ശ​താ​ബ്ദി ആ​ഘോ​ഷം
Thursday, December 12, 2019 10:23 PM IST
ചേ​ര്‍​ത്ത​ല: മ​ണ​പ്പു​റം ഗ​വ. ഫി​ഷ​റി എ​ല്‍​പി സ്കൂ​ള്‍ ശ​താ​ബ്ദി നി​റ​വി​ല്‍. ആ​ഘോ​ഷ​ങ്ങ​ളു​ടെ ഭാ​ഗ​മാ​യി 2020 മാ​ര്‍​ച്ച് വ​രെ വി​പു​ല​മാ​യ പ​രി​പാ​ടി​ക​ളാ​ണ് ഒ​രു​ക്കി​യി​രി​ക്കു​ന്ന​ത്. ക​ര​പ്പു​റ​ത്തെ കാ​യ​ലോ​ര മ​ത്സ്യ​ത്തൊ​ഴി​ലാ​ളി​ക​ളു​ടെ മ​ക്ക​ളു​ടെ പ​ഠ​ന​ത്തി​നാ​യി 1919-ല്‍ ​തി​രു​വി​താം​കൂ​ര്‍ രാ​ജാ​വ് സ്ഥാ​പി​ച്ച​താ​ണ് സ്‌​കൂ​ള്‍. ശ​താ​ബ്ദി​വ​ര്‍​ഷ​ത്തി​ല്‍ സ്‌​കൂ​ളി​ന്‍റെ വി​ക​സ​ന​ത്തി​നു പ്രാ​ധാ​ന്യം ന​ല്‍​കി​യു​ള്ള ആ​ഘോ​ഷ​ങ്ങ​ളാ​ണ് ന​ട​ത്തു​ന്ന​തെ​ന്ന് ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. ശ്യാം​രാ​ജ്, ജ​ന​റ​ല്‍ ക​ണ്‍​വീ​ന​ര്‍ ബി. ​ജ​യ​ശ്രീ, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് കെ.​ആ​ര്‍. പു​ഷ്‌​ക​ര​ന്‍, അം​ഗം അ​മ്പി​ളി​തി​ല​ക​ന്‍, ജി. ​ഷൈ​ജു, പി​ടി​എ പ്ര​സി​ഡ​ന്‍റ് ലി​ജു സ​ജീ​ഷ്, എം.​എ​സ്. ബി​ന്ദു എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു.

നാ​ളെ വൈ​കു​ന്നേ​രം സാം​സ്‌​കാ​രി​ക ഘോ​ഷ​യാ​ത്ര​യ്ക്കു​ശേ​ഷം ന​ട​ക്കു​ന്ന സ​മ്മേ​ള​ന​ത്തി​ല്‍ ശ​താ​ബ്ദി​ദീ​പം തെ​ളി​ച്ച് ഭ​ക്ഷ്യ​മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ന്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും.
തൈ​ക്കാ​ട്ടു​ശേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ശാ​ന്ത​മ്മ പ്ര​കാ​ശ് അ​ധ്യ​ക്ഷ​യാ​കും. എ.​എം. ആ​രി​ഫ് എം​പി മു​ഖ്യ​പ്ര​ഭാ​ഷ​ണ​വും ഷാ​നി​മോ​ള്‍ ഉ​സ്മാ​ന്‍ എം​എ​ല്‍​എ ശ​താ​ബ്ദി​സ​ന്ദേ​ശ​വും ന​ല്‍​കും. ആ​ദ്യ​കാ​ല അ​ധ്യാ​പ​ക​രെ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് നി​ര്‍​മ​ല ശെ​ല്‍​വ​രാ​ജ് ആ​ദ​രി​ക്കും. ജോ​സ് പോ​ള്‍ വ​ന്യം​പ​റ​മ്പി​ല്‍ മു​ഖ്യാ​തി​ഥി​യാ​കും.