200 ഓ​ളം പാ​യ്ക്ക​റ്റ് ക​ഞ്ചാ​വു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ൽ
Wednesday, January 22, 2020 10:48 PM IST
ആ​ല​പ്പു​ഴ: ഓ​പ്പ​റേ​ഷ​ൻ ഡാ​ർ​ക്ക് ഡെ​വി​ൾ എ​ന്ന പേ​രി​ൽ ആ​ല​പ്പു​ഴ സൗ​ത്ത് പോ​ലീ​സ് ന​ഗ​ര​ത്തി​ൽ ന​ട​ത്തി​യ തെ​ര​ച്ചി​ലി​ൽ 200 ഓ​ളം പാ​യ്ക്ക​റ്റ് ക​ഞ്ചാ​വു​മാ​യി ഏ​ഴു​പേ​ർ പി​ടി​യി​ലാ​യി. തി​രു​വ​ന്പാ​ടി സ്വ​ദേ​ശി വ​ലി​യ​മ​രം നി​യാ​സ് (20), ആ​ലി​ശേ​രി ത​ങ്ങ​ൾ​പു​ര​യി​ട​ത്തി​ൽ ആ​ബി​ദ് (24), വ​ഴി​ച്ചേ​രി ദാ​സ് ഭ​വ​ന​ത്തി​ൽ ബെ​ന്നി (25), ബ​സാ​ർ പ​ള്ളി​പു​ര​യി​ട​ത്തി​ൽ മു​ഹ​മ്മ​ദ് ആ​ദി​ൽ (18), മ​ല​പ്പു​റം നി​ല​ന്പൂ​ർ വ​ണ്ടൂ​ർ വ​ട​ക്കേ​പ​റ​ന്പി​ൽ ബാ​ബു​ജോ​ണ്‍ (25), വേ​രു​പ​ള്ളി ഊ​രി​ക്ക​ൽ പ​ടീ​റ്റ​തി​ൽ അ​ജ്മ​ൽ (26) എ​ന്നി​വ​രെ​യാ​ണ് പി​ടി​കൂ​ടി​യ​ത്.
ആ​ല​പ്പു​ഴ റെ​യി​ൽ​വേ സ്റ്റേ​ഷ​ൻ പ​രി​സ​ര​ത്തും മ​റ്റി​ട​ങ്ങ​ളി​ലു​മാ​യി പി​വി​സി പൈ​പ്പു​ക​ളി​ലും മ​റ്റു​മാ​യാ​ണ് ക​ഞ്ചാ​വ് ഒ​ളി​പ്പി​ച്ചു വ​ച്ചി​രു​ന്ന​ത്. ഒ​രു​പാ​യ്ക്ക​റ്റി​ന് അ​ഞ്ഞൂ​റു​രൂ​പ​യെ​ന്ന നി​ല​യ്ക്കാ​ണ് ക​ഞ്ചാ​വ് വി​റ്റി​രു​ന്ന​ത്. വി​പ​ണി​യി​ൽ ഏ​ക​ദേ​ശം ഒ​രു​ല​ക്ഷ​ത്തോ​ളം രൂ​പ വി​ല​വ​രു​ന്ന ക​ഞ്ചാ​വാ​ണ് പി​ടി​ച്ചെ​ടു​ത്ത​ത്.