പ്ര​ഭാ​ത​ഭ​ക്ഷ​ണം ഇനി സ്കൂളിൽ തന്നെ
Wednesday, January 15, 2020 10:39 PM IST
ആ​ല​പ്പു​ഴ: ന​ഗ​ര​സ​ഭ ന​ഗ​ര​ത്തി​ലെ സ​ര്‍​ക്കാ​ര്‍ - എ​യ്ഡ​ഡ് സ്‌​കൂ​ളു​ക​ളി​ലെ വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കാ​യി ന​ല്‍​കു​ന്ന പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം ആ​ല​പ്പു​ഴ തു​ന്പോ​ളി സെ​ന്‍റ് തോ​മ​സ് ഹൈ​സ്‌​കൂ​ളി​ൽ ന​ട​ന്നു.

നഗ​ര​സ​ഭാ ചെ​യ​ര്‍​മാ​ന്‍ ഇ​ല്ലി​ക്ക​ല്‍ കു​ഞ്ഞു​മോ​ന്‍ അ​ധ്യ​ക്ഷ​തവഹിച്ചു. യോ​ഗ​ത്തി​ല്‍ ആല പ്പുഴ രൂപതാധ്യക്ഷൻ ഡോ. ​ജ​യിം​സ് റാ​ഫേ​ൽ ആ​നാ​പ​റ​ന്പി​ൽ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു. ന​ഗ​ര​ത്തി​ലെ 40 ല്‍ ​പ​രം വി​ദ്യാ​ല​യ​ങ്ങ​ളി​ലാ​യി 1700 ഓ​ളം കു​ട്ടി​ക​ള്‍​ക്കാ​ണു ന​ഗ​ര​സ​ഭ പ്ര​ഭാ​ത ഭ​ക്ഷ​ണ​മൊ​രു​ക്കു​ന്ന​ത്. വി​വി​ധ കു​ടും​ബ​ശ്രീ യൂ​ണി​റ്റു​ക​ള്‍​ക്കാ​ണ് നി​ര്‍​വ​ഹ​ണ ചു​മ​ത​ല. ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ ന​ട​പ്പി​ലാ​ക്കു​ന്ന ഏ​റ്റ​വും മ​ഹ​നീ​യ​മാ​യ പ​ദ്ധ​തി​യാ​ണ് പ്ര​ഭാ​ത ഭ​ക്ഷ​ണം വി​ത​ര​ണമെ​ന്ന് ബി​ഷ​പ്പ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. സാ​ധാ​ര​ണ​ക്കാ​ര​ന്‍റെ പ​ട്ടി​ണി​യെ അ​റി​യു​ന്ന​വ​രാ​ണ് ജ​ന​പ്ര​തി​നി​ധി​ക​ള്‍ എ​ന്നും അ​തി​നാ​ലാ​ണ് ഇ​ത്ത​ര​മൊ​രു ഉ​ദ്യ​മ​ത്തി​ന് തു​നി​ഞ്ഞ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

ആ​ല​പ്പു​ഴ ന​ഗ​ര​സ​ഭ വി​ദ്യാ​ഭ്യാ​സ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ര്‍ അ​ഡ്വ. ജി. ​മ​നോ​ജ് കു​മാ​ര്‍ വി​ക​സ​ന സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ര്‍ ബ​ഷീ​ര്‍ കോ​യാ പ​റ​മ്പി​ല്‍, ന​ഗ​ര​സ​ഭാ വൈ​സ് ചെ​യ​ര്‍​പേ​ഴ്‌​സ​ണ്‍ ഇ. ​ജ്യോ​തി മോ​ള്‍ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ അ​ഡ്വ. എ. ​റ​സാ​ക്ക്, ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​പെ​ഴ്‌​സ​ണ്‍ ബി​ന്ദു തോ​മ​സ്, കൗ​ണ്‍​സി​ല​ർ​മാ​രാ​യ എ.​എം. നൗ​ഫ​ല്‍, കെ.​ജെ. നി​ഷാ​ദ്, ബേ​ബി ലൂ​യി​സ്. ജോ​സ് ചെ​ല്ല​പ്പ​ന്‍, പ്ര​ധാ​നാ​ധ്യാ​പി​ക മാ​ര്‍​ഗ​ര​റ്റ്, അ​ധ്യാ​പ​ക​നാ​യ എ​ഡ്വേ​ർ​ഡ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജാ​ക്‌​സ​ണ്‍, സ​ന്ന​ദ്ധ സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ൾ എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു. നാ​ളെ ന​ഗ​ര​ത്തി​ലെ വി​വി​ധ വി​ദ്യാ​ല​യ​ങ്ങ​ളി​ല്‍ ജ​ന​പ്ര​തി​നി​ധി​ക​ള്‍ സ്‌​കൂ​ള്‍ ത​ല​ത്തി​ലു​ള്ള പ്ര​ഭാ​ത ഭ​ക്ഷ​ണ പ​രി​പാ​ടി​യു​ടെ ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ക്കും.