പെ​രു​ന്പ​ളം നി​വാ​സി​ക​ളു​ടെ യാ​ത്രാ​ക്ലേ​ശം; എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി
Wednesday, January 15, 2020 10:39 PM IST
ആ​ല​പ്പു​ഴ: പെ​രു​ന്പ​ളം നി​വാ​സി​ക​ളു​ടെ ബോ​ട്ട് യാ​ത്രാ​ക്ലേ​ശം സം​ബ​ന്ധി​ച്ച് ജ​ല​ഗ​താ​ഗ​ത വ​കു​പ്പ് ഡ​യ​റ​ക്ട​ർ​മാ​രു​മാ​യി ഷാ​നി​മോ​ൾ ഉ​സ്മാ​ൻ എം​എ​ൽ​എ ച​ർ​ച്ച ന​ട​ത്തി. രാ​ത്രി​യി​ലു​ള്ള ബോ​ട്ട് സ​ർ​വീ​സ് അ​വ​സാ​നി​ക്കു​ന്ന നി​ല​വി​ലെ സ​മ​യം ദീ​ർ​ഘി​പ്പി​ക്ക​ണ​മെ​ന്ന പെ​രു​ന്പ​ളം നി​വാ​സി​ക​ളു​ടെ ദീ​ർ​ഘ​നാ​ളാ​യു​ള്ള ആ​വ​ശ്യം ഡ​യ​റ​ക്ട​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യ​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു. നേ​ര​ത്തെ നി​ല​വി​ലു​ണ്ടാ​യി​രു​ന്ന പെ​രു​ന്പ​ളം മാ​ർ​ക്ക​റ്റ്്-​ജെ​ട്ടി എ​റ​ണാ​കു​ളം ബോ​ട്ട് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കു​ന്ന​ത് സം​ബ​ന്ധി​ച്ചും നി​ല​വി​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ബോ​ട്ടു​ക​ളു​ടെ കാ​ല​പ്പ​ഴ​ക്കം സം​ബ​ന്ധി​ച്ചും ച​ർ​ച്ച ചെ​യ്തു.
ച​ട്ട​പ്ര​കാ​രം ബോ​ട്ട് ഓ​ടി​ക്കേ​ണ്ട​തി​നേ​ക്കാ​ൾ കൂ​ടു​ത​ൽ സ​മ​യം പെ​രു​ന്പ​ള​ത്ത് ബോ​ട്ട് സ​ർ​വീ​സ് ന​ട​ത്തേ​ണ്ടി​വ​രു​ന്ന​താ​ണ് യാ​ത്രാ സ​മ​യം ദീ​ർ​ഘി​പ്പി​ക്കു​ന്ന​തി​ന് നി​ല​വി​ലെ ത​ട​സ​മാ​യി നി​ൽ​ക്കു​ന്ന​തെ​ന്നും ഇ​തി​ന് പു​തി​യ ഷെ​ഡ്യൂ​ൾ ആ​വ​ശ്യ​മാ​ണെ​ന്നും ഉ​ദ്യോ​ഗ​സ്ഥ​ർ അ​റി​യി​ച്ചു. ഇ​ക്കാ​ര്യം സ​ർ​ക്കാ​രി​ന്‍റെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തു​മെ​ന്നും നി​യ​മ​സ​ഭ​യി​ൽ ഇ​ക്കാ​ര്യം ഉ​ന്ന​യി​ക്കു​മെ​ന്നും എം​എ​ൽ​എ ഉ​റ​പ്പു​ന​ൽ​കി. കേ​ടാ​യ ബോ​ട്ടു​ക​ൾ ന​ന്നാ​ക്കി ഉ​പ​യോ​ഗി​ച്ചു വ​രു​ന്നു​ണ്ടെ​ന്നും പു​തി​യ ബോ​ട്ടു​ക​ൾ ല​ഭ്യ​മാ​കു​ന്ന മു​റ​യ്ക്ക് അ​വ ന​ൽ​കാ​മെ​ന്നും ഡ​യ​റ​ക്ട​ർ ഉ​റ​പ്പു​ന​ൽ​കി. ബോ​ട്ടു​ജെ​ട്ടി​ക​ൾ മ​ണ്ണ​ടി​ഞ്ഞു കി​ട​ക്കു​ന്ന​ത് മൂ​ലം ബോ​ട്ട് അ​ടു​പ്പി​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തും ബോ​ർ​ഡി​ന്‍റെ അ​ടി ത​ട്ടു​ന്ന​തും ഉ​ദ്യോ​ഗ​സ്ഥ​ർ എം​എ​ൽ​എ​യു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി. ഇ​ക്കാ​ര്യം ജ​ല​സേ​ച​ന വ​കു​പ്പ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​റു​ടെ ശ്ര​ദ്ധ​യി​ൽ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട് എ​ന്നും ഇ​തു സം​ബ​ന്ധി​ച്ച ജോ​ലി​ക​ൾ ഉ​ട​ൻ പൂ​ർ​ത്തി​യാ​ക്കു​മെ​ന്ന് അ​റി​യി​ച്ച​താ​യി എം​എ​ൽ​എ പ​റ​ഞ്ഞു.
ജ​ല​ഗ​താ​ഗ​ത വ​കു​പ്പി​ലെ ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കു പു​റ​മേ പെ​രു​ന്പ​ളം പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​എ​സ്. ഷി​ബു​വും ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്തു.