പു​ഞ്ച​പ്പി​ടാ​രം കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​ത്തിൽ മ​ട​വീ​ഴ്ച
Monday, December 9, 2019 10:38 PM IST
വെ​ളി​യ​നാ​ട് : പു​ഞ്ച​കൃ​ഷി​യി​റ​ക്കി ര​ണ്ടാ​ഴ്ച​യെ​ത്തി​യ പാ​ട​ശേ​ഖ​ര​ത്തി​ൽ മ​ട​വീ​ഴ്ച. വെ​ളി​യ​നാ​ട് കൃ​ഷി​ഭ​വ​ൻ പ​രി​ധി​യി​ലെ പു​ഞ്ച​പ്പി​ടാ​രം കി​ഴ​ക്ക് പാ​ട​ശേ​ഖ​ര​ത്തി​ലാ​ണ് മ​ട​വീ​ഴ്ച​യു​ണ്ടാ​യ​ത്. ഞാ​യ​റാ​ഴ്ച പു​ല​ർ​ച്ചെ​യാ​യി​രു​ന്നു മ​ട​വീ​ഴ്ച.
ഏ​ഴ​ര​യേ​ക്ക​ർ മാ​ത്രം വ​രു​ന്ന ചെ​റി​യ പാ​ട​ശേ​ഖ​ര​ത്തി​ൽ നാ​ലു ക​ർ​ഷ​ക​ർ മാ​ത്ര​മാ​ണു​ള്ള​ത്. ഇ​വി​ടെ വി​ത പൂ​ർ​ത്തി​യാ​യി 13 ദി​വ​സം പി​ന്നി​ട്ട​പ്പോ​ഴാ​ണ് മ​ട​വീ​ഴ്ച സം​ഭ​വി​ച്ച​ത്. പാ​ട​ശേ​ഖ​ര​ത്തി​ന്‍റെ മോ​ട്ടോ​ർ ത​റ​യ്ക്കു സ​മീ​പ​മു​ണ്ടാ​യ മ​ട​വീ​ഴ്ച​യി​ൽ മോ​ട്ടോ​റും അ​നു​ബ​ന്ധ ഉ​പ​ക​ര​ണ​ങ്ങ​ളും വെ​ള്ള​ത്തി​നൊ​പ്പം ഒ​ലി​ച്ചു​പോ​യി. എ​ന്നാ​ൽ ചെ​റി​യ പാ​ട​ശേ​ഖ​ര​മാ​യ​തി​നാ​ൽ ക​ർ​ഷ​ക​ർ വീ​ണ്ടും മ​ട​കു​ത്തി വെ​ള്ളം​വ​റ്റി​ച്ച് കൃ​ഷി സം​ര​ക്ഷി​ച്ചു.
സ​മീ​പ​ത്തെ ആ​റ്റി​ൽ നി​ന്നും പു​ര​യി​ട​ത്തി​ലൂ​ടെ തോ​ടു കീ​റി പാ​ട​ത്തേ​ക്കു കൃ​ഷി​യാ​വ​ശ്യ​ത്തി​നു​ള്ള വെ​ള്ള​മെ​ത്തി​ച്ചി​രു​ന്ന തോ​ട്ടി​ൽ കു​റ്റി​യ​ടി​ച്ച് മ​ട​കു​ത്തി​യാ​ണ് പാ​ട​ത്തേ​ക്കു​ള്ള നീ​രൊ​ഴു​ക്കു ത​ട​ഞ്ഞ​ത്. പി​ന്നീ​ട് മോ​ട്ടോ​ർ ഉ​റ​പ്പി​ച്ചു വേ​ഗ​ത്തി​ൽ വെ​ള്ളം വ​റ്റി​ച്ച​തി​നാ​ൽ നെ​ൽ​ച്ചെ​ടി​ക​ൾ​ക്ക് കാ​ര്യ​മാ​യ കേ​ടു​പാ​ടു​ക​ൾ സം​ഭ​വി​ക്കാ​തെ സം​ര​ക്ഷി​ക്കാ​നാ​യി.