഗ​ക്കാ​രു​ടെ വ​സ്ത്ര​ധാ​ര​ണ ശൈ​ലി​യി​ലു​ള്ള വ​സ്ത്ര​ങ്ങ​ൾ ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്.
36ഓ​ളം വ​രു​ന്ന ആ​ദി​വാ​സി ഗോ​ത്ര വി​ഭാ​ഗ​ങ്ങ​ളി​ൽ ഒ​ന്നാ​യ വെ​ട്ട​ക്കു​റു​മ​ൻ വി​ഭാ​ഗ​ത്തി​ന്‍റെ പാ​ര​ന്പ​രാ​ഗ​ത വ​സ്ത്ര ധാ​ര​ണ രീ​തി​യാ​ണ് ത​ന്‍റെ സ്റ്റാ​ളി​ലൂ​ടെ പു​തു ത​ല​മു​റ​യ്ക്ക് പ​രി​ച​യ​പ്പെ​ടു​ത്തു​ക​യാ​ണ് വ​യ​നാ​ട് സ്വ​ദേ​ശി സി​ന്ധു കാ​ലി​ചീ​ൻ​കീ​റ്. പ്രാ​യ​മാ​യ സ്ത്രീ​ക​ളു​ടെ പ​ര​ന്പ​രാ​ഗ​ത വേ​ഷ​മാ​യ ’അ​ജ്ജി തി​ഗ​ത്തൈ’, യു​വ​തി​ക​ളു​ടെ വേ​ഷ​മാ​യ ’ബ​ണ്ണ തി​ഗ​ത്തൈ’, സ്ത്രീ​ക​ളു​ടെ ആ​ചാ​ര​ങ്ങ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ച​ട​ങ്ങു​ക​ൾ​ക്ക് ഉ​പ​യോ​ഗി​ക്കു​ന്ന ’വെ​ളു തി​ഗ​ത്തൈ’, ’തൊ​ണ്‍​ക​ട്ട്ൻ’ തു​ട​ങ്ങി​യ വ​സ്ത്ര​ങ്ങ​ളാ​ണ് സ്റ്റാ​ളി​ൽ ഒ​രു​ക്കി​യി​ട്ടു​ള്ള​ത്. വ​സ്ത്ര​ത്തി​നു പു​റ​മേ പ​ര​ന്പ​രാ​ഗ​ത ആ​ഭ​ര​ണ​ങ്ങ​ൾ, ക​ല്ലു​മാ​ല, ഗു​ണ്ടു​മാ​ല, പാ​ൽ​മ​ണി ഗു​ണ്ടു മാ​ല, കൊ​ന്പു​മാ​ല, തോ​ൾ​വ​ള, കീ​വ​ള, ചെ​ങ്കോ​ട്ട് എ​ന്നി​വ​യും സ്റ്റാ​ളി​ലു​ണ്ട്.
കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി സം​ഘ​ടി​പ്പി​ക്കു​ന്ന സാ​ഹി​ത്യോ​ത്സ​വ​ങ്ങ​ളി​ൽ സ്ഥി​രം സാ​ന്നി​ധ്യ​മാ​ണ് സി​ന്ധു. വെ​ട്ട​ക്കു​റു​മ​ക്കാ​രു​ടെ ത​ന​ത് വാ​മൊ​ഴി ഭാ​ഷ​യാ​യ ബെ​ട്ട​കു​റു​മ ഭാ​ഷ​യി​ൽ ക​ഥ​യും ക​വി​ത​യും എ​ഴു​താ​റു​ണ്ട്. അ​ന്യം നി​ന്നു​പോ​കു​ന്ന ഭാ​ഷ​യെ വീ​ണ്ടെ​ടു​ക്കാ​നു​ള്ള ശ്ര​മ​ത്തി​ന്‍റെ ഭാ​ഗ​മാ​യാ​ണി​ത്. ഭ​ർ​ത്താ​വ് കൃ​ഷ്ണ​ദാ​സി​ന്‍റെ സ​ഹാ​യ​ത്തോ​ടെ ഡി​ക്ഷ​ണ​റി​യും ത​യാ​റാ​ക്കി വ​രു​ന്നു. ഗ​ദ്ദി​ക​യ്ക്കു ശേ​ഷം ഡ​ൽ​ഹി​യി​ൽ ന​ട​ക്കു​ന്ന കേ​ന്ദ്ര സാ​ഹി​ത്യ അ​ക്കാ​ദ​മി​യു​ടെ സാ​ഹി​ത്യോ​ത്സ​വ​ത്തി​ൽ പ​ങ്കെ​ടു​ക്കാ​നു​ള്ള ഒ​രു​ക്ക​ത്തി​ലാ​ണ് സി​ന്ധു.