ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തും
Saturday, January 18, 2020 10:42 PM IST
ചേ​ർ​ത്ത​ല: ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് പ​ള്ളി​പ്പു​റം ഫൊ​റോ​ന കോ​ണ്‍​ഗ്ര​സി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ല​ഹ​രി​ക്കെ​തി​രേ ബോ​ധ​വ​ത്ക​ര​ണ പ​രി​പാ​ടി ആ​രം​ഭി​ക്കു​വാ​ൻ കൗ​ണ്‍​സി​ൽ പൊ​തു​യോ​ഗം തീ​രു​മാ​നി​ച്ചു.

ഇ​തി​ന്‍റെ ആ​ദ്യ​ ഘ​ട്ട​മാ​യി ഫെ​ബ്രു​വ​രി 15ന് ​പ​ള്ളി​പ്പു​റം ഫൊ​റോ​ന അ​തി​ർ​ത്തി​ക്കു​ള്ളി​ൽ വാ​ഹ​ന പ്ര​ച​ാര​ണ ജാ​ഥ ന​ട​ത്തും. തി​രു​നെ​ല്ലൂ​രി​ൽ​നി​ന്നും ആ​രം​ഭി​ക്കു​ന്ന പ്ര​ചാ​ര​ണ​ജാ​ഥ പൂ​ച്ചാ​ക്ക​ലി​ൽ പൊ​തു​സ​മ്മേ​ള​ന​ത്തോ​ടു​കൂ​ടി സ​മാ​പി​ക്കും. പ്ര​സി​ഡ​ന്‍റ്് കു​ര്യാ​ക്കോ​സ് കാ​ട്ടു​ത​റ​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ കൂ​ടി​യ യോ​ഗം ഫൊ​റോ​ന ഡ​യ​റ​ക്ട​ർ ഫാ. ​വ​ർ​ഗീ​സ് മൂ​ഞ്ഞേ​ലി​ൽ ഉ​ദ്ഘാ​ട​നം ചെ​യ്തു.

ക​ത്തോ​ലി​ക്ക കോ​ണ്‍​ഗ്ര​സ് അ​തി​രൂ​പ​ത സെ​ക്ര​ട്ട​റി ജോ​ബി ജോ​സ​ഫ് ത​ട്ടാം​പ​റ​ന്പി​ൽ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഫൊ​റോ​ന ഭാ​ര​വാ​ഹി​ക​ളാ​യ കു​ഞ്ഞു​മോ​ൻ കു​ത്തു​കാ​ട്ട്, ഏ​ബ്ര​ഹാം പോ​ൾ ക​ള​ത്തി​ൽ ജോ​സ​ഫ് പ​ട്ട​രു​മ​ഠം, റൂ​ബി ചെ​റി​യാ​ൻ കോ​യി​പ​റ​ന്പി​ൽ, ഷാ​ജി ജോ​സ​ഫ് തെ​ക്കേ​ചൂ​ര​മ​ന, ജോ​സ് പ​ള്ള​ത്തി​പ​റ​ന്പ്, ലി​ജോ തോ​ട്ടു​ക​ട​വി​ൽ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ച്ചു.