കാ​ർ​ഷി​കോ​ത്സ​വ​വും പു​ഷ്പ​മേ​ള​യും
Friday, January 24, 2020 10:48 PM IST
മാ​വേ​ലി​ക്ക​ര: മാ​വേ​ലി​ക്ക​ര അ​ഗ്രി ഹോ​ർ​ട്ടി​ക​ൾ​ച്ച​റ​ൽ സൊ​സൈ​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള 27-ാമ​തു കാ​ർ​ഷി​കോ​ത്സ​വ​വും പു​ഷ്പ​മേ​ള​യും 30, 31, ഫെ​ബ്രു​വ​രി ഒ​ന്ന്, ര​ണ്ട് തീ​യ​തി​ക​ളി​ൽ കോ​ടി​ക്ക​ൽ ഗാ​ർ​ഡ​ൻ​സി​ൽ ന​ട​ക്കും. 30 നു ​രാ​വി​ലെ 9.30 നു ​സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് റോ​ണി ടി. ​ഡാ​നി​യേ​ൽ പ​താ​ക ഉ​യ​ർ​ത്തും. പ​ത്തി​നു ഫാ. ​വി.​എം. മ​ത്താ​യി വി​ല​നി​ല​ത്ത് പ്ര​ദ​ർ​ശ​നം ഉ​ദ്ഘാ​ട​നം ചെ​യ്യും. വൈ​കു​ന്നേ​രം ആ​റി​നു ന​ട​ക്കു​ന്ന സ​മ്മേ​ള​നം ന​ഗ​ര​സ​ഭാ​ധ്യ​ക്ഷ ലീ​ല അ​ഭി​ലാ​ഷ് ഉ​ദ്ഘാ​ട​നം ചെ​യ്യും. റോ​ണി ടി. ​ഡാ​നി​യേ​ൽ അ​ധ്യ​ക്ഷ​നാ​വും.
ഹൗ​സിം​ഗ് ബോ​ർ​ഡ് ചെ​യ​ർ​മാ​ൻ പി. ​പ്ര​സാ​ദ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണ​വും ആ​ദ​രി​ക്ക​ലും ഓ​ർ​ത്ത​ഡോ​ക്സ് സ​ഭ മാ​വേ​ലി​ക്ക​ര ഭ​ദ്രാ​സ​ന മെ​ത്രാ​പ്പൊ​ലീ​ത്ത അ​ല​ക്സി​യോ​സ് മാ​ർ യൗ​സേ​ബി​യോ​സ് നി​ർ​വ​ഹി​ക്കും. ഫെ​ബ്രു​വ​രി ര​ണ്ടി​നു വൈ​കു​ന്നേ​രം നാ​ലി​നു ന​ട​ക്കു​ന്ന സ​മ്മാ​ന​ദാ​ന സ​മ്മേ​ള​ന​ത്തി​ൽ ഡ​മാ​ക്ക ഫെ​യിം സി​നി​മാ​താ​രം മി​ഷേ​ൽ ആ​ൻ ഡാ​നി​യേ​ൽ സ​മ്മാ​ന​ങ്ങ​ൾ വി​ത​ര​ണം ചെ​യ്യും. ആ​റി​നു ന​ട​ക്കു​ന്ന സ​മാ​പ​ന സ​മ്മേ​ള​നം ആ​ർ. രാ​ജേ​ഷ് എം​എ​ൽ​എ ഉ​ദ്ഘാ​ട​നം ചെ​യ്യും. ഫാ. ​വി.​എം. മ​ത്താ​യി നി​ല​നി​ല​ത്ത് അ​ധ്യ​ക്ഷ​നാ​വും. കൊ​ടി​ക്കു​ന്നി​ൽ സു​രേ​ഷ് എം​പി മു​ഖ്യ പ്ര​ഭാ​ഷ​ണ​വും ക​ർ​ഷ​ക​ശ്രീ അ​വാ​ർ​ഡ് ദാ​ന​വും നി​ർ​വ​ഹി​ക്കും.