റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണം
Tuesday, February 18, 2020 10:52 PM IST
ചേ​ർ​ത്ത​ല: ത​ണ്ണീ​ർ​മു​ക്കം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ഒ​ന്പ​താം വാ​ർ​ഡി​ൽ ഇ​ല​ഞ്ഞാം​കു​ള​ങ്ങ​ര സെ​മി​ത്തേ​രി റോ​ഡി​ന്‍റെ പു​ന​ർ​നി​ർ​മാ​ണ പ്ര​വ​ർ​ത്ത​നം ആ​രം​ഭി​ച്ചു. സം​സ്ഥാ​ന സ​ർ​ക്കാ​രി​ൽ നി​ന്നും ല​ഭി​ച്ച 32 ല​ക്ഷം രൂ​പ മു​ത​ൽ മു​ട​ക്കി​യാ​ണ് പ​ഞ്ചാ​യ​ത്തി​ലെ ഏ​റ്റ​വും പ​ഴ​ക്കം​ചെ​ന്ന ഈ ​റോ​ഡ് പു​ന​ർ നി​ർ​മി​ക്കു​ന്ന​ത്. റോ​ഡി​ന്‍റെ നി​ർ​മാ​ണ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി.​എ​സ്. ജ്യോ​തി​സ് നി​ർ​വ​ഹി​ച്ചു. ​പ​ഞ്ചാ​യ​ത്തം​ഗം സു​നി​മോ​ൾ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ജി​ല്ലാ​പ​ഞ്ചാ​യ​ത്ത് സ്ഥി​രം​സ​മി​തി അ​ധ്യ​ക്ഷ സി​ന്ധു വി​നു, ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് ക്ഷേ​മ​കാ​ര്യ സ്റ്റാ​ന്‍റിം​ഗ് ക​മ്മ​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സു​ധ​ർ​മ്മ സ​ന്തോ​ഷ്, വാ​ർ​ഡ് വി​ക​സ​ന സ​മി​തി ക​ണ്‍​വീ​ന​ർ പ്ര​കാ​ശ​ൻ, അ​ജ​യ്ഘോ​ഷ് എ​ന്നി​വ​ർ പ​ങ്കെ​ടു​ത്തു.