ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ മെ​ഗാ​ശു​ചീ​ക​ര​ണം 14ന്
Wednesday, December 11, 2019 10:55 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ൽ പ്ലാ​സ്റ്റി​ക് അ​ട​ക്ക​മു​ള്ള മാ​ലി​ന്യ​ങ്ങ​ള​ക​റ്റാ​ൻ ജ​ന​മു​ന്നേ​റ്റ​ത്തി​ലൂ​ടെ മെ​ഗാ​ശു​ചീ​ക​ര​ണം. 14 നാ​ണ് ജ​ന​കീ​യ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​ര​ണം. 23 വാ​ർ​ഡു​ക​ളി​ലാ​യി 30,000 പേ​രാ​ണ് പ​ങ്കാ​ളി​ക​ളാ​കു​ന്ന​ത്. ഇ​തി​നൊ​പ്പം ഓ​രോ വ്യ​ക്തി​യും വീ​ടും പ​ര​സ​ര​വും വൃ​ത്തി​യാ​ക്കി മെ​ഗാ​ശു​ചീ​ക​ര​ണ​വു​മാ​യി സ​ഹ​ക​രി​ക്കും. നി​ല​വി​ൽ അ​ഞ്ചു​മ​ണി​ക്കൂ​റി​ൽ പ​ഞ്ചാ​യ​ത്താ​കെ ശു​ചി​യാ​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​മാ​ണ് ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന​ത്. ര​ണ്ടു​മാ​സ​മാ​യി ന​ട​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളാ​ണ് പൂ​ർ​ത്തി​യാ​കു​ന്ന​തെ​ന്ന് ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജ്യോ​തി​സ്, ഫാ. ​സെ​ബാ​സ്റ്റ്യ​ൻ പു​ന്ന​ശേ​രി, ഡോ. ​രാ​ജ​ൻ അ​ന്പൂ​രി. ഡോ. ​അ​ന്പി​ളി, ഡി. ​ബാ​ബു, ബി​നി​ത എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്രം, ഹ​രി​ത ക​ർ​മ​സേ​ന, ശു​ചി​ത്വ​മി​ഷ​ൻ തു​ട​ങ്ങി​യ​വ​യു​മാ​യി ചേ​ർ​ന്നാ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. പ​ഞ്ചാ​യ​ത്തി​ലെ സ്കൂ​ളു​ക​ളി​ലെ വി​ദ്യാ​ർ​ഥി​ക​ൾ, എ​ൻ​സി​സി, എ​ൻ​എ​സ്എ​സ്, സ്കൗ​ട്ട്, എ​സ്പി​പി കേ​ഡ​റ്റു​ക​ൾ, കു​ടും​ബ​ശ്രീ അം​ഗ​ങ്ങ​ൾ ആ​രോ​ഗ്യ​പ്ര​വ​ർ​ത്ത​ക​ർ വി​വി​ധ മേ​ഖ​ല​യി​ലെ തൊ​ഴി​ലാ​ളി​ക​ൾ സ​ന്ന​ദ്ധ സം​ഘ​ട​ന​ക​ൾ തു​ട​ങ്ങി​യ​വ​ർ ശു​ചീ​ക​ര​ണ​ത്തി​ൽ പ​ങ്കാ​ളി​ക​ളാ​കും. കാ​ൻ​സ​റി​നു കാ​ര​ണ​മാ​കു​ന്ന പ്ലാ​സ്റ്റി​ക് പൂ​ർ​ണ​മാ​യി അ​ക​റ്റു​ക​യെ​ന്ന​താ​ണ് പ്ര​ധാ​ന ല​ക്ഷ്യം. ല​ക്ഷ്യ​മി​ട്ട​തി​നേ​ക്ക​ൾ കൂ​ടു​ത​ൽ ആ​ളു​ക​ളാ​ണ് ശു​ചീ​ക​ര​ണ​ത്തി​നാ​യി രം​ഗ​ത്തി​റ​ങ്ങു​ന്ന​ത്. സം​സ്ഥാ​ന​ത്തു ത​ന്നെ ആ​ദ്യ​മാ​യാ​ണ് ഇ​ത്ര​യും ജ​ന​ങ്കാ​ളി​ത്ത​ത്തോ​ടെ ശു​ചീ​ക​ര​ണം. 1200 പോ​രാ​ണ് നേ​തൃ​ത്വ​ത്തി​ലു​ള്ള​ത്. 23 വാ​ർ​ഡു​ക​ളി​ലും ഓ​രേ സ​മ​യ​ത്താ​ണ് പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ. അ​വ​ശേ​ഷി​ക്കു​ന്ന പ്ര​വ​ർ​ത്ത​ന​ങ്ങ​ളും തോ​ടു​ക​ളു​ടെ ശു​ചീ​ക​ര​ണ​വും അ​ടു​ത്ത ര​ണ്ടു​ഘ​ട്ട​ങ്ങ​ളി​ലാ​യി പൂ​ർ​ത്തി​യാ​ക്കും. മ​ന്ത്രി​മാ​രാ​യ ടി.​എം. തോ​മ​സ് ഐ​സ​ക്, പി. ​തി​ലോ​ത്ത​മ​ൻ, എ.​എം. ആ​രി​ഫ് എം​പി എ​ന്നി​വ​രും പ​ങ്കാ​ളി​ക​ളാ​കും.