കു​ട്ട​നാ​ടി​നെ പ്ര​ള​യ​ത്തി​ൽ​നി​ന്ന് ര​ക്ഷി​ക്കാ​ൻ എ​സി ക​നാ​ൽ തു​റ​ക്ക​ണം: രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്
Tuesday, December 10, 2019 10:44 PM IST
ച​ങ്ങ​നാ​ശേ​രി: അ​ടി​ക്ക​ടി​യു​ണ്ടാ​കു​ന്ന വെ​ള്ള​പ്പൊ​ക്കം മൂ​ലം കു​ട്ട​നാ​ട് വെ​ള്ള​ത്തി​ന​ടി​യി​ലാ​കാ​തി​രി​ക്കാ​ൻ അ​ടി​യ​ന്ത​ര​മാ​യി എ​സി ക​നാ​ൽ തു​റ​ക്കു​ക​യും തോ​ട്ട​പ്പ​ള്ളി സ്പി​ൽ​വേ​യു​ടെ വീ​തി കൂ​ട്ടു​ക​യും വേ​ന്പ​നാ​ട്ട് കാ​യ​ൽ ആ​ഴ​പ്പെ​ടു​ത്തു​ക​യും ചെ​യ്യ​ണ​മെ​ന്ന് രാ​ഷ്‌​ട്രീ​യ കി​സാ​ൻ മ​ഹാ​സം​ഘ്. തോ​ടു​ക​ളി​ലെ​യും ആ​റു​ക​ളി​ലെ​യും എ​ക്ക​ൽ നീ​ക്കം ചെ​യ്യ​ണ​മെ​ന്നും യോ​ഗം ആ​വ​ശ്യ​പ്പെ​ട്ടു. കു​ട്ട​നാ​ടി​നെ പ്ര​ള​യ​ത്തി​ൽ​നി​ന്നു ര​ക്ഷി​ക്കു​ക എ​ന്നാ​വ​ശ്യ​പ്പെ​ട്ട് കി​സാ​ൻ മ​ഹാ​സം​ഘി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ൽ ച​ങ്ങ​നാ​ശേ​രി​യി​ൽ കൂ​ടി​യ കോ​ട്ട​യം, ആ​ല​പ്പു​ഴ, പ​ത്ത​നം​തി​ട്ട ജി​ല്ല​ക​ളി​ലെ പ്ര​വ​ർ​ത്ത​ക​രു​ടെ ക​ൺ​വ​ൻ​ഷ​ൻ സി.​എ​ഫ്. തോ​മ​സ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ൺ​വീ​ന​ർ അ​ഡ്വ. പി.​പി. ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​നി​സി​പ്പ​ൽ ചെ​യ​ർ​മാ​ൻ ലാ​ലി​ച്ച​ൻ കു​ന്നി​പ്പ​റ​ന്പി​ൽ വെ​ളി​യ​നാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​കെ. സ​ജീ​വ്, പാ​യി​പ്പാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് സ്വ​പ്ന ബി​നു, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഔ​സേ​പ്പ​ച്ച​ൻ ചെ​റു​കാ​ട്, ജി​ജി പേ​ര​ക​ശേ​രി, സി​ബി​ച്ച​ൻ ഒ​ട്ട​ത്തി​ൽ, ദി​നേ​ഷ് കു​മാ​ർ, വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി പ്ര​സി​ഡ​ന്‍റ് ബി​ജു ക​യ്യാ​ല​കം, ടോ​മി​ച്ച​ൻ അ​യ്യ​രു​കു​ള​ങ്ങ​ര, സി.​ജെ. ജോ​സ​ഫ്, ലാ​ലി ഇ​ള​പ്പു​ങ്ക​ൽ, ജോ​സി പു​തു​മ​ന, സി.​ടി. തോ​മ​സ്, ജോ​സു​കു​ട്ടി തു​രു​ത്തേ​ൽ, ജോ​യി​ച്ച​ൻ പീ​ലി​യാ​നി​ക്ക​ൽ, റെ​ജി ഫി​ലി​പ്പ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.