ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് 2.62 ല​ക്ഷം രൂ​പ പി​ഴ ഈ​ടാ​ക്കി
Saturday, January 18, 2020 10:42 PM IST
ആ​ല​പ്പു​ഴ: ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പ് ജി​ല്ല​യി​ൽ ക​ഴി​ഞ്ഞ​മാ​സം പ​കു​തി വ​രെ വി​വി​ധ മേ​ഖ​ല​ക​ളി​ൽ ന​ട​ത്തി​യ പ​രി​ശോ​ധ​ന​ക​ളി​ൽ 55 കേ​സു​ക​ൾ എ​ടു​ത്തു. 2,62000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും ചെ​യ്തു. പാ​ക്കിം​ഗ് ര​ജി​സ്ട്രേ​ഷ​ൻ ഇ​ല്ലാ​തെ പാ​ൽ പാ​ക്ക് ചെ​യ്ത് വി​റ്റ​തി​ന് ചേ​ർ​ത്ത​ല ത​ങ്കി​യി​ലു​ള്ള സ്ഥാ​പ​ന​ത്തി​ന് 5000 രൂ​പ പി​ഴ ഇ​ട്ടു. ബി​ല്ലി​ൽ സ്വ​ർ​ണ​ത്തി​ന്‍റെ ശു​ദ്ധ​ത രേ​ഖ​പ്പെ​ടു​ത്താ​ത്ത​തി​ന് പ​ട്ട​ണ​ക്കാ​ട്ടു​ള്ള ര​ണ്ട് ജ്വ​ല്ല​റി​ക​ൾ​ക്കെ​തി​രേ ന​ട​പ​ടി സ്വീ​ക​രി​ച്ചു. ആ​വ​ശ്യ​മാ​യ രേ​ഖ​പ്പെ​ടു ത്ത​ലു​ക​ളി​ല്ലാ​തെ വെ​ളി​ച്ച​ണ്ണ പാ​ക്ക് ചെ​യ്ത് വി​ത​ര​ണം ന​ട​ത്തി​യ​വ​രി​ൽ നി​ന്നും 45000 രൂ​പ പി​ഴ ഈ​ടാ​ക്കു​ക​യും നി​യ​മാ​നു​സ​ര​ണ​മ​ല്ലാ​തെ സ​ണ്‍​ഫ്ള​വ​ർ ഓ​യി​ൽ പാ​ക്ചെ​യ്ത് വി​റ്റ​വ​ർ​ക്കെ​തി​രേ നി​യ​മ ന​ട​പ​ടി​ക​ൾ ആ​ര​ഭി​ക്കു​ക​യും ചെ​യ്തു.

പ​റ​വൂ​രി​ലെ നെ​ല്ലു​സം​ഭ​ര​ണ ശാ​ല​യി​ൽ ക്യ​ത്യ​ത ഇ​ല്ലാ​ത്ത ത്രാ​സ് ഉ​പ​യോ​ഗി​ച്ച​തി​ന് 12000 രൂ​പ പി​ഴ ഈ​ടാ​ക്കി. അ​ള​വു​തൂ​ക്ക നി​യ​മ​ല​ഘ​ന​ത്തി​ന് ഹ​രി​പ്പാ​ട്ടു​ള്ള നാ​ലു ബേ​ക്ക​റി​ക​ളി​ൽ​നി​ന്നും 19000 രൂ​പ​യും ഒ​രു കൊ​റി​യ​ർ സ​ർ​വീ​സി​ന് 4000 രൂ​പ​യും പി​ഴ​യി​ട്ടു.

മാ​വേ​ലി​ക്ക​ര​യി​ൽ വാ​തി​ൽ​പ്പ​ടി വി​ത​ര​ണം ന​ട​ത്തി​യ ര​ണ്ടു​വാ​ഹ​ന​ങ്ങ​ളി​ൽ കൃത്യ​ത ഉ​റ​പ്പ് വ​രു​ത്താ​ത്ത ത്രാ​സു​ക​ൾ ഉ​പ​യോ​ഗി​ച്ച​തി​ന് 4000 രൂ​പ പി​ഴ ഈ​ടാ​ക്കി. ക്രി​സ്മ​സ് വി​പ​ണി​യി​ൽ അ​ള​വു​തൂ​ക്ക ത​ട്ടി​പ്പി​നെ​തി​രേ​യും വി​ല വ​ർ​ധ​നയ്​ക്കെ​തി​രേ​യും വ​കു​പ്പ് പ​രി​ശോ​ധ​ന​ക​ളും ന​ട​പ​ടി​ക​ളും ആ​രം​ഭി​ച്ചു.