നെ​ല്ലു​വി​ല ല​ഭി​ച്ചി​ല്ല; ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​ന്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ
Thursday, January 23, 2020 10:44 PM IST
അ​മ്പ​ല​പ്പു​ഴ : പു​ഞ്ച​ക്കൃഷി ക​ഴി​ഞ്ഞു മൂ​ന്നു മാ​സം പി​ന്നി​ട്ടി​ട്ടും നെ​ല്ലു​വി​ല കി​ട്ടു​ന്നി​ല്ല. ക​ർ​ഷ​ക​ർ ക​ടു​ത്ത സാ​മ്പ​ത്തി​ക പ്ര​തി​സ​ന്ധി​യി​ൽ. പു​ഞ്ച​ക്കൃഷി​ക്കു ശേ​ഷം സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല​യാ​ണ് ക​ർ​ഷ​ക​ർ​ക്കു കി​ട്ടാ​നു​ള്ള​ത്. സ്റ്റേ​റ്റ് ബാ​ങ്ക് ഓ​ഫ് ഇ​ന്ത്യ ഉ​ൾ​പ്പെ​ടെ​യു​ള്ള ബാ​ങ്കു​ക​ളി​ൽ പി​ആ​ർ​എ​സ് സ​മ​ർ​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്കാ​ണു പ​ണം ല​ഭി​ക്കാ​നു​ള്ള​ത്. നി​ല​വി​ൽ സ​ഹ​ക​ര​ണ ബാ​ങ്കി​ൽ പി​ആ​ർ​എ​സ് സ​മ​ർ​പ്പി​ച്ച ക​ർ​ഷ​ക​ർ​ക്കു മാ​ത്ര​മാ​ണ് നെ​ല്ലു​വി​ല ല​ഭി​ച്ചി​രി​ക്കു​ന്ന​ത്.
സ്വ​ർ​ണം പ​ണ​യം​വ​ച്ചും വാ​യ്പ​യ്ക്കു പ​ണ​മെ​ടു​ത്തു​മാ​ണ് ഭൂ​രി​ഭാ​ഗം ക​ർ​ഷ​ക​രും കൃ​ഷി ചെ​യ്ത​ത്. ഏ​ക്ക​റി​ന് ഇ​രു​പ​തി​നാ​യി​രം രൂ​പ​വ​രെ ചെ​ല​വി​ട്ടാ​ണ് ക​ർ​ഷ​ക​ർ കൃ​ഷി ചെ​യ്ത​ത്. ഇ​പ്പോ​ൾ ര​ണ്ടാം​കൃ​ഷി​യു​ടെ വി​ത്തു​വി​ത​ച്ച് 45 ദി​വ​സം പി​ന്നി​ട്ടി​ട്ടും പു​ഞ്ച​ക്കൃ​ഷി​ക്കു സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ല​ഭി​ച്ചി​ട്ടി​ല്ല. ര​ണ്ടാം​കൃ​ഷി​യു​ടെ കൊ​യ്ത്തു പൂ​ർ​ത്തി​യാ​ക്ക​ണ​മെ​ങ്കി​ൽ യ​ന്ത്ര വാ​ട​ക ഉ​ൾ​പ്പെ​ടെ വ​ൻ​തു​ക ഇ​നി​യും മു​ട​ക്ക​ണം. ഇ​തി​നു ക​ർ​ഷ​ക​രു​ടെ കൈ​യി​ൽ പ​ണ​മി​ല്ലാ​തെ വ​ന്ന​തോ​ടെ കൊ​യ്ത്തും പ്ര​തി​സ​ന്ധി​യി​ലാ​കാ​നാ​ണ് സാ​ധ്യ​ത. സ​ർ​ക്കാ​ർ അ​ടി​യ​ന്ത​ര ഇ​ട​പെ​ട​ൽ ന​ട​ത്തി നെ​ല്ലു​വി​ല ല​ഭ്യ​മാ​ക്കാ​ൻ ന​ട​പ​ടി സ്വീ​ക​രി​ക്ക​ണ​മെ​ന്നാ​ണ് ക​ർ​ഷ​ക​രു​ടെ ആ​വ​ശ്യം.