പൗ​രോ​ഹി​ത്യ സു​വ​ർ​ണ ജൂ​ബി​ലി നി​റ​വി​ൽ റ​വ. ഡോ. ​ജ​യിം​സ് ക​രി​ക്കം​പ​ള്ളി​ൽ
Friday, December 13, 2019 10:40 PM IST
ആ​ല​പ്പു​ഴ: പൗ​രോ​ഹി​ത്യ സു​വ​ർ​ണ​ജൂ​ബി​ലി നി​റ​വി​ൽ റ​വ. ഡോ. ​ജയിം​സ് ക​രി​ക്കം​പ​ള്ളി​ൽ. സു​വ​ർ​ണ ജൂ​ബി​ലി ആ​ഘോ​ഷ​ങ്ങ​ൾ തെ​ക്കേ​ത്ത​ല​യ്ക്ക​ൽ ക​രി​ക്കം​പ​ള്ളി​ൽ കു​ടും​ബ​യോ​ഗ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ 16ന് ​ന​ട​ക്കും. ക​രി​ക്കം​പ​ള്ളി​ൽ തൊ​ള്ളാ​യി​രി​ത്തി​ൽ വ​ക്ക​ച്ച​ൻ കാ​വി​ല​വീ​ട്ടി​ൽ കൊ​ച്ചു​പ​റ​ന്പ് ശോ​ശാ​മ്മ ദ​ന്പ​തി​ക​ളു​ടെ ഒ​ന്പ​തു മ​ക്ക​ളി​ൽ ര​ണ്ടാ​മ​നാ​യി 1942 സെ​പ്റ്റം​ബ​ർ 26നു ​ആ​ല​പ്പു​ഴ​എ​ട​ത്വ പ​ച്ച​ചെ​ക്കി​ടി​ക്കാ​ടാ​ണ് ജ​ന​നം.
എ​ട​ത്വ സെ​ന്‍റ് അ​ലോ​ഷ്യ​സ് ഹൈ​സ്കൂ​ളി​ൽ നി​ന്ന് പ​ത്താം​ത​രം പാ​സാ​യി ച​ങ്ങ​നാ​ശേ​രി പാ​റേ​ൽ മൈ​ന​ർ സെ​മി​നാ​രി​യി​ൽ 1960 ജൂ​ണ്‍ ഒ​ന്നി​നു വൈ​ദി​ക പ​ഠ​ന​ത്തി​നു​ചേ​ർ​ന്നു.
വ​ട​വാ​തൂ​ർ സെ​ന്‍റ് തോ​മ​സ് മേ​ജ​ർ സെ​മി​നാ​രി​യി​ൽ തി​യോ​ള​ജി​യി​ൽ പ​ഠ​നം പൂ​ർ​ത്തി​യാ​ക്കി​യ​ശേ​ഷം 1969 ഡി​സം​ബ​ർ 20നു ​ത​ല​ശേ​രി രൂ​പ​താ​ധ്യ​ക്ഷ​ൻ മാ​ർ സെ​ബാ​സ്റ്റ്യ​ൻ വ​ള്ളോ​പ്പി​ള്ളി​യി​ൽ നി​ന്നു തി​രു​പ്പ​ട്ടം സ്വീ​ക​രി​ച്ച് പ്ര​ഥ​മ ദി​വ്യ​ബ​ലി​യ​ർ​പ്പ​ണം ന​ട​ത്തി. ഇ​ളം​ങ്ങു​ളം, തു​രു​ത്തി, നെ​ടും​കു​ന്നം എ​ന്നീ പ​ള്ളി​ക​ളി​ൽ അ​സി​സ്റ്റ​ന്‍റ് വി​കാ​രി​യാ​യും കൊ​ച്ചു​തോ​വാ​ള, പു​ല്ല​ങ്ങ​ടി, പ​ട​ഹാ​രം എ​ന്നീ ദേ​വാ​ല​യ​ങ്ങ​ളി​ൽ വി​കാ​രി​യാ​യും പ്ര​വ​ർ​ത്തി​ച്ചു.
ബെ​ൽ​ജി​യം ലു​വ​യി​ൻ ക​ത്തോ​ലി​ക്കാ യൂ​ണി​വേ​ഴ്സി​റ്റി​യി​ൽ 1980-ൽ ​ദൈ​വ​ശാ​സ്ത്ര​ത്തി​ൽ ഉ​പ​രി​പ​ഠ​ന​ത്തി​നാ​യി ചേ​ർ​ന്നു. ദൈ​വ​ശാ​സ്ത്ര​ത്തി​ൽ 1988ൽ ​ഡോ​ക്ട​റേ​റ്റ് നേ​ടി​യ റ​വ. ഡോ. ​ജ​യിം​സ് ക​രി​ക്കം​പ​ള്ളി​ൽ ജ​ർ​മ​നി​യി​ലെ വി​ല്ലേ​ർ​സ് ഡോ​ർ​ഫ് ഇ​ട​വ​ക​യി​ൽ വി​കാ​രി​യാ​യും സേ​വ​ന​മ​നു​ഷ്ഠി​ച്ചു. പി​ന്നീ​ട് ജ​ർ​മ​നി​യി​ലെ ത​ന്നെ ഡോ​ർ​മി​റ്റ​സ്, ഹെ​റ്റ്സി​ലി​റ്റ്സ്, ക്ലൈ​ൻ​സി​ൻ​ഡ​ൽ​ബാ​ഹ് എ​ന്നീ ഇ​ട​വ​ക​ക​ളി​ലും ദീ​ർ​ഘ​കാ​ലം സേ​വ​ന​മ​നു​ഷ്ഠിച്ച​ശേ​ഷം ഇ​പ്പോ​ൾ വി​ശ്ര​മ ജീ​വി​തം ന​യി​ക്കു​ന്നു.
പ​ച്ച​ചെ​ക്കി​ടി​ക്കാ​ട്, കേ​ള​മം​ഗ​ലം, പ​ട​ഹാ​രം, താ​ഴ​ത്ത​ങ്ങാ​ടി, കൊ​ല്ലം, മാ​വേ​ലി​ക്ക​ര, ക​ണ്ട​ങ്ക​രി, കോ​ട്ടാ​ർ, ക​ല്യാ​ണ്‍ എ​ന്നീ പ​ള്ളി​ക​ളു​ടെ​യും മറ്റും നി​ർ​മാ​ണ പ്ര​വ​ർ​ത്ത​ന​ങ്ങ​ളി​ലും പ​ച്ച​ചെ​ക്കി​ടി​ക്കാ​ട്, പു​ല്ല​ങ്ങ​ടി എ​ന്നീ പാ​രി​ഷ്ഹാ​ളു​ക​ൾ നി​ർ​മി​ക്കു​ന്ന​തി​ലും മു​ന്നി​ൽ നി​ന്നു.
അയ്യായിരം ലി​റ്റ​ർ സം​ഭ​ര​ണ​ശേ​ഷി​യു​ള്ള 60 മ​ഴ​വെ​ള്ള സം​ഭ​ര​ണി​ക​ൾ പ​ച്ച​ചെ​ക്കി​ടി​ക്കാ​ടും സ​മീ​പ​പ്ര​ദേ​ശ​ങ്ങ​ളി​ലു​മു​ള്ള കു​ടും​ബ​ങ്ങ​ൾ​ക്ക് റ​വ. ഡോ. ​ജ​യിം​സ് ക​രി​ക്കം​പ​ള്ളി​ലി​ന്‍റെ പൗ​രോ​ഹി​ത്യ റൂ​ബി ജൂ​ബി​ലി​യു​ടെ ഭാ​ഗ​മാ​യി നി​ർ​മി​ച്ചു ന​ൽ​കി​യി​രു​ന്നു. ചാ​സു​മാ​യി സ​ഹ​ക​രി​ച്ച് ഭ​വ​ന നി​ർ​മാ​ണം, വി​ദ്യാ​ഭ്യാ​സം, ചി​കി​ത്സ, വി​വാ​ഹം എ​ന്നീ മേ​ഖ​ല​ക​ളി​ലെ​ല്ലാം ഗ​ണ്യ​മാ​യ സം​ഭാ​വ​ന​ക​ൾ ന​ല്കി​യി​ട്ടു​ണ്ട്.