വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ന്യൂ​ന​പ​ക്‌​ഷാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണം : ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്
Monday, January 27, 2020 10:44 PM IST
ഹ​രി​പ്പാ​ട്: വി​ദ്യാ​ഭ്യാ​സ മേ​ഖ​ല​യി​ലെ ന്യൂ​ന​പ​ക്‌​ഷാ​വ​കാ​ശ​ങ്ങ​ൾ സം​ര​ക്ഷി​ക്ക​പ്പെ​ട​ണ​മെ​ന്ന് കെ​സി​ബി​സി വി​ദ്യാ​ഭ്യാ​സ ക​മ്മീ​ഷ​ൻ ചെ​യ​ർ​മാ​നും മാ​വേ​ലി​ക്ക​ര രൂ​പ​താ​ധ്യ​ക്ഷ​നു​മാ​യ‌ ബി​ഷ​പ് ഡോ. ​ജോ​ഷ്വാ മാ​ർ ഇ​ഗ്നാ​ത്തി​യോ​സ്.

ഹ​രി​പ്പാ​ട് ന​ങ്ങ്യാ​ർ​കു​ള​ങ്ങ​ര ബ​ഥ​നി സെ​ൻ​ട്ര​ൽ സ്കൂ​ളി​ന്‍റെ 14-മ​തു സ്കൂ​ൾ വാ​ർ​ഷി​ക​വും പു​തി​യ കെ​ട്ടി​ട സ​മു​ച്ച​യ​ത്തി​ന്‍റെ ഉ​ദ്ഘാ​ട​ന​വും നി​ർ​വ​ഹി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം. പ്രൊ​വി​ൻ​ഷ്യാ​ൾ സു​പ്പീ​രി​യ​ർ ഡോ. ​മ​ദ​ർ ഹൃ​ദ്യ എ​സ്ഐ​സി അ​ധ്യ​ക്ഷ​യാ​യി. ചേ​പ്പാ​ട് പ​ഞ്ചാ​യ​ത്ത് ക്ഷേ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ എം.​കെ. ശ്രീ​നി​വാ​സ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി. സി​സ്റ്റ​ർ ഡോ. ​ദീ​പ എ​സ്ഐ​സി സ​മ്മാ​ന​ദാ​നം നി​ർ​വ​ഹി​ച്ചു.

സ്‌​കൂ​ൾ പ്രി​ൻ​സി​പ്പ​ൽ സി​സ്റ്റ​ർ ആ​ഗ്ന​റ്റ്, പി​ടി​എ പ്ര​സി​ഡ​ന്‍റ് ജോ​ൺ പി. ​കോ​ട്ടൂ​ർ കു​റ്റി​യി​ൽ, സി​സ്റ്റ​ർ ക്രി​സ്റ്റ എ​സ്ഐ​സി, സ്‌​കൂ​ൾ ലീ​ഡ​ർ​മാ​രാ​യ അ​ഭ​യ് കൃ​ഷ്ണ, അ​ഫ്രീ​ൻ നി​ഷാ​ദ്, സ്റ്റാ​ഫ് സെ​ക്ര​ട്ട​റി എ​സ്. മി​നു എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.