സൗ​ജ​ന്യ പ​രി​ശോ​ധ​ന​യും സ​ഹാ​യ വി​ത​ര​ണ​വും ആ​ദ​ര​വും
Tuesday, January 28, 2020 10:40 PM IST
ചേ​ര്‍​ത്ത​ല: ക​ഞ്ഞി​ക്കു​ഴി ഗാ​ന്ധി ഗ്രാ​മ​സേ​വാ കേ​ന്ദ്ര​ത്തി​ല്‍ ഗാ​ന്ധി ര​ക്ത​സാ​ക്ഷി​ത്വ​ദി​ന​മാ​യ നാ​ളെ സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന​യും സ​ഹാ​യ വി​ത​ര​ണ​വും ആ​ദ​ര​വും ന​ട​ത്തും. ആ​ദ​രം സാ​ന്ത്വ​നം എ​ന്ന​പേ​രി​ല്‍ ന​ട​ത്തു​ന്ന പ​രി​പാ​ടി​യി​ല്‍ ആ​റു ജീ​വ​കാ​രു​ണ്യ സം​ഘ​ട​ന​ക​ള്‍ പ​ങ്കെ​ടു​ക്കും. ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കാ​യു​ള്ള സൗ​ജ​ന്യ ആ​രോ​ഗ്യ​പ​രി​ശോ​ധ​ന​യും ഹെ​ല്‍​ത്ത് കാ​ര്‍​ഡ് വി​ത​ര​ണ​വും, സൗ​ജ​ന്യ കാ​ന്‍​സ​ര്‍ പ​രി​ശോ​ധ​ന, കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് സൗ​ജ​ന്യ ഫ്‌​ളാ​സ്‌​ക് വി​ത​ര​ണം, തു​ണി​സ​ഞ്ചി​വി​ത​ര​ണം, പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്ക​ല്‍ എ​ന്നി​വ ന​ട​ക്കും. ഇ​തി​നു​ള്ള ഒ​രു​ക്ക​ങ്ങ​ള്‍ പൂ​ര്‍​ത്തി​യാ​യ​താ​യി ഗാ​ന്ധി ഗ്രാ​മ​സേ​വാ​കേ​ന്ദ്രം പ്ര​സി​ഡ​ന്‍റ് ര​വി​പാ​ല​ത്തി​ങ്ക​ല്‍, യു​വ​ര്‍ കോ​ള​ജ് പ്രി​ന്‍​സി​പ്പ​ല്‍ കെ.​ഇ. തോ​മ​സ്, ഗ്രീ​ന്‍​സി​റ്റി റോ​ട്ട​റി ക്ല​ബ് പ്ര​സി​ഡ​ന്‍റ് പി.​ജെ. കു​ഞ്ഞ​പ്പ​ന്‍, ആ​ദ​രം സാ​ന്ത്വ​നം ചെ​യ​ര്‍​മാ​ന്‍ ഒ.​സി. വ​ക്ക​ച്ച​ന്‍, കെ.​കെ.​കെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി ക​ണ്‍​വീ​ന​ര്‍ കെ. ​പൊ​ന്ന​പ്പ​ന്‍ എ​ന്നി​വ​ര്‍ പ​ത്ര​സ​മ്മേ​ള​ന​ത്തി​ല്‍ അ​റി​യി​ച്ചു. രാ​വി​ലെ 9.30 ന് ​ഓ​ട്ടോ​റി​ക്ഷ ഡ്രൈ​വ​ര്‍​മാ​ര്‍​ക്കു​ള്ള സൗ​ജ​ന്യ ആ​രോ​ഗ്യ പ​രി​ശോ​ധ​ന പ​ദ്ധ​തി ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി കെ.​എം. ടോ​മി ഉ​ദ്ഘാ​ട​നം ചെ​യ്യും. പി.​ജെ. കു​ഞ്ഞ​പ്പ​ന്‍ അ​ധ്യ​ക്ഷ​നാ​കും.
2.30 ന് ​കാ​ന്‍​​സ​ര്‍ പ​രി​ശോ​ധ​നാ​ക്യാ​മ്പ് രാ​ജീ​വ് ആ​ലു​ങ്ക​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. ബി. ​മോ​ഹ​ന​ന്‍ അ​ധ്യ​ക്ഷ​നാ​കും. വൈ​കു​ന്നേ​രം 4.30 നു ​കി​ട​പ്പു​രോ​ഗി​ക​ള്‍​ക്ക് ഫ്‌​ളാ​സ്‌​ക് വി​ത​ര​ണം സ​മ്മേ​ള​നം ക​യ​ർ കോ​ര്‍​പ​റേ​ഷ​ന്‍ മു​ന്‍ ചെ​യ​ര്‍​മാ​ന്‍ ആ​ര്‍. നാ​സ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. കെ.​കെ.​കെ പാ​ലി​യേ​റ്റീ​വ് കെ​യ​ര്‍ സൊ​സൈ​റ്റി പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ധാ​കൃ​ഷ്ണ​ന്‍ അ​ധ്യ​ക്ഷ​നാ​കും. വ്യാ​പാ​രി വ്യ​വ​സാ​യി സ​മി​തി ജി​ല്ലാ പ്ര​സി​ഡ​ന്‍റ് ടി.​വി. ബൈ​ജു ഫ്‌​ളാ​സ്‌​ക് വി​ത​ര​ണം ചെ​യ്യും. എം. ​പീ​താം​ബ​ര​ന്‍ ഗാ​ന്ധി അ​നു​സ്മ​ര​ണ പ്ര​ഭാ​ഷ​ണം ന​ട​ത്തും. ച​ട​ങ്ങി​ല്‍ തെ​ര​ഞ്ഞെ​ടു​ത്ത പ്ര​തി​ഭ​ക​ളെ ആ​ദ​രി​ക്കും.