നേ​താ​ജി ജ​ന്മ​ദി​നം ആ​ഘോ​ഷി​ച്ചു
Thursday, January 23, 2020 10:44 PM IST
ആ​ല​പ്പു​ഴ: സ്വാ​ത​ന്ത്ര്യ​ത്തി​നാ​യി നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സ് ന​ട​ത്തി​യ പോ​രാ​ട്ടം സ്വാ​ത​ന്ത്ര്യ​സ​മ​ര​ച​രി​ത്ര​ത്തി​ലെ ഒ​രു പ്ര​ത്യേ​ക ഏ​ടാ​യി പ​രി​ര​ക്ഷി​ക്ക​പ്പെ​ടു​മെ​ന്നും അ​ത്ത​രം പോ​രാ​ട്ട​ങ്ങ​ളു​ടെ​കൂ​ടി ഫ​ല​മാ​ണ് സ്വാ​ത​ന്ത്ര്യ സ​മ​ര​ച​രി​ത്ര​മെ​ന്നും സ്വാ​ത​ന്ത്ര്യ​സ​മ​ര സേ​നാ​നി വി. ​നാ​രാ​യ​ണ​ൻ നാ​യ​ർ. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ൽ നേ​താ​ജി സു​ഭാ​ഷ് ച​ന്ദ്ര​ബോ​സി​ന്‍റെ ജ​ന്മ​ദി​നാ​ഘോ​ഷ​ത്തി​ന്‍റെ ഭാ​ഗ​മാ​യി ആ​ല​പ്പു​ഴ സി​ഡാം ഓ​ഡി​റ്റോ​റി​യ​ത്തി​ൽ കൂ​ടി​യ യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്ന അ​ദ്ദം​ഹം. ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി വൈ​സ് ചെ​യ​ർ​മാ​ൻ പി.​ജെ. കു​ര്യ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ​പ്ര​തി​ജ്ഞ ഗാ​ന്ധി​യ​ൻ ദ​ർ​ശ​ന​വേ​ദി ചെ​യ​ർ​മാ​ൻ ബേ​ബി പാ​റ​ക്കാ​ട​ൻ ചൊ​ല്ലി​ക്കൊ​ടു​ത്തു. അ​ഡ്വ. പ്ര​ദീ​പ് കൂ​ട്ടാ​ല മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. ഡോ. ​എം.​എ​ൻ. ജോ​ർ​ജ്, ആ​ന്‍റ​ണി ക​രി​പ്പാ​ശേ​രി, അ​ഡ്വ. ദി​ലീ​പ് ചെ​റി​യ​നാ​ട്, ജോ​ർ​ജ് തോ​മ​സ്, അ​ഡ്വ. റോ​ജോ ജോ​സ​ഫ്, ഇ. ​ഷാ​ബ്ദീ​ൻ, എം.​എ. ജോ​ണ്‍ മാ​ട​മ​ന എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.