ച​ങ്ങ​നാ​ശേ​രി​യി​ൽ കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡ​ർ​മാ​രു​ടെ മ​ഹാ​സം​ഗ​മം 14ന്
Monday, December 9, 2019 10:39 PM IST
ച​ങ്ങ​നാ​ശേ​രി: അ​തി​രൂ​പ​ത ബൈ​ബി​ൾ അ​പ്പോ​സ്ത​ല​റ്റ് - കു​ടും​ബ​ക്കൂ​ട്ടാ​യ്മ പ്ര​വ​ർ​ത്ത​ന​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി മൂ​ന്നു​വ​ർ​ഷ​ത്തി​ലൊ​രി​ക്ക​ൽ ക്ര​മീ​ക​രി​ക്കു​ന്ന കു​ടും​ബ​ക്കൂ​ട്ടാ​യ്മ ലീ​ഡേ​ഴ്സ് മ​ഹാ​സം​ഗ​മം - ഹെ​സ​ദ് 14ന് ​എ​സ്ബി കോ​ള​ജ് കാ​വു​കാ​ട്ട് ഹാ​ളി​ൽ രാ​വി​ലെ 9.30 മു​ത​ൽ ഉ​ച്ച​യ്ക്ക് 1.30 വ​രെ ന​ട​ക്കു​മെ​ന്ന് അ​തി​രൂ​പ​താ ഡ​യ​റ​ക്‌​ട​ർ ഫാ. ​ജെ​ന്നി കാ​യം​കു​ള​ത്തു​ശേ​രി, ഫാ.​ജ​യിം​സ് കൊ​ക്കാ​വ​യ​ലി​ൽ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. 16 ഫൊ​റോ​ന​ക​ളി​ലെ 250 ഇ​ട​വ​ക​ക​ളി​ൽ നി​ന്നു​ള്ള 3620 കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളെ പ്ര​തി​നി​ധി​ക​രി​ച്ചു​ള്ള ലീ​ഡ​ർ​മാ​ർ സം​ഗ​മ​ത്തി​ൽ പ​ങ്കെ​ടു​ക്കും. ആ​ർ​ച്ച്ബി​ഷ​പ് മാ​ർ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം ഉ​ദ്ഘാ​ട​നം ചെ​യ്യും.
അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ മാ​ർ തോ​മ​സ് ത​റ​യി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
കാ​രു​ണ്യ​വുംവി​ശ്വ​സ്ത​ത​യും കു​ടും​ബ​ക്കൂ​ട്ടാ​യ്മ​ക​ളി​ൽ എ​ന്ന വി​ഷ​ത്തെ​ക്കു​റി​ച്ച് പ്ര​സി​ദ്ധ വാ​ഗ്മി​യും കി​ഡ്നി
ഫെ​ഡ​റേ​ഷ​ൻ ചെ​യ​ർ​മാ​നു​മാ​യ ഫാ. ​ഡേ​വി​സ് ചി​റ​മേ​ൽ പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​തി​രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ വി​കാ​രി​ജ​ന​റാ​ൾ മോ​ണ്‍. ജോ​സ​ഫ് വാ​ണി​യ​പ്പു​ര​യ്ക്ക​ൽ കു​ടും​ബ​ക്കൂ​ട്ടാ​യ്മ മാ​ർ​ഗ​രേ​ഖ
പ്ര​കാ​ശ​ന​വും ബൈ​ബി​ൾ അ​പ്പ​സ്ത​ലേ​റ്റ് സ​ഹ​ര​ക്ഷാ​ധി​കാ​രി വി​കാ​രി​ജ​ന​റാ​ളു​മാ​യ മോ​ണ്‍. തോ​മ​സ് പാ​ടി​യ​ത്ത് സ​മാ​പ​ന സ​ന്ദേ​ശ​വും ന​ൽ​കും.
പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ്ര​ഫ.​ജോ​സ​ഫ് ടി​റ്റോ, ജോ​ബ് ആ​ന്‍റ​ണി പ​വ്വ​ത്തി​ൽ, സി​ബി മു​ക്കാ​ട​ൻ, ആ​ന്‍റ​ണി തോ​മ​സ് മ​ല​യി​ൽ, ജോ​സു​കു​ട്ടി കു​ട്ടം​പേ​രൂ​ർ, ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, സി​ബി​ച്ച​ൻ സ്രാ​ങ്ക​ൻ, ജെ. ​ഫി​ലി​പ്പ​സ് നാ​ല്പ​താം​ക​ളം, മാ​ത്യു തോ​മ​സ്, ജോ​സ​ഫ് കാ​ട​പ്പ​ള്ളി​ൽ, ടോ​മി​ച്ച​ൻ കാ​വാ​ലം, ഇ.​ജെ. ജോ​സ​ഫ് ഇ​ള​പ്പു​ങ്ക​ൽ, ജോ​ണി​ക്കു​ട്ടി സ്ക​റി​യ, ഷാ​ജി പോ​ൾ ഉ​പ്പു​ട്ടി​ൽ, സി​സ്റ്റ​ർ ചെ​റു​പു​ഷ്പം എ​ന്നി​വ​രും പ​ങ്കെ​ടു​ത്തു.