വി​ദ​ഗ്ധ​സം​ഘം ചേ​ർ​ത്ത​ല​യി​ലെ വി​വി​ധ ജൈ​വ പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു
Thursday, January 23, 2020 10:42 PM IST
ചേ​ർ​ത്ത​ല ; ജൈ​വ പ​ച്ച​ക്ക​റി കൃ​ഷി​യു​ടെ പ്രാ​ധാ​ന്യം അ​റി​ഞ്ഞ് ജ​പ്പാ​നി​ലെ കാ​ർ​ഷി​ക മേ​ഖ​ല​യി​ലെ വി​ദ​ഗ്ധ സം​ഘം ചേ​ർ​ത്ത​ല​യി​ലെ വി​വി​ധ ജൈ​വ പ​ച്ച​ക്ക​റി​ത്തോ​ട്ട​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ചു. ജൈ​വ പ​ച്ച​ക്ക​റി​കൃ​ഷി​യു​ടെ പേ​രു​കേ​ട്ട ക​ഞ്ഞി​ക്കു​ഴി പ​ഞ്ചാ​യ​ത്തി​ലെ വി.​പി. സു​നി​ലി​ന്‍റെ കൃ​ഷി​യി​ട​ങ്ങ​ളാ​ണ് സ​ന്ദ​ർ​ശി​ച്ച​ത്. ജ​പ്പാ​നി​ലെ നാ​ച്ചു​റ​ൽ അ​ഗ്രി​ക​ൾ​ച​റ​ൽ സ്ഥാ​പ​ന​മാ​യ ഷൂ​മി നാ​ച്ചു​റ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ ഡ​ക​റ​ക്‌​ട​ർ സെ​ൻ​സാ​യി അ​ല​ൻ ഇ​മാ​യി, അ​സി. ഡ​യ​റ​ക്‌​ട​ർ കെ​ഷി അ​നി​ഷ്യാ​മ എ​ന്നി​വ​രു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് ഇ​ന്ന​ലെ രാ​വി​ലെ പ​ത്തോ​ടെ എ​ത്തി​യ​ത്.

ആ​ദ്യം പ​ട്ട​ണ​ക്കാ​ട് കൃ​ഷി​ഭ​വ​നി​ലെ​ത്തി​യ സം​ഘ​ത്തെ പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് കെ.​ആ​ർ. പ്ര​മോ​ദ്, കൃ​ഷി ഓ​ഫി​സ​ർ ക്യൂ​നോ ജോ​സ് എ​ന്നി​വ​ർ ചേ​ർ​ന്ന് സ്വീ​ക​രി​ച്ചു. പ​ട്ട​ണ​ക്കാ​ട് പ​ഞ്ചാ​യ​ത്ത് പ്ര​ദേ​ശ​ത്തെ വി​വി​ധ പ​ച്ച​ക്ക​റി പാ​ട​ശേ​ഖ​ര​ങ്ങ​ൾ സ​ന്ദ​ർ​ശി​ച്ച​തി​നു ശേ​ഷ​മാ​ണ് സു​നി​ലി​ന്‍റെ തോ​ട്ട​ത്തി​ലെ​ത്തി​യ​ത്. കൃ​ഷി രീ​തി​യും സം​ര​ക്ഷ​ണ​വും വി​ള​വെ​ടു​പ്പു​മെ​ല്ലാം ചോ​ദി​ച്ച​റി​ഞ്ഞു.

ജൈ​വ വ​ള​ങ്ങ​ൾ മാ​ത്രം ഉ​പ​യോ​ഗി​ച്ച് കൃ​ഷി ചെ​യ്യാ​നും നി​ർ​ദേ​ശി​ച്ചു. കി​സാ​ൻ​സ​ഭ സം​സ്ഥാ​ന ക​മ്മി​റ്റി അം​ഗം കെ.​ജി. പ്രി​യ​ദ​ർ​ശ​ൻ, നാ​ഷ​ണ​ൽ അ​ഗ്രി​ക​ൾ​ച്ച​ർ കോ-​ഓ​ഡി​നേ​റ്റ​ർ വി​ശാ​ൽ ഗോ​യി​ക്ക​ർ, കോ-​ഓ​ർ​ഡി​നേ​റ്റ​ർ​മാ​രാ​യ മ​നു അ​ച്യൂ​ത​ൻ, വെ​ങ്കി​ടേ​ഷ് അ​നി​ൽ​കു​മാ​ർ, കേ​ര ക​ർ​ഷ​ക​സം​ഘം സം​സ്ഥാ​ന സെ​ക്ര​ട്ട​റി അ​മ്പു വൈ​ദ്യ​ൻ ക​ല്പ​ക​വാ​ടി എ​ന്നി​വ​രും സം​ഘ​ത്ത​ലു​ണ്ടാ​യി​രു​ന്നു.