കൊ​ച്ചു​മ​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യ മു​ത്ത​ച്ഛ​നെ​തി​രേ പോ​ക്സോ കേ​സെ​ടു​ത്തു
Tuesday, January 14, 2020 10:55 PM IST
മാ​വേ​ലി​ക്ക​ര: പ്രാ​യ​പൂ​ർ​ത്തി​യാ​കാ​ത്ത കൊ​ച്ചു​മ​ക​ളോ​ടു മോ​ശ​മാ​യി പെ​രു​മാ​റി​യെ​ന്ന പ​രാ​തി​യി​ൽ മു​ത്ത​ച്ഛ​നെ പോ​ക്സോ നി​യ​മ​പ്ര​കാ​രം അ​റ​സ്റ്റ് ചെ​യ്തു.
ത​ഴ​ക്ക​ര പ​ഞ്ചാ​യ​ത്തി​ലാ​ണു സം​ഭ​വം. 12വ​യ​സു​ള്ള ചെ​റു​മ​ക​ളോ​ടു മു​ത്ത​ച്ഛ​ൻ 2018 മു​ത​ൽ മോ​ശ​മാ​യി പെ​രു​മാ​റു​ന്നെ​ന്ന പ​രാ​തി​യി​ലാ​ണ് അ​റ​സ്റ്റ്. അ​ണ്‍​എ​യ്ഡ​ഡ് സ്കൂ​ൾ വി​ദ്യാ​ർ​ഥി​നി സ്കൂ​ളി​ലെ കൗ​ണ്‍​സി​ലിം​ഗി​നി​ടെ​യാ​ണു കാ​ര്യം പ​റ​ഞ്ഞ​ത്. ചൈ​ൽ​ഡ് ലൈ​ൻ പ്ര​വ​ർ​ത്ത​ക​രു​ടെ നി​ർ​ദേ​ശ പ്ര​കാ​രം പെ​ണ്‍​കു​ട്ടി​യു​ടെ അ​മ്മ​യാ​ണു പ​രാ​തി ന​ൽ​കി​യ​ത്.