ഷൂ​ട്ടിം​ഗ് ചാം​പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെയ്തു
Sunday, January 19, 2020 9:57 PM IST
ചേ​ർ​ത്ത​ല : ഷൂ​ട്ടിം​ഗ് ചാ​മ്പ്യ​ൻ​ഷി​പ്പി​ൽ വി​ജ​യി​ക്കു​ന്ന​വ​രെ ദു​ബാ​യി​ൽ ന​ട​ക്കു​ന്ന മ​ത്സ​ര​ത്തി​ൽ പ​ങ്കെ​ടു​പ്പി​ക്കു​മെ​ന്ന് സം​സ്ഥാ​ന പോ​ലീ​സ് മേ​ധാ​വി ലോ​ക് നാ​ഥ് മെ​ഹ​റ പ​റ​ഞ്ഞു. ജി​ല്ലാ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പോ​ലീ​സി​ൽ ആ​ദ്യ​മാ​യി ഉ​ദ്യോ​ഗ​സ്ഥ​ർ​ക്കാ​യു​ള്ള ജി​ല്ലാ​ത​ല ഷൂ​ട്ടിം​ഗ് ചാം​പ്യ​ൻ​ഷി​പ്പ് ഉ​ദ്ഘാ​ട​നം ചെ​യ്ത് സം​സാ​രി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. എ​ല്ലാ ജി​ല്ല​ക​ളി​ലും മ​ത്സ​രം വ്യാ​പി​പ്പി​ക്കു​മെ​ന്നും ലോ​ക​നാ​ഥ് മെ​ഹ​റ പ​റ​ഞ്ഞു.

ഓ​ഫി​സ​ർ​മാ​ർ, വ​നി​താ​പോ​ലീ​സ്, സി​വി​ൽ പോ​ലീ​സ് എ​ന്നി​ങ്ങ​നെ മൂ​ന്നു വി​ഭാ​ഗ​ത്തി​ലാ​യി 22 റൈ​ഫി​ള്‍, പ​ത്തു​മീ​റ്റ​ര്‍ എ​യ​ര്‍ റൈ​ഫി​ള്‍, 9 എം​എം പി​സ്റ്റ​ള്‍ എ​ന്നീ ഇ​ന​ങ്ങ​ളി​ലാ​യി​രു​ന്നു മ​ത്സ​രം. ഇ​രു​നൂ​റി​ൽ​പ്പ​രം പോ​ലീ​സ് ഉ​ദ്യോ​ഗ​സ്ഥ​ർ പ​ങ്കെ​ടു​ത്തു. നാ​ഷ​ണ​ൽ ലെ​വ​ൽ ഷൂ​ട്ടിം​ഗ് പ​രി​ശീ​ല​നം നേ​ടി​യ​വ​രും കോ​ച്ചിം​ഗി​ന് അം​ഗി​കാ​ര​മു​ള്ള കോ​യ​മ്പ​ത്തൂ​ർ റൈ​ഫി​ൾ അ​സോ​സി​യേ​ഷ​നി​ൽ നി​ന്നു​ള്ള​വ​രു​മാ​യി​രു​ന്നു വി​ധി​ക​ർ​ത്താ​ക്ക​ൾ. ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. റേ​യ്ഞ്ച് ഡി​ഐ​ജി കാ​ളി​ദാ​സ് മ​ഹ​ഷ്കു​മാ​ർ, നോ​ഡ​ൽ ഓ​ഫീ​സ​ർ എ​എ​സ്പി വി​വേ​ക് കു​മാ​ർ, റൈ​ഫി​ള്‍​സ് ക്ല​ബ് സെ​ക്ര​ട്ട​റി കി​ര​ണ്‍​മാ​ര്‍​ഷ​ല്‍, എ.​സി. ശാ​ന്ത​കു​മാ​ര്‍, വി.​എ​സ്. ക​ണ്ണ​ൻ, എ​സ്. ജോ​യ്, പി. ​മ​ഹാ​ദേ​വ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. വൈ​കു​ന്നേ​രം ന​ട​ന്ന സ​മാ​പ​ന സ​മ്മേ​ള​നം മ​ന്ത്രി പി. ​തി​ലോ​ത്ത​മ​ൻ ഉ​ദ്ഘാ​ട​നം ചെ​യ്തു. വി​ജ​യി​ക​ൾ​ക്കു ട്രോ​ഫി​ക​ളും വി​ത​ര​ണം ചെ​യ്തു.