കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ സ​ജീ​വ​മാ​കു​ന്ന​ത് വൈ​ദ​ഗ്ധ്യ​മി​ല്ലാ​ത്ത ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ
Wednesday, December 11, 2019 10:53 PM IST
മ​ങ്കൊ​ന്പ്: കു​ട്ട​നാ​ട്ടി​ൽ തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​ത് കാ​ർ​ഷി​ക​മേ​ഖ​ല​യി​ൽ പ്ര​തി​സ​ന്ധി​ക്കി​ട​യാ​ക്കു​മെ​ന്ന ആ​ശ​ങ്ക ശ​ക്ത​മാ​കു​ന്നു. നേ​ര​ത്തെ കൊ​യ്ത്തു​യ​ന്ത്രം നി​ല​വി​ൽ വ​രു​ന്ന​തി​നു തൊ​ട്ടു​മു​ന്പ് കു​ട്ട​നാ​ട​ൻ ക​ർ​ഷ​ക​ർ നേ​രി​ട്ടി​രു​ന്ന​തി​നു സ​മാ​ന സാ​ഹ​ച​ര്യ​മാ​ണ് ഇ​പ്പോ​ഴു​ള്ള​ത്. ഇ​ത്ത​വ​ണ​ത്തെ പു​ഞ്ച​കൃ​ഷി ആ​രം​ഭി​ച്ച​തോ​ടെ​യാ​ണ് കു​ട്ട​നാ​ട​ൻ കാ​ർ​ഷി​ക മേ​ഖ​ല​യി​ൽ തൊ​ഴി​ലാ​ളി​ക്ഷാ​മം അ​തി​രൂ​ക്ഷ​മാ​കു​ന്ന​ത്. കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ള്ള​വ​ർ മ​റ്റു തൊ​ഴി​ൽ മേ​ഖ​ല​ക​ളി​ലേ​ക്കു തി​രി​ഞ്ഞ​താ​ണ് കാ​ർ​ഷി​ക​മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി ക്ഷാ​മ​ത്തി​നു കാ​ര​ണ​മാ​യി ക​ണ​ക്കാ​ക്കു​ന്ന​ത്. അ​തേ​സ​മ​യം പ്രാ​വീ​ണ്യ​മു​ള്ള ത​ദ്ദേ​ശ തൊ​ഴി​ലാ​ളി​ക​ളെ കി​ട്ടാ​താ​യ​തോ​ടെ ഈ ​മേ​ഖ​ല​യി​ൽ വി​ദ​ഗ്ധ​ര​ല്ലാ​ത്ത ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ആ​ശ്ര​യി​ക്കാ​ൻ ക​ർ​ഷ​ക​ർ നി​ർ​ബ​ന്ധി​ത​രാ​കു​ക​യാ​ണ്.

കാ​യ​ൽ​മേ​ഖ​ല​യി​ലും പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും ക​ർ​ഷ​ക​ർ ഇ​ത്ത​വ​ണ വ്യാ​പ​ക​മാ​യി ഇ​ത്ത​ര​ക്കാ​രു​ടെ സേ​വ​നം തേ​ടു​ന്നു​ണ്ട്. വ​ര​ന്പു​വെ​ട്ട​ൽ, ചാ​ലു​തെ​ളി​ക്ക​ൽ തു​ട​ങ്ങി​യ ജോ​ലി​ക​ൾ​ക്കാ​ണ് ഇ​ത​ര​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ളെ ക​ർ​ഷ​ക​ർ ആ​ശ്ര​യി​ക്കു​ന്ന​ത്. എ​ന്നാ​ൽ നാ​ട്ടു​കാ​രെ​പ്പോ​ലെ ഈ ​ജോ​ലി​ക​ളി​ൽ ഇ​വ​ർ​ക്ക് നൈ​പു​ണ്യ​മി​ല്ലാ​ത്ത​ത് ക​ർ​ഷ​ക​ർ​ക്കു തി​രി​ച്ച​ടി​യാ​കു​ന്നു​ണ്ട്. എ​ന്നാ​ൽ വേ​ത​ന​ക്കാ​ര്യ​ത്തി​ലും ജോ​ലി സ​മ​യ​ത്തി​ലും ഇ​വ​ർ നാ​ട്ടി​ലെ തൊ​ഴി​ലാ​ളി​ക​ളേ​ക്കാ​ൾ മി​ക​വു പു​ല​ർ​ത്തു​ന്നു. ല​ഭ്യ​മാ​യ കു​ട്ട​നാ​ട്ടി​ൽ നി​ന്നു​ള്ള തൊ​ഴി​ലാ​ളി​ക​ൾ ഇ​പ്പോ​ൾ ദി​വ​സം ആ​യി​രം രൂ​പ​വ​രെ​യാ​ണ് ആ​വ​ശ്യ​പ്പെ​ടു​ന്ന​ത്. മാ​ണി​ക്യ​മം​ഗ​ലം കാ​യ​ലി​ൽ ക​ഴി​ഞ്ഞ ദി​വ​സം ഈ ​കൂ​ലി​ക്കാ​ണ് ക​ർ​ഷ​ക​ർ ഇ​ത്ത​രം ജോ​ലി​ക​ൾ മ​ല​യാ​ളി തൊ​ഴി​ലാ​ളി​ക​ളെ​ക്കൊ​ണ്ട് ചെ​യ്യി​ച്ച​ത്.

അ​ഞ്ചു​മു​ത​ൽ ആ​റു മ​ണി​ക്കൂ​ർ വ​രെ​യാ​ണ് നാ​ട്ടു​കാ​രാ​യ തൊ​ഴി​ലാ​ളി​ക​ൾ പാ​ട​ത്ത് പ​ണി​യെ​ടു​ക്കു​ന്ന​ത്. അ​തേ​സ​മ​യം ഇ​ത​ര​സം​സം​സ്ഥാ​ന തൊ​ഴി​ലാ​ളി​ക​ൾ എ​ട്ടു​മ​ണി​ക്കൂ​റാ​ണ് പാ​ട​ത്ത് ജോ​ലി ചെ​യ്യു​ന്ന​ത്. പ​ണി​യി​ലെ വൈ​ഭ​വ​ക്കു​റ​വ് ജോ​ലി​യു​ടെ വേ​ഗ​ത​യെ​യും പൂ​ർ​ണ​ത​യെ​യും ബാ​ധി​ക്കു​ന്നു​ണ്ട്. നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളെ അ​പേ​ക്ഷി​ച്ച വേ​ത​നം കു​റ​വാ​ണെ​ന്ന​ത് ക​ർ​ഷ​ക​ർ​ക്ക് ആ​ശ്വാ​സ​ക​ര​മാ​ണ്. എ​ട്ടു​മ​ണി​ക്കൂ​ർ ജോ​ലി​ക്കു 700 മു​ത​ൽ 750 രൂ​പ​യാ​ണ് ഇ​വ​ർ​ക്കു കൂ​ലി. എ​ന്നാ​ൽ കൂ​ലി​ക്കു പു​റ​മെ യാ​ത്രാ​ച്ചെ​ല​വു​ക​ൾ​ക്കാ​യി അ​ന്പ​തു രൂ​പ അ​ധി​ക​മാ​യി ന​ൽ​ക​ണം. തൊ​ഴി​ലാ​ളി ക്ഷാ​മം രൂ​ക്ഷ​മാ​കു​ന്ന​തോ​ടെ കൂ​ടു​ത​ൽ ക​ർ​ഷ​ക​ർ ഈ ​രം​ഗ​ത്തു​നി​ന്നും പി​ന്മാ​റാ​നു​ള്ള സാ​ധ്യ​ത​യു​മേ​റി. വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ ക​ർ​ഷ​ക തൊ​ഴി​ലാ​ളി സം​ഘ​ട​ന​ക​ളു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഊ​ർ​ജി​ത​മാ​യി ന​ട​ക്കു​ന്പോ​ൾ പാ​ട​ത്ത് പ​ണി​യെ​ടു​ക്കാ​ൻ ആ​ളി​ല്ലാ​താ​കു​ന്ന കാ​ര്യം രാ​ഷ്ട്രീ​യ നേ​തൃ​ത്വ​ങ്ങ​ളും ശ്ര​ദ്ധി​ക്കാ​തെ പോ​കു​ന്ന​തി​ൽ ക​ർ​ഷ​ക​ർ​ക്ക് ആ​ശ​ങ്ക​യു​ണ്ട്. വ​ർ​ഷം തോ​റും ഏ​താ​ണ്ട് പ​ത്തു ശ​ത​മാ​നം വീ​തം തൊ​ഴി​ലാ​ളി​ക​ൾ ഈ ​രം​ഗ​ത്തു​നി​ന്നും പി​ൻ​വ​ലി​യു​ന്ന​താ​യാ​ണ് ക​ണ​ക്കു​കൂ​ട്ടു​ന്ന​ത്.

ഏ​ക​ദേ​ശം 45 മു​ത​ൽ 65 വ​യ​സു​വ​രെ പ്രാ​യ​മു​ള്ള​വ​രാ​ണ് അ​ധി​ക​വും കാ​ർ​ഷി​ക​രം​ഗ​ത്ത് തൊ​ഴി​ലെ​ടു​ത്തി​രു​ന്ന​ത്. എ​ന്നാ​ൽ ഇ​പ്പോ​ഴ​ത്തെ സാ​ഹ​ച​ര്യ​ത്തി​ൽ 65നു ​മു​ൻ​പ് ഈ ​രം​ഗ​ത്തു നി​ന്നും തൊ​ഴി​ലാ​ളി​ക​ൾ പി​ൻ​വാ​ങ്ങു​ന്ന​താ​യാ​ണ് ക​ർ​ഷ​ക​രു​ടെ നി​രീ​ക്ഷ​ണം. നി​ല​വി​ലെ സാ​ഹ​ച​ര്യത്തി​ൽ അ​ടു​ത്ത അ​ഞ്ചു വ​ർ​ഷ​ത്തി​നു​ള്ളി​ൽ നാ​ട​ൻ തൊ​ഴി​ലാ​ളി​ക​ളു​ടെ ല​ഭ്യ​ത പൂ​ർ​ണാ​യും ഇ​ല്ലാ​താ​കു​ം