ഓ​ട്ടോ​യി​ൽ​നി​ന്നു പുക വ​ന്ന​ത് പ​രി​ഭ്രാ​ന്തി​പ​ര​ത്തി
Saturday, February 15, 2020 10:33 PM IST
ക​ണ്ണാ​ടി: ഓ​ടി​ക്കൊ​ണ്ടി​രു​ന്ന ഓ​ട്ടോ​യി​ൽ​നി​ന്നു പു​ക പ​ര​ന്ന​ത് പ​രി​ഭ്രാ​ന്തി പ​ര​ത്തി. പു​ളി​ങ്കു​ന്ന്-​ത​ട്ടാ​ശേ​രി റോ​ഡി​ൽ ക​ണ്ണാ​ടി പ​ഴ​യ​കാ​ട്ടു പ​ള്ളി​ക്കു സ​മീ​പം ഇ​ന്ന​ലെ ഉ​ച്ച​യ്ക്ക് 12-നാ​യി​രു​ന്നു സം​ഭ​വം.
ഓ​ട്ടോ​യ്ക്കു തീ​പി​ടി​ച്ച​താ​ണെ​ന്നാ​ണ് ആ​ദ്യം ക​രു​തി​യ​ത്.

പി​ന്നീ​ട് പു​ക​ക്കു​ഴ​ലി​ൽ​നി​ന്നാ​ണ് പു​ക വ​രു​ന്ന​തെ​ന്നു മ​ന​സി​ലാ​യി. പു​ക വ്യാ​പി​ച്ച​ത് യാ​ത്ര​ക്കാ​രെ പ​രി​ഭ്രാ​ന്ത​രാ​ക്കി. പെ​ട്രോ​ളി​ൽ ഓ​യി​ലി​ന്‍റെ അ​ള​വ് കൂ​ടി​യ​താ​ണ് കാ​ര​ണ​മെ​ന്ന് പ​റ​യു​ന്നു. സ്വ​കാ​ര്യ ആ​വ​ശ്യ​ത്തി​നാ​യി ഓ​ടു​ന്നതാണ് ഈ ഓട്ടോ.