നീ​ലം​പേ​രൂ​ർ നി​വാ​സി​ക​ളു​ടെ കു​ടി​വെ​ള്ള​ക്ഷാ​മ​ത്തി​നു വി​രാ​മം
Friday, January 17, 2020 10:44 PM IST
മ​ങ്കൊ​ന്പ്: കു​ടി​വെ​ള്ള​ത്തി​നാ​യു​ള്ള നീ​ലം​പേ​രൂ​ർ നി​വാ​സി​ക​ളു​ടെ കാ​ല​ങ്ങ​ളാ​യു​ള്ള കാ​ത്തി​രി​പ്പി​നു പു​തി​യ വ​ഴി​തെ​ളി​യു​ന്നു. കു​ടി​വെ​ള്ള​വി​ത​ര​ണ​ത്തി​നാ​വ​ശ്യ​മാ​യ ഓ​വ​ർ​ഹെ​ഡ് ടാ​ങ്ക് നി​ർ​മാ​ണ​ത്തി​നു​ള്ള സ്ഥ​ല​മെ​ടു​പ്പി​നു​ള്ള ന​ട​പ​ടി​ക​ൾ പൂ​ർ​ത്തി​യാ​യി. നാ​ട്ടു​കാ​രു​ടെ ശ്ര​മ​ഫ​ല​മാ​യി സ്വ​ന്ത​മാ​ക്കി​യ ഭൂ​മി വാ​ട്ട​ർ അ​ഥോ​റി​റ്റി​ക്കു കൈ​മാ​റി.
ഇ​തോ​ടെ നീ​ലം​പേ​രൂ​ർ ​പ​ഞ്ചാ​യ​ത്തി​ലെ തെ​ക്ക​ൻ മേ​ഖ​ല​യി​ലെ വാ​ല​ടി, നാ​ര​ക​ത്ര, പ​യ​റ്റു​പാ​ക്ക, കി​ഴ​ക്കേ ചേ​ന്ന​ങ്ക​രി പ്ര​ദേ​ശ​ത്തെ ജ​ന​ങ്ങ​ളു​ടെ കു​ടി​വെ​ള്ള സ്വ​പ്ന​ങ്ങ​ൾ​ക്കാ​ണ് ചി​റ​കു​മു​ള​ച്ച​ത്. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ വ​ക കു​ടി​വെ​ള്ള​മെ​ന്ന​ത് ഇ​പ്പോ​ഴും ഈ ​പ്ര​ദേ​ശ​ത്തു​ള്ള​വ​ർ​ക്ക് സ്വ​പ്നം മാ​ത്ര​മാ​യി അ​വ​ശേ​ഷി​ക്കു​ക​യാ​ണ്.
കു​ട്ട​നാ​ട് കു​ടി​വെ​ള്ള പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി നേ​ര​ത്തെ നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്തി​ന് ഓ​വ​ർ ഹെ​ഡ് ടാ​ങ്ക് സ്ഥാ​പി​ക്കു​ന്ന​തി​നു​ള്ള അ​നു​മ​തി​യാ​യി​രു​ന്നു. വാ​ല​ടി​യി​ലു​ള്ള നീ​ലം​പേ​രൂ​ർ പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്രം വ​ക സ്ഥ​ല​ത്താ​ണ് ടാ​ങ്ക് നി​ർ​മി​ക്കാ​ൻ ല​ക്ഷ്യ​മി​ട്ടി​രു​ന്ന​ത്. എ​ന്നാ​ൽ വി​ക​സ​ന​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ശു​പ​ത്രി​ക്കു പു​തി​യ കെ​ട്ടി​ടം നി​ർ​മി​ക്കാ​നു​ദ്ദേ​ശി​ക്കു​ന്ന​തി​നാ​ൽ ഇ​വി​ടു​ത്തെ ടാ​ങ്ക് നി​ർ​മാ​ണം അ​നി​ശ്ചി​ത​ത്വ​ത്തി​ലാ​യി​രു​ന്നു.
ഈ ​സാ​ഹ​ച​ര്യ​ത്തി​ൽ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തേ​ണ്ട സാ​ഹ​ച​ര്യ​മൊ​രു​ങ്ങി. വാ​ട്ട​ർ അ​ഥോ​റി​റ്റി​യു​ടെ ചു​മ​ത​ല​യി​ൽ പു​തി​യ സ്ഥ​ലം ക​ണ്ടെ​ത്തു​ന്നതി​ന് സ​മ​യ​മേ​റെ​യെ​ടു​ക്കു​മെ​ന്ന​തി​നാ​ൽ പ്ര​ദേ​ശ​ത്തെ സാ​മൂ​ഹ്യ, സാ​സ്കാ​രി​ക രം​ഗ​ത്തെ ആ​ളു​ക​ൾ നേ​തൃ​ത്വം കൊ​ടു​ക്കു​ന്ന ’ കൈ​ത്താ​ങ്ങ്’ എ​ന്ന സം​ഘ​ട​ന ഇ​തി​നാ​യി രം​ഗ​ത്തു വ​ന്നു. ഇ​തി​ന്‍റെ ഫ​ല​മാ​യി നാ​ട്ടു​കാ​ർ സ​മാ​ഹ​രി​ച്ച തു​ക​യ്ക്ക് വാ​ല​ടി​കി​ട​ങ്ങ​റ റോ​ഡ​രി​കി​ൽ വാ​ല​ടി കൂ​ട്ടു​മ്മേ​ൽ ദേ​വ​സ്വം വ​ക 10 സെ​ന്‍റ് സ്ഥ​ലം വി​ല​യ്ക്കു വാ​ങ്ങി. ക​ഴി​ഞ്ഞ​ദി​വ​സം ന​ട​ന്ന ച​ട​ങ്ങി​ൽ നീ​ലം​പേ​രൂ​ർ പ​ഞ്ചാ​യ​ത്ത പ്ര​സി​ഡ​ന്‍റ് ര​ജ​നി ബാ​ബു സ്ഥ​ലം വാ​ട്ട​ർ അ​ഥോ​റി​റ്റി അ​ധി​കൃ​ത​ർ​ക്കു സ​മ​ർ​പ്പി​ച്ചു.
പ​ഞ്ചാ​യ​ത്തം​ഗം പി. ​സു​രേ​ഷ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച ച​ട​ങ്ങി​ൽ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ എ​സ്. ര​മാ​ദേ​വി, പി.​ടി സ്ക​റി​യ, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ സ​ബി​ത രാ​ജേ​ഷ്, സി​ന്ധു കു​റു​പ്പ്, ജ​യ​ശ്രീ ദേ​വ​ദാ​സ്, കൈ​ത്താ​ങ്ങ് ക​ണ്‍​വീ​ന​ർ കെ.​ഗോ​പി, പ്രോ​ഗ്രാം കോ - ​ഓ​ർ​ഡി​നേ​റ്റ​ർ എ​സ്. മ​ണി​ലാ​ൽ പ​ണി​ക്ക​ർ, വി​വി​ധ രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എം.​ടി ച​ന്ദ്ര​ൻ, കെ. ​ഗോ​പ​കു​മാ​ർ, എം.​പി ജോ​സു​കു​ട്ടി, സു​കു​മാ​ര​ൻ നാ​യ​ർ, വാ​ല​ടി ദേ​വ​സ്വം പ്ര​സി​ഡ​ന്‍റ് സോ​മ​നാ​ഥ​ക്കു​റു​പ്പ്, ട്ര​സ്റ്റി ഇ.​പി. ഭാ​സ്ക​ര​ൻ നാ​യ​ർ, ഗീ​താ ഭാ​യ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.