മ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ഘോ​ഷ​വും താ​ലൂ​ക്ക് ക​ണ്‍​വ​ൻ​ഷ​നും ഇ​ന്ന്
Monday, December 9, 2019 10:39 PM IST
ചേ​ർ​ത്ത​ല: ഹ്യൂ​മ​ൻ റൈ​റ്റ്സ് പ്രൊ​ട്ട​ക്ഷ​ൻ മി​ഷ​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ഇ​ന്ന് മ​നു​ഷ്യാ​വ​കാ​ശ​ദി​നാ​ഘോ​ഷ​വും താ​ലൂ​ക്ക് ക​ണ്‍​വെ​ൻ​ഷ​നും സം​ഘ​ടി​പ്പി​ക്കും. ശ്രീ​നാ​രാ​യ​ണ മെ​മ്മോ​റി​യ​ൽ ഗ​വ. ബോ​യ്സ് ഹ​യ​ർ​സെ​ക്ക​ണ്ട​റി സ്കൂ​ൾ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ രാ​വി​ലെ ഒ​ന്പ​തി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി ഐ​പി​എ​സ് ഉ​ദ്ഘാ​ട​നം ചെ​യ്യും.
പ്ര​കാ​ശ് ചെ​ന്നി​ത്ത​ല അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. സി.​എ​സ്. രാ​ധാ​മ​ണി​യ​മ്മ, ഡോ. ​മോ​ൻ​സ​ണ്‍ മാ​വു​ങ്ക​ൽ, ലം​ബോ​ധ​ര​ൻ വ​യ​ലാ​ർ, പ്ര​ഫ. തോ​മ​സ് വി. ​പു​ളി​ക്ക​ൽ, കെ.​എ​ൻ.​കെ കു​റു​പ്പ്, അ​ഡ്വ. ജി. ​സോ​മ​നാ​ഥ​ൻ, കെ. ​രാ​ജേ​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ സം​സാ​രി​ക്കും. ച​ട​ങ്ങി​ൽ ഡോ. ​കെ.​പി. മ​ധു​സൂ​ദ​ന​പ​ണി​ക്ക​ർ, ഡോ. ​ല​ക്ഷ്മി​സാ​യ്, ഹ​രീ​ഷ്ജി​ത്ത്, എം.​ജെ. പോ​ൾ എ​ന്നി​വ​രെ ആ​ദ​രി​ക്കും.