നി​വേ​ദ​നം ന​ൽ​കി
Thursday, January 16, 2020 10:45 PM IST
മ​ങ്കൊ​മ്പ്: നി​ർ​ത്തി​വ​ച്ച ച​ങ്ങ​നാ​ശേ​രി-​ഊ​രു​ക്ക​രി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്ക​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ആ​ല​പ്പു​ഴ ഡി​സി​സി സെ​ക്ര​ട്ട​റി പ്ര​മോ​ദ് ച​ന്ദ്ര​ൻ ച​ങ്ങ​നാ​ശേ​രി എ​ടി​ഒ​യ്ക്ക് നി​വേ​ദ​നം ന​ൽ​കി.
ഉ​രു​ക്ക​രി, പു​തു​ക്ക​രി, മി​ത്ര​ക്ക​രി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ ഏ​ക ആ​ശ്ര​യ​മാ​യി​രു​ന്നു ഈ ​സ​ർ​വീ​സ്. അ​മ്പ്ര​മു​ക്കി​ൽ ക​ലു​ങ്ക് നി​ർ​മാ​ണ​വു​മാ​യി ബ​ന്ധ​പ്പെ​ട്ട് ച​ങ്ങ​നാ​ശേ​രി-​ക​ള​ങ്ങ​ര-​എ​ട​ത്വാ സ​ർ​വീ​സും നി​ർ​ത്തി​യ​തു​മൂ​ലം യാ​ത്രാ​ക്ലേ​ശം അ​തി​രൂ​ക്ഷ​മാ​ണ്. എ​സി റോ​ഡി​ൽ നി​ന്ന് ഉ​ൾ​പ്ര​ദേ​ശ​ങ്ങ​ളി​ൽ നി​ന്നു കി​ലോ​മീ​റ്റ​റു​ക​ൾ ന​ട​ക്ക​ണം. അ​ടി​യ​ന്ത​ര​മാ​യി ബ​സ് സ​ർ​വീ​സ് പു​ന​രാ​രം​ഭി​ക്കാ​ൻ വേ​ണ്ട ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്ന് ക​ത്തി​ൽ ആ​വ​ശ്യ​പ്പെ​ട്ടു.