ജി​ല്ല​യി​ലെ ആ​ദ്യ ഇ ​ടോയ്‌ലെറ്റ് ഇ​നി ഓ​ർ​മ​ക​ളി​ൽ മാ​ത്രം
Tuesday, January 14, 2020 10:55 PM IST
എ​ട​ത്വ: ജി​ല്ല​യി​ലെ ആ​ദ്യ ഇ ​ടോ​യ്‌ലെ​റ്റ് ഇ​നി ഓ​ർ​മ​ക​ളി​ൽ മാ​ത്രം. എ​ട​ത്വ പ​ഞ്ചാ​യ​ത്തി​ന്‍റെ മു​ന്നി​ലാ​യി ജി​ല്ലാ പ​ഞ്ചാ​യ​ത്ത് 2011-12 ജ​ന​കീ​യ ആ​സൂ​ത്ര​ണ പ​ദ്ധ​തി പ്ര​കാ​രം നി​ർ​മി​ച്ച ഇ-​ടോ​യ്‌ലെറ്റ് ക​ഴി​ഞ്ഞ​ദി​വ​സം പൊ​ളി​ച്ച് നീ​ക്കം ചെ​യ്തു. പ​ഞ്ചാ​യ​ത്ത് കെ​ട്ടി​ട​ത്തി​ന്‍റെ മു​ൻ​വ​ശ​ത്ത് പ്ര​സി​ഡ​ന്‍റി​ന്‍റെ മു​റി​യോ​ടു ചേ​ർ​ന്നാ​ണ് ഇ-​ടോ​യ്‌ലെറ്റ് സ്ഥാ​പി​ച്ചി​രു​ന്ന​ത്. ഉ​ദ്ഘാ​ട​നം ചെ​യ്ത് ഒ​രു മാ​സം പോ​ലും ഈ ​ടോ​യ്ലെ​റ്റ് ഉ​പ​യോ​ഗി​ക്കേ​ണ്ടി വ​ന്നി​ട്ടി​ല്ല. പൊ​തു​ശു​ചി​മു​റി എ​ട​ത്വ​യി​ൽ ഇ​ല്ലാ​യെ​ങ്കി​ലും ആ​ളു​ക​ൾ എ​പ്പോ​ഴും ഉ​ള്ള പ​ഞ്ചാ​യ​ത്ത് ഓ​ഫീ​സി​ന് മു​ൻ​വ​ശ​ത്താ​യി ടോ​യ്‌ലെറ്റ് സ്ഥാ​പി​ച്ച​ത് നാ​ട്ടു​കാ​രു​ടെ എ​തി​ർ​പ്പി​നു അ​ന്നേ കാ​ര​ണ​മാ​യി​രു​ന്നു. സ്ത്രീ​ക​ൾ എ​ത്ര ബു​ദ്ധി​മു​ട്ട് വ​ന്നാ​ലും ഈ ​ടോയ്‌ലെറ്റി​ൽ പോ​കാ​ൻ മ​ടി​ക്കു​ന്ന അ​വ​സ്ഥ​യാ​യി​രു​ന്നു. ഇ​തു പൊ​ളി​ച്ചു നീ​ക്കം ചെ​യ്യ​ണം എ​ന്ന ആ​വ​ശ്യം അ​ന്നേ ശ​ക്ത​മാ​യി​രു​ന്നെ​ങ്കി​ലും ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് ഉ​ട​മ​സ്ഥ​ത​യി​ൽ ആ​യി​രു​ന്ന​തി​നാ​ൽ അ​തി​ന് ക​ഴി​ഞ്ഞി​രു​ന്നി​ല്ല. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് ക​ഴി​ഞ്ഞ​മാ​സം തീ​രു​മാ​നം എ​ടു​ത്ത​തോ​ടെ ഇ​തു നീ​ക്കം ചെ​യ്യു​ക​യാ​യി​രു​ന്നു.
ടോ​യ്‌ലെറ്റി​ന് ആ​റു​ല​ക്ഷം രൂ​പ ചെ​ല​വ​ഴി​ച്ചാ​ണ് നി​ർ​മി​ച്ചി​രു​ന്ന​ത്. യ​ന്ത്ര​വ​ത്കൃ​ത സം​വി​ധാ​ന​ത്തി​ലൂ​ടെ ആ​യി​രു​ന്നു ഇ​തി​ന്‍റെ പ്ര​വ​ർ​ത്ത​നം. കോ​യി​ൻ ബോ​ക്സി​ൽ പ​ണം നി​ക്ഷേ​പി​ക്കു​ന്ന സ​മ​യ​ത്ത് വാ​തി​ൽ തു​റ​ക്കു​ക​യും വാ​തി​ൽ തു​റ​ന്നാ​ലു​ട​ൻ എ​ൽ​ഇ​ഡി ലൈ​റ്റ്, എ​ക്സ്സോ​സ്റ്റ് ഫാ​ൻ, എ​ഫ്എം. റേ​ഡി​യോ എ​ന്നി​വ​യു​ടെ പ്ര​വ​ർ​ത്ത​നം സ​ജ്ജ​മാ​കും. വാ​തി​ൽ ത​നി​യെ അ​ട​യും ഉ​പ​യോ​ഗ​ത്തി​ന്‍റെ സ​മ​യ ദൈ​ർ​ഘ്യം അ​നു​സ​രി​ച്ച് വെ​ള്ള​ത്തി​ന്‍റെ അ​ള​വ് നി​ശ്ച​യി​ക്കു​ക​യും ഓ​ട്ടോ​മാ​റ്റി​ക് സം​വി​ധാ​ന​ത്തി​ലൂ​ടെ ടോ​യ്ല​റ്റ് വൃ​ത്തി​യാ​ക്കു​ക​യും ചെ​യ്യും. മൂ​ന്നു മി​നി​റ്റി​ൽ താ​ഴെ ഉ​പ​യോ​ഗി​ച്ചാ​ൽ ഒ​ന്ന​ര ലി​റ്റ​ർ വെ​ള്ള​വും അ​തി​ൽ കൂ​ടു​ത​ൽ വെ​ള്ള​വു​മാ​ണ് ആ​വ​ശ്യ​മാ​യി വ​രു​ക. വെ​ള്ളം ത​നി​യെ നി​റ​യു​ക​യും ചെ​യ്യും. ഏ​തെ​ങ്കി​ലും കാ​ര​ണ​വ​ശാ​ൽ ആ​ൾ അ​ക​ത്ത് കു​ടു​ങ്ങി​യാ​ൽ എ​മ​ർ​ജ​ൻ​സി വാ​തി​ലി​ലൂ​ടെ പു​റ​ത്ത് ക​ട​ക്കാ​നും ക​ഴി​യും വൈ​ദ്യു​തി നി​ല​ച്ചാ​ൽ യു​പി​എ​സ് സം​വി​ധാ​ന​ത്തോ​ടെ ര​ണ്ടു മ​ണി​ക്കൂ​ർ ഇ​തു പ്ര​വ​ർ​ത്തി​ക്കു​ക​യും ചെ​യ്യും. ആ​രെ​ങ്കി​ലും മ​ന​പൂ​ർ​വം കേ​ടാ​ക്കാ​ൻ ശ്ര​മി​ച്ചാ​ൽ എ​സ്എം​എ​സ്. സം​വി​ധാ​ന​ത്തി​ലൂ​ടെ ക​ണ്‍​ട്രോ​ൾ റൂ​മി​ൽ അ​റി​യു​ക​യും ടോ​യ്ല​റ്റി​ൽ അ​ലാം മു​ഴ​ങ്ങു​ക​യും ചെ​യ്യും എ​ന്നൊ​ക്കെ ആ​യി​രു​ന്നു പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന സ​മ​യ​ത്ത് കേ​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ക്കു​ന്ന​തി​ന് മു​ൻ​പേ ത​ന്നെ മെ​ഷി​ന്‍റെ പ്ര​വ​ർ​ത്ത​നം നി​ല​ച്ച​തി​നാ​ൽ ഇ​ത് ഒ​ന്നും പ്രാ​വ​ർ​ത്തി​ക​മാ​കേ​ണ്ടി​വ​ന്നി​ല്ല.