വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ൽ ആ​രോ​ഗ്യ വ​കു​പ്പി​ന്‍റെ ശുചിത്വ പ​രി​ശോ​ധ​ന
Thursday, February 20, 2020 10:30 PM IST
അ​ന്പ​ല​പ്പു​ഴ: പു​ന്ന​പ്ര തെ​ക്ക് ഗ്രാ​മ പ​ഞ്ചാ​യ​ത്തി​ന്‍റെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ലെ വ്യാ​പാ​ര സ്ഥാ​പ​ന​ങ്ങ​ളി​ലാ​ണ് ആ​രോ​ഗ്യ വ​കു​പ്പ് പ​രി​ശോ​ധ​ന ന​ട​ത്തി​യ​ത്. ശു​ചി​ത്വ പ​രി​ശോ​ധ​ന, പു​ക​യി​ല നി​യ​ന്ത്ര​ണ നി​യ​മ പ്ര​കാ​ര​മു​ള്ള ബോ​ർ​ഡു​ക​ൾ പ്ര​ദ​ർ​ശി​പ്പി​ച്ചി​ട്ടു​ണ്ടോ തു​ട​ങ്ങി​യ​വ​യാ​ണ് പ​രി​ശോ​ധി​ച്ച​ത്. ശു​ചി​ത്വ നി​ല​വാ​ര​ത്തി​ൽ വീ​ഴ്ച വ​രു​ത്തി​യ വ്യ​പാ​ര സ്ഥാ​പ​ന​ങ്ങ​ൾ​ക്ക് നോ​ട്ടീ​സു ന​ൽ​കി.

പു​ക​വ​ലി സം​ബ​ന്ധി​ച്ച നി​യ​മ​പ്ര​കാ​ര​മു​ള്ള ബോ​ർ​ഡു​ക​ൾ നി​ർ​ദ്ദി​ഷ്ട മാ​തൃ​ക​യി​ൽ സ്ഥാ​പി​ക്കാ​ത്ത​ത് ക​ണ്ടെ​ത്തി​യ​തി​നെ തു​ട​ർ​ന്ന് 14 സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നാ​യി 2800 രൂ​പ പി​ഴ ഇ​ന​ത്തി​ൽ ഈ​ടാ​ക്കി.
അ​ന്പ​ല​പ്പു​ഴ അ​ർ​ബ​ൻ ട്രെ​യി​നിം​ഗ് ഹെ​ൽ​ത്ത് സെ​ന്‍റ​ർ സൂ​പ്പ​ർ​വൈ​സ​ർ പി.​എം. ഷാ​ജ​ഹാ​ൻ, ഹെ​ൽ​ത്ത് ഇ​ൻ​പെ​ക്ട​ർ ജെ. ​ഷി​ജി​മോ​ൻ, ജൂ​നി​യ​ർ ഹെ​ൽ​ത്ത് ഇ​ൻ​സ്പെ​ക്ട​ർ​മാ​രാ​യ ജോ​പ്പ​ൻ കു​ര്യാ​ക്കോ​സ്, സ​ലീ​ന എ​ന്നി​വ​ർ പ​രി​ശോ​ധ​ന​യി​ൽ പ​ങ്കെ​ടു​ത്തു.