വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വം: അ​ന്വേ​ഷ​ണം ഇ​ഴ​യു​ന്നെ​ന്ന്
Sunday, February 16, 2020 10:57 PM IST
തു​റ​വൂ​ർ: അ​ഞ്ചാം ക്ലാ​സ് വി​ദ്യാ​ർ​ഥി​നി​യെ പീ​ഡി​പ്പി​ച്ച സം​ഭ​വ​ത്തി​ൽ അ​ന്വ​ഷ​ണം ഇ​ഴ​ഞ്ഞു നീ​ങ്ങു​ന്ന​താ​യി പ​രാ​തി. പ​രാ​തി ന​ൽ​കി ഒ​രാ​ഴ്ച ക​ഴി​ഞ്ഞി​ട്ടും ശി​ശു​ക്ഷേ​മ സ​മി​തി പോ​ലീ​സി​നു പ​രാ​തി കൈ​മാ​റാ​നോ, ന​ട​പ​ടി എ​ടു​ക്കാ​നോ ത​യാ​റാ​യി​ട്ടി​ല്ലെ​ന്നാ​ണ് ആ​ക്ഷേ​പം. പോ​ക്സോ കേ​സു​ക​ളി​ൽ പ​രാ​തി ല​ഭി​ച്ചു 24 മ​ണി​ക്കൂ​റി​നു​ള്ളി​ൽ എ​ഫ്ഐ​ആ​ർ ഇ​ട​ണ​മെ​ന്നാ​ണ് നി​യ​മ​മെ​ന്നി​രി​ക്കെ ഉ​ന്ന​ത ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്നു കേ​സ് ഒ​തു​ക്കി​ത്തീ​ർ​ക്കാ​നാ​ണ് ശ്ര​മി​ക്കു​ന്ന​തെ​ന്നും ആ​രോ​പ​ണം ഉ​യ​രു​ന്നു.
സം​ഭ​വം ന​ട​ന്ന് ആ​ഴ്ച​ക​ൾ പി​ന്നി​ടു​ന്പോ​ഴും പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ പി​ടി​കൂ​ടി​യി​ട്ടി​ല്ല. സ്കൂ​ൾ അ​ധി​കൃ​ത​ർ ചൈ​ൽ​ഡ് ലൈ​നി​ൽ ന​ൽ​കി​യ പ​രാ​തി​യി​ൽ തെ​ളി​വെ​ടു​പ്പ് ന​ട​ത്തി​യ​പ്പോ​ൾ മ​റ്റു ചി​ല കു​ട്ടി​ക​ളും സ​മാ​ന​മാ​യ പ​രാ​തി ന​ൽ​കി​യ​താ​യും പ​റ​യ​പ്പെ​ടു​ന്നു. പ​രാ​തി പോ​ലീ​സി​നു കൈ​മാ​റാ​നോ പ്ര​തി​യാ​യ അ​ധ്യാ​പ​ക​നെ പി​ടി​കൂ​ടാ​നോ ഉ​ള്ള ന​ട​പ​ടി ഉ​ണ്ടാ​കാ​ത്ത​തി​ലാ​ണ് പ്ര​തി​ഷേ​ധ​മു​യ​രു​ന്ന​ത്. പ​ള്ളി​ത്തോ​ട് പ്ര​ദേ​ശ​ത്തു​ള്ള സ്കൂ​ളി​ലെ താ​ത്കാ​ലി​ക അ​ധ്യാ​പ​ക​നെ​തി​രേ​യാ​ണ് പ​രാ​തി. പീ​ഡ​ന വി​വ​രം കു​ട്ടി വീ​ട്ടു​കാ​രെ അ​റി​യി​ക്കു​ക​യും, വീ​ട്ടു​കാ​ർ സ്കൂ​ളി​ലെ​ത്തി പ​രാ​തി​പ്പെ​ട്ട​തോ​ടെ സ്കൂ​ളി​ലെ പ്ര​ഥ​മാ​ദ്ധ്യാ​പ​ക​ൻ ചൈ​ൽ​ഡ് വെ​ൽ​ഫ​യ​ർ ക​മ്മ​ിറ്റി​ക്കു പ​രാ​തി ന​ൽ​കു​ക​യു​മാ​യി​രു​ന്നു. മു​ന്പും ഈ ​അ​ധ്യാ​പ​ക​നെ​തി​രേ സ​മാ​ന​മാ​യ പ​രാ​തി ഉ​യ​ർ​ന്നി​രു​ന്നെ​ങ്കി​ലും ഉ​ന്ന​ത ഇ​ട​പെ​ട​ലി​നെ തു​ട​ർ​ന്ന് ന​ട​പ​ടി​യു​ണ്ടാ​യി​ല്ല.