ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ന് ബൃ​ഹ​ത് പ​ദ്ധ​തി​യൊ​രു​ക്കാ​ൻ ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ
Tuesday, December 10, 2019 10:46 PM IST
ആ​ല​പ്പു​ഴ: ക​നാ​ൽ സൗ​ന്ദ​ര്യം വീ​ണ്ടെ​ടു​ത്ത് ആ​ല​പ്പു​ഴ​യു​ടെ പ​ഴ​യ​കാ​ല പ്ര​താ​പം വീ​ണ്ടെ​ടു​ക്കാ​ൻ ആ​ല​പ്പു​ഴ പ​ട്ട​ണ​ത്തി​ലെ 104ക​നാ​ലു​ക​ൾ നവീ​ക​ര​ണ​ത്തി​ന് ബൃ​ഹ​ത്താ​യ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​ൻ ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ തീ​രു​മാ​നി​ച്ചു.

മും​ബൈ ഐ​ഐ​ടി​യും കി​ല​യും ചേ​ർ​ന്ന് ക​നാ​ൽ ന​വീ​ക​ര​ണ​ത്തി​ന് വേ​ണ്ടി ത​യാ​റാ​ക്കി​യ ക​ര​ട് റി​പ്പോ​ർ​ട്ട് ന​ഗ​ര​സ​ഭാ കൗ​ണ്‍​സി​ൽ അം​ഗീ​ക​രി​ച്ചു. ക​ര​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ക്കാ​ൻ ഐ​ഐ​ടി​യി​ലെ എ​സ്. രേ​ഖേ​ന്ദു വേ​ദി​യി​ൽ എ​ത്തി​യ​പ്പോ​ൾ ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​യാ​ണോ സം​സ്ഥാ​ന സ​ർ​ക്കാ​രി​ന്‍റെ പ​ദ്ധ​തി​യാ​ണോ എ​ന്ന് വ്യ​ക്ത​മാ​ക്ക​ണ​മെ​ന്ന് എ​ൽ​ഡി​എ​ഫ് അം​ഗ​ങ്ങ​ൾ ആ​വ​ശ്യ​പ്പെ​ട്ടു. ഇ​തേ​ത്തു​ട​ർ​ന്ന് ഭ​ര​ണ​പ്ര​തി​പ​ക്ഷ അം​ഗ​ങ്ങ​ളു​ടെ ത​ർ​ക്ക​ത്തെ തു​ട​ർ​ന്ന് ക​ര​ട് റി​പ്പോ​ർ​ട്ട് അ​വ​ത​ര​ണം ത​ട​സ​പ്പെ​ട്ടു. തു​ട​ർ​ന്ന് ന​ഗ​ര​സ​ഭ​യു​ടെ പ​ദ്ധ​തി​യാ​ണെ​ന്നും ഏ​തു പ​ദ്ധ​തി​യാ​യാ​ലും കേ​ന്ദ്ര​സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ഫ​ണ്ടാ​യി​രി​ക്കും ചെ​ല​വ​ഴി​ക്കു​ന്ന​തെ​ന്ന് ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ യോ​ഗ​ത്തെ വ്യ​ക്ത​മാ​ക്കി​യ​തോ​ടെ ത​ർ​ക്കം അ​വ​സാ​നി​ച്ചു.

തു​ട​ർ​ന്ന് ക​ര​ട് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു. ന​ഗ​ര​ത്തി​ലെ ക​നാ​ലു​ക​ളു​ടെ ന​വീ​ക​ര​ണ​ത്തി​ലൂ​ടെ ന​ഗ​ര​ത്തെ വെ​ള്ള​ക്കെ​ട്ടി​ൽ നി​ന്ന് ര​ക്ഷി​ക്കാ​ൻ ക​ഴി​യു​ന്ന പ​ദ്ധ​തി​ക്കാ​ണ് രൂ​പം ന​ൽ​കി​യി​ട്ടു​ള്ള​തെ​ന്ന് ക​ര​ട് റി​പ്പോ​ർ​ട്ടി​ൽ വ്യ​ക്ത​മാ​ക്കി. ക​നാ​ലു​ക​ളി​ലെ നീ​രോ​ഴു​ക്ക് ത​ട​സ​പ്പെ​ടു​ന്ന​ത് കൃ​ത്യ​മാ​യി ക​ണ്ടു​പി​ടി​ച്ചു​ള്ള പ​ദ്ധ​തി​യാ​ണ് ത​യാ​റാ​ക്കു​ക​യാ​ണ്. കൗ​ണ്‍​സി​ല​ർ​മാ​രു​മാ​യി ക​ഴി​ക്കാ​ഴ്ച​യി​ലൂ​ടെ ല​ഭി​ക്കു​ന്ന അ​ഭി​പ്രാ​യ​ങ്ങ​ളും നി​ർ​ദേ​ശ​ങ്ങ​ളും പ​രി​ഗ​ണി​ച്ചാ​യി​രി​ക്കും അ​ന്തി​മ പ​ദ്ധ​തി ത​യാ​റാ​ക്കു​ക. അ​ടു​ത്ത ജൂ​ണി​നു​മു​ന്പ് പ​ദ്ധ​തി പൂ​ർ​ത്തി​ക​രി​ക്കാ​നാ​ണ് ല​ക്ഷ്യം. കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ൾ അ​നു​കൂ​ലി​ച്ചും എ​തി​ർ​ത്തും ആ​ശ​ങ്ക അ​റി​യി​ച്ചും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു. തു​ട​ർ​ന്ന് പ്രോ​ജ​ക്ട് ത​യാ​റാ​ക്കാ​ൻ ഐ​ഐ​ടി അ​ധി​കൃ​ത​രെ യോ​ഗം ചു​മ​ത​ല​പ്പെു​ത്തി.

യോ​ഗ​ത്തി​ൽ ചെ​യ​ർ​മാ​ൻ ഇ​ല്ലി​ക്ക​ൽ കു​ഞ്ഞു​മോ​ൻ അ​ദ്ധ്യ​ക്ഷ​ത വ​ഹി​ച്ചു. മു​ല്ല​ക്ക​ൽ ചി​റ​പ്പു​മാ​യി ബ​ന്ധ​പ്പെ​ട്ട് ന​ട​ത്തു​ന്ന കാ​ർ​ണി​വെ​ല്ലി​ന് മു​ൻ വ​ർ​ഷ​ത്തെ ലേ​ല​ത്തു​ക​യു​ടെ 10ശ​ത​മാ​നം വ​ർ​ധി​പ്പി​ച്ച തു​ക ന​ൽ​കു​ന്ന​വ​ർ​ക്ക് കൃ​ത്യ​മാ​യ രേ​ഖ​ക​ൾ ഹാ​ജ​രാ​ക്കു​ന്ന മു​റ​യ്ക്കു ന​ൽ​കാ​ൻ എ​ൻ​ജി​നീ​യ​റെ ചു​മ​ത​ല​പ്പെ​ടു​ത്തി. ന​ഗ​ര​സ​ഭ​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ൾ തു​ട​ങ്ങു​ന്ന​തി​നു​ള്ള ല​ഭി​ച്ച മു​ഴു​വ​ൻ അ​പേ​ക്ഷ​ക​ളും അം​ഗീ​ക​രി​ച്ചു. വ​ലി​യ​കു​ള​ത്ത് പു​തി​യ 28 ല​ക്ഷം ലി​റ്റ​ർ വെ​ള്ളം സം​ഭ​രി​ക്കാ​ൻ ക​ഴി​യു​ന്ന ഓ​വ​ർ​ഹെ​ഡ് ടാ​ങ്കി​ന് പൈ​ലിം​ഗി​ലു​ള്ള അ​പ​ക​ത പ​രി​ഹ​രി​ക്കാ​ൻ പു​തു​ക്കി​യ 2.5 കോ​ടി രൂ​പ​യു​ടെ എ​സ്റ്റി​മേ​റ്റ് അം​ഗീ​ക​രി​ക്കാ​ൻ തീ​രു​മാ​നി​ച്ചു.