ഷോ​ർ​ട്ട് ലി​സ്റ്റ്പ്ര​സി​ദ്ധീ​ക​രി​ച്ചു
Monday, December 9, 2019 10:38 PM IST
ആ​ല​പ്പു​ഴ: പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ് ന​ട​പ്പാ​ക്കു​ന്ന മ​ത്സ​ര പ​രീ​ക്ഷ പ​രി​ശീ​ല​ന ധ​ന​സ​ഹാ​യ പ​ദ്ധ​തി​യാ​യ എം​പ്ലോ​യ​ബി​ലി​റ്റി എ​ൻ​ഹാ​ൻ​സ്പ​മെ​ന്‍റ് പ്രോ​ഗാം 2019-20 മെ​ഡി​ക്ക​ൽ എ​ൻ​ജി​നി​യ​റിം​ഗ്, ബാ​ങ്കിം​ഗ്, സി​വി​ൽ സ​ർ​വീ​സ്, ഗേ​റ്റ്/​മാ​റ്റ്, യു​ജി​സി/​നെ​റ്റ്/​ജെ​ആ​ർ​എ​ഫ് വി​ഭാ​ഗ​ത്തി​ലെ ഗു​ണ​ഭോ​ക്താ​ക്ക​ളു​ടെ താ​ല്കാ​ലി​ക ഷോ​ർ​ട്ട് ലി​സ്റ്റ് www. bcdd. kerala.gov.in എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധീ​ക​രി​ച്ചു.
തി​രു​വ​ന​ന്ത​പു​രം, കൊ​ല്ലം, പ​ത്ത​നം​തി​ട്ട, കോ​ട്ട​യം, ആ​ല​പ്പു​ഴ, എ​റ​ണാ​കു​ളം, ഇ​ടു​ക്കി എ​ന്നീ ജി​ല്ല​ക​ളു​ടെ പ​രി​ധി​യി​ലെ വ​രു​ന്ന ഷോ​ർ​ട്ട് ലി​സ്റ്റ് സം​ബ​ന്ധി​ച്ച് ആ​ക്ഷേ​പ​മു​ള്ള​വ​ർ 13 നു ​മു​ന്പു മേ​ഖ​ല ഡ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ, പി​ന്നാ​ക്ക വി​ഭാ​ഗ വി​ക​സ​ന വ​കു​പ്പ്, സി​വി​ൽ സ്റ്റേ​ഷ​ൻ, കാ​ക്ക​നാ​ട്, എ​റ​ണാ​കു​ളം എ​ന്ന വി​ലാ​സ​ത്തി​ൽ നേ​രി​ട്ടോ ത​പാ​ൽ മു​ഖേ​ന​യോ അ​റി​യി​ക്ക​ണം. ഫോ​ണ്‍: 0484 2429130