കാ​ർ​ഷി​ക യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ജ്ഞം ര​ണ്ടാം​ഘ​ട്ടവും വിജയം
Friday, February 14, 2020 10:41 PM IST
ആ​ല​പ്പു​ഴ: സം​സ്ഥാ​ന കാ​ർ​ഷി​ക യ​ന്ത്ര​വ​ത്കര​ണ മി​ഷ​നും കൃ​ഷി വ​കു​പ്പ് എ​ൻ​ജി​നി​യ​റിം​ഗ് വി​ഭാ​ഗ​വും ആ​ത്മ ആ​ല​പ്പു​ഴ​യും ചേ​ർ​ന്നു ന​ട​പ്പാ​ക്കു​ന്ന കാ​ർ​ഷി​ക​യ​ന്ത്ര പ​രി​ര​ക്ഷ​ണ യ​ജ്ഞം ര​ണ്ടാം​ഘ​ട്ടം വി​ജ​യ​ക​ര​മാ​യി മു​ന്നോ​ട്ട്. കൃ​ഷി അ​സി. എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ഓ​ഫീ​സി​ലെ ക​ള​ർ​കോ​ടു​ള്ള വ​ർ​ക്ഷോ​പ്പി​ൽ 22വ​രെ യ​ജ്ഞം തു​ട​രും. ഏ​ഴ് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​റി​ൽ നി​ന്നും അ​ഞ്ചു കാ​ർ​ഷി​ക ക​ർ​മ​സേ​ന​ക​ളി​ൽ നി​ന്നും തെ​ര​ഞ്ഞെ​ടു​ത്ത 20 പേ​ർ​ക്കു 12 ദി​വ​സം നീ​ണ്ടു​നി​ൽ​ക്കു​ന്ന പ​രി​ശീ​ല​ന പ​രി​പാ​ടി​യും സം​ഘ​ടി​പ്പി​ച്ചി​ട്ടു​ണ്ട്.
ഉ​പ​യോ​ഗ​ശൂ​ന്യ​മാ​യി​രു​ന്ന കാ​ർ​ഷി​ക​യ​ന്ത്ര​ങ്ങ​ൾ പ്ര​വ​ർ​ത്ത​ന സ​ജ്ജ​മാ​ക്കി ക​ഴി​യു​ന്ന​ത്ര​വേ​ഗം കാ​ർ​ഷി​ക ക​ർ​മ​സേ​ന​ക​ൾ​ക്കും കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്ര​ങ്ങ​ൾ​ക്കും കൈ​മാ​റു​ക​യാ​ണ് പ​രി​ര​ക്ഷ​ണ യ​ജ്ഞ​ത്തി​ൽ ചെ​യ്യു​ന്ന​ത്. ആ​ദ്യ​ഘ​ട്ട​ത്തി​ൽ അ​ഞ്ച് അ​ഗ്രോ സ​ർ​വീ​സ് സെ​ന്‍റ​ർ, അ​ഞ്ച് കാ​ർ​ഷി​ക ക​ർ​മ​സേ​ന​ക​ൾ എ​ന്നി​വി​ട​ങ്ങ​ളി​ൽ നി​ന്നും 15 പേ​ർ 12 ദി​വ​സം നീ​ണ്ടു​നി​ന്ന കാ​ർ​ഷി യ​ന്ത്ര അ​റ്റ​കു​റ്റ​പ്പ​ണി പ​രി​ശീ​ല​ന പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു. കാ​ർ​ഷി​ക സേ​വ​ന കേ​ന്ദ്രം, കാ​ർ​ഷി​ക ക​ർ​മ സേ​ന​ക​ളു​ടെ ഉ​ട​മ​സ്ഥ​ത​യി​ലു​ള്ള കേ​ടു​പാ​ടു​ക​ൾ പ​റ്റി​യ​തും പ്ര​ള​യ​സ​മ​യ​ത്ത് പ്ര​വ​ർ​ത്ത​ന​ര​ഹി​ത​വു​മാ​യ 15 ല​ക്ഷ​ത്തി​ല​ധി​കം രൂ​പ​യു​ടെ കാ​ർ​ഷി​ക യ​ന്ത്ര​ങ്ങ​ൾ തീ​ർ​ത്തും സൗ​ജ​ന്യ​മാ​യി അ​റ്റ​കു​റ്റ​പ്പ​ണി തീ​ർ​ത്തു പ്ര​വ​ർ​ത്ത​ന​യോ​ഗ്യ​മാ​ക്കി​യി​രു​ന്നു.
ഡോ. ​യു. ജ​യ​കു​മാ​ര​ൻ നേ​തൃ​ത്വ​ത്തി​ലു​ള്ള സം​ഘ​മാ​ണ് പ​രി​ശീ​ല​ന​ത്തി​നു നേ​തൃ​ത്വം ന​ൽ​കു​ന്ന​ത്.