ക​ല്യാ​ണ വീ​ട്ടി​ൽ മ​രം വീ​ണ് എ​ട്ടു​പേ​ർ​ക്കു പ​രി​ക്ക്
Sunday, January 19, 2020 9:55 PM IST
മു​ഹ​മ്മ: ക​ല്യാ​ണ വീ​ട്ടി​ൽ മ​രം വീ​ണ് എ​ട്ടു​പേ​ർ​ക്കു പ​രി​ക്കേ​റ്റു. ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ പാ​പ്പാ​ളി ക്ഷേ​ത്ര​ത്തി​നു സ​മീ​പം പാ​പ്പാ​ളി അ​ശോ​ക​ന്‍റെ മ​ക​ളു​ടെ വി​വാ​ഹ ഒ​രു​ക്ക​ങ്ങ​ൾ ന​ട​ക്കു​ന്ന​തി​ടെ​യാ​ണ് മ​രം വീ​ണ് വി​വാ​ഹ വീ​ട്ടി​ൽ എ​ത്തി​യ​വ​ർ​ക്കു പ​രി​ക്കേ​റ്റ​ത്.
ഇ​ന്ന​ലെ വൈ​കു​ന്നേ​രം 4.30 ഓ​ടെ വീ​ടി​നു വ​ട​ക്കു​വ​ശ​ത്തു നി​ന്ന കേ​ടു​വ​ന്നു ദ്ര​വി​ച്ച നി​ല​യി​ലാ​യി​രു​ന്ന അ​മ്പ​ഴ​മ​രം ഒ​ടി​ഞ്ഞു വീ​ഴു​ക​യാ​യി​രു​ന്നു. തീ ​പ​ന്ത​ലി​നു സ​മീ​പം ഇ​രു​ന്ന​വ​ർ​ക്കാ​ണ് പ​രി​ക്കേ​റ്റ​ത്. വി​ജ​യ​മ്മ പാ​പ്പാ​ളി, സു​ജാ​ത തോ​ട്ടു​ങ്ക​ൽ, ര​ത്ന​മ്മ പാ​പ്പാ​ളി, വി​നി​ത തോ​ട്ടു​ങ്ക​ൽ , മേ​രി (മ​ണി​യ​മ്മ), പാ​പ്പാ​ളി​ച്ചി​റ, ഉ​ഷ മാ​രാ​രി​ക്കു​ളം, ആ​ന​ന്ദ​വ​ല്ലി പു​തു​വീ​ട് മു​ഹ​മ്മ, ന​ളി​നി പാ​പ്പാ​ളി എ​ന്നി​വ​ർ​ക്കാ​ണു പ​രി​ക്കേ​റ്റ​ത്. ഇ​വ​രെ ആ​ദ്യം മു​ഹ​മ്മ സാ​മൂ​ഹി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ലും പി​ന്നീ​ട് ചേ​ർ​ത്ത​ല ഗ​വ. ആ​ശു​പ​ത്രി, ആ​ല​പ്പു​ഴ, കോ​ട്ട​യം മെ​ഡി​ക്ക​ൽ കോ​ള​ജ് ആ​ശു​പ​ത്രി എ​ന്നി​വി​ട​ങ്ങ​ളി​ൽ പ്ര​വേ​ശി​പ്പി​ച്ചു. ഇ​തി​ൽ പാ​പ്പാ​ളി വി​ജ​യ​മ്മ​യുാ (58)ടെ പരിക്ക് ഗുരുതരമാണ്.