പ​ഞ്ചാ​യ​ത്തി​നു മു​ന്പി​ൽ സ​മ​രം ന​ട​ത്തി
Thursday, January 16, 2020 10:45 PM IST
മ​ങ്കൊ​മ്പ്: പ്ര​ള​യ​ബാ​ധി​ത പ​ഞ്ചാ​യ​ത്തു​ക​ളി​ൽ ജീ​വ​നോ​പാ​ധി​ക​ൾ വാ​ങ്ങു​ന്ന​തി​നാ​യി സ​ർ​ക്കാ​ർ അ​നു​വ​ദി​ച്ച തു​ക വ​ക​മാ​റ്റി ചെ​ല​വ​ഴി​ച്ച​തി​ൽ പ്ര​തി​ഷേ​ധി​ച്ച് വെ​ളി​യ​നാ​ട് ​പ​ഞ്ചാ​യ​ത്തു പ​ടി​ക്ക​ൽ യു​ഡി​എ​ഫി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ധ​ർ​ണ ന​ട​ത്തി. ഡി​സി​സി പ്ര​സി​ഡ​ന്‍റ് എം. ​ലി​ജു സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. പ്ര​ള​യ​ത്തി​നു രാ​ഷ്ട്രീ​യ​ഭേ​ദ​മി​ല്ലെ​ന്നും എ​ല്ലാ വി​ഭാ​ഗം ജ​ന​ങ്ങ​ളെ​യും ഒ​രു​പോ​ലെ ബാ​ധി​ച്ച പ്ര​ള​യ​മാ​ണ് ക​ട​ന്നു പോ​യ​തെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു.
എ​ന്നാ​ൽ പ്ര​ള​യ ദു​രി​താ​ശ്വാ​സ ധ​ന​സ​ഹാ​യം വി​ത​ര​ണം ചെ​യ്യു​ന്ന​തി​ൽ നി​ന്നും പ്ര​തി​പ​ക്ഷാം​ഗ​ങ്ങ​ളു​ടെ വാ​ർ​ഡു​ക​ളെ ഒ​ഴി​വാ​ക്കി​യ​ത് പ്ര​തി​ഷേ​ധാ​ർ​ഹ​മാ​ണെ​ന്നും അ​ദ്ദേ​ഹം പ​റ​ഞ്ഞു. അ​ഡ്വ.​എം. ലി​ജു ആ​രോ​പി​ച്ചു. മ​ണ്ഡ​ലം ചെ​യ​ർ​മാ​ൻ ഷി​ബു ലൂ​ക്കോ​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച സ​മ​ര​ത്തി​ൽ കേ​ര​ളാ കോ​ൺ​ഗ്ര​സ് ജി​ല്ലാ പ്ര​സി​ഡ​ന്‍റ് അ​ഡ്വ. ജേ​ക്ക​ബ് ഏ​ബ്ര​ഹാം മു​ഖ്യപ്ര​ഭാ​ഷ​ണം ന​ട​ത്തി.
കെ. ​ഗോ​പ​കു​മാ​ർ, ജോ​സ​ഫ് ചേ​ക്കോ​ട​ൻ, സി.​വി. രാ​ജീ​വ്, സാ​ബു തോ​ട്ടു​ങ്ക​ൽ, എ​ൻ.​സി. ബാ​ബു, ജി. ​സൂ​ര​ജ്, ടി.​ഡി. അ​ല​ക്‌​സാ​ണ്ട​ർ, അ​പ്പ​ച്ച​ൻ മു​ട്ട​ത്ത്, ഷേ​ർ​ളി ജോ​ർ​ജ്, ശോ​ഭ​ന സു​കു​മാ​ര​ൻ, വ​ൽ​സ​മ്മ പു​ലി​ക്കൂ​ട്ടി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.