ചാ​സ് എ​ക്‌​സ്‌​പോ ഇ​ന്നു സ​മാ​പി​ക്കും
Friday, December 13, 2019 10:40 PM IST
പു​ളി​ങ്കു​ന്ന് : ച​ങ്ങ​നാ​ശേ​രി സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി (ചാ​സ് ) പു​ളി​ങ്കു​ന്ന് മേ​ഖ​ല​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ സെ​ന്‍റ് മേ​രീ​സ് പാ​രീ​ഷ് ഹാ​ളി​ൽ ചാ​സ് എ​ക്‌​സ്‌​പോ ഇ​ന്നു സ​മാ​പി​ക്കും.

ര​ണ്ടാം​ദി​വ​സ​മാ​യ ഇ​ന്ന​ലെ സ്വാ​ശ്ര​യ​സം​ഘ​ങ്ങ​ളു​ടെ സാ​മ്പ​ത്തി​ക ഭ​ദ്ര​ത എ​ന്ന വി​ഷ​യ​ത്തി​ൻ​മേ​ൽ ന​ട​ന്ന സെ​മി​നാ​ർ സെ​ന്‍റ് മേ​രീ​സ് പ​ള്ളി സ​ഹ​വി​കാ​രി ഫാ. ​ഐ​സ​ക് കൂ​ലി​പ്പ​റ​മ്പി​ൽ നി​ർ​വ​ഹി​ച്ചു.

സൗ​ത്ത് ഇ​ന്ത്യ​ൻ ബാ​ങ്ക് പു​ളി​ങ്കു​ന്ന ശാ​ഖാ മാ​നേ​ജ​ർ സോ​നാ തോ​മ​സ് സെ​മി​നാ​റി​നു നേ​തൃ​ത്വം ന​ൽ​കി. തു​ട​ർ​ന്നു വ​നി​താ സ്വാ​ശ്ര​യ സം​ഘാം​ഗ​ങ്ങ​ൾ​ക്കാ​യി ഫ്‌​ളോ​ർ മാ​റ്റ്, ടേബി​ൾ മാ​റ്റ് എ​ന്നി​വ​യു​ടെ നി​ർ​മാ​ണ​ത്തി​നു​ള്ള പ​രി​ശീ​ല​ന പ​രി​പാ​ടി​യും ന​ട​ന്നു.

മേ​രി​ക്കു​ട്ടി മാ​ത്യു പ​രി​പാ​ടി​ക്ക് നേ​തൃ​ത്വം ന​ൽ​കി. മേ​ള​യോ​ട​നു​ബ​ന്ധി​ച്ച് ഇ​ന്ന​ലെ​യും വി​വി​ധ ഉ​ത്പ​ന്ന​ങ്ങ​ളു​ടെ പ്ര​ദ​ർ​ശ​ന​വും വി​ല്പ​ന​യും ന​ട​ന്നു. തു​ട​ർ​ന്ന് സ്വാ​ശ്ര​യ സം​ഘാഗം​ങ്ങ​ൾ​ക്കു​ള്ള വി​വി​ധ മ​ത്സ​ര​ങ്ങ​ളും ക​ലാ​പ​രി​പാ​ടി​ക​ളും ന​ട​ന്നു.