സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രേ കേ​സ്
Monday, December 9, 2019 10:39 PM IST
ചേ​ർ​ത്ത​ല: ഭാ​ര്യാ​സ​ഹോ​ദ​ര​ന്‍റെ ഭാ​ര്യ​യെ ഭീ​ഷ​ണി​യി​ൽ കു​ടു​ക്കി​യും ബ്ലാ​ക്ക് മെ​യി​ൽ​ചെ​യ്തും പീ​ഡി​പ്പി​ച്ചെ​ന്ന പ​രാ​തി​യി​ൽ ഹോ​ട്ട​ൽ ഉ​ട​മ​യ്ക്കെ​തി​രേ പോ​ലീ​സ് കേ​സെ​ടു​ത്തു. യു​വ​തി​യാ​യ വീ​ട്ട​മ്മ ചേ​ർ​ത്ത​ല ഡി​വൈ​എ​സ്പി​ക്കു ന​ൽ​കി​യ പ​രാ​തി​യി​ലാ​ണ് ചേ​ർ​ത്ത​ല നെ​ടു​ന്പ്ര​ക്കാ​ട് സ്വ​ദേ​ശി പ​ട്ട​ണ​ക്കാ​ട് താ​മ​സി​ക്കു​ന്ന എ.​സി. ര​മ​ണ​ൻ (ബാ​ബു-48) നെ​തി​രേ പ​ട്ട​ണ​ക്കാ​ട് പോ​ലീ​സ് കേ​സ് ര​ജി​സ്റ്റ​ർ ചെ​യ്ത​ത്. ഇ​ൻ​സ്റ്റാ​ൾ​മെ​ന്‍റ് ക​ച്ച​വ​ടം ന​ട​ത്തു​ന്ന ഇ​യാ​ളു​ടെ ഉ​ട​മ​സ്ഥ​ത​ത​യി​ൽ പ​ട്ട​ണ​ക്കാ​ട് പ്ര​വ​ർ​ത്തി​ച്ചി​രു​ന്ന ഹോ​ട്ട​ലി​ൽ ജീ​വ​ന​ക്കാ​രി​യാ​യി​രു​ന്നു യു​വ​തി.
ഇ​വ​ർ കോ​ട​തി നി​ർ​ദേ​ശ പ്ര​കാ​രം കൗ​ണ്‍​സി​ലിം​ഗി​നു വി​ധേ​യ​മാ​യ​പ്പോ​ൾ ന​ൽ​കി​യ മൊ​ഴി​യു​ടെ അ​ടി​സ്ഥാ​ന​ത്തി​ലാ​ണ് പ​രാ​തി ന​ൽ​കി​യ​ത്. മ​ദ്യ​ല​ഹ​രി​യി​ൽ ആ​ദ്യം പി​ഡി​പ്പി​ക്കു​ക​യും പി​ന്നീ​ട് ഇ​തി​ന്‍റെ പേ​രി​ൽ ബ്ലാ​ക്ക് മെ​യി​ൽ ചെ​യ്ത് പീ​ഡി​പ്പി​ച്ചെ​ന്നു​മാ​ണ് പ​രാ​തി.