ചു​ന​ക്ക​ര പ​ഞ്ചാ​യ​ത്തി​ൽ പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി
Thursday, February 20, 2020 10:31 PM IST
ആ​ല​പ്പു​ഴ: ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ ആ​റാം വാ​ർ​ഡി​ൽ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് പ​രി​ഹാ​ര​മാ​യി പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി​ക്ക് തു​ട​ക്കം. ഇ​തോ​ടെ വേ​ന​ലി​ൽ കു​ടി​വെ​ള്ള​ത്തി​ന്‍റെ അ​പ​ര്യാ​പ്ത​ത അ​നു​ഭ​വ​പ്പെ​ട്ട ചു​ന​ക്ക​ര തെ​ക്കു ഭാ​ഗ​ത്തെ 60 ഓ​ളം വ​രു​ന്ന കു​ടും​ബ​ങ്ങ​ൾ​ക്ക് ആ​ശ്വാ​സ​മാ​യി.

ചെ​റു​തും വ​ലു​തു​മാ​യി നി​ര​വ​ധി കു​ടി​വെ​ള്ള പ​ദ്ധ​തി​ക​ൾ പ​ഞ്ചാ​യ​ത്തി​ൽ ഉ​ണ്ടെ​ങ്കി​ലും പ​ഞ്ചാ​യ​ത്തി​ന്‍റെ തെ​ക്കു ഭാ​ഗ​ത്തേ​യ്ക്ക് വെ​ള്ളം എ​ത്തി​ക്കു​ന്ന​ത് ശ്ര​മ​ക​ര​മാ​യ സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പു​തി​യ കു​ടി​വെ​ള്ള പ​ദ്ധ​തി തു​ട​ങ്ങി​യ​ത്. ഇ​തി​ന് 2019-20 ജ​ന​കീ​യാ​സൂ​ത്ര​ണ പ​ദ്ധ​തി​യി​ൽ ഉ​ൾ​പ്പെ​ടു​ത്തി 26.18 ല​ക്ഷം രൂ​പ വ​ക​യി​രു​ത്തി. പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി കു​ഴ​ൽ​ക്കി​ണ​ർ, ജ​ല​സേ​ച​ന​ത്തി​ന് ആ​വ​ശ്യ​മാ​യ ടാ​ങ്ക്, മോ​ട്ടോ​ർ, പ​ന്പ് സെ​റ്റ് എ​ന്നി​വ സ്ഥാ​പി​ച്ചി​ട്ടു​ണ്ട്.

പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ രൂ​പീ​ക​രി​ച്ച ഗു​ണ​ഭോ​ക്തൃ സ​മി​തി​യു​ടെ മേ​ൽ​നോ​ട്ട​ത്തി​ലാ​ണ് പ​ദ്ധ​തി​യു​ടെ പ്ര​വ​ർ​ത്ത​ന​ങ്ങ​ളെ​ന്നു ചു​ന​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് സു​രേ​ഷ് പ​റ​ഞ്ഞു. പ​ന്പ് ഹൗ​സി​ൽ ജീ​വ​ന​ക്കാ​രെ​യും നി​യ​മി​ച്ചി​ട്ടു​ണ്ട്. സൗ​ജ​ന്യ​മാ​യാ​ണ് നി​ല​വി​ൽ വെ​ള്ളം എ​ത്തി​ക്കു​ന്ന​ത്, ഒ​രു മാ​സ​ത്തി​നു ശേ​ഷം മാ​സ​ക്ര​മ​ത്തി​ൽ നി​ശ്ചി​ത​മാ​യ ചെ​റി​യ തു​ക ഗു​ണ​ഭോ​ക്താ​ക്ക​ളി​ൽ നി​ന്നും ഈ​ടാ​ക്കും. വെ​ള്ളം പാ​ഴാ​ക്കി ക​ള​യു​ന്ന​ത് ത​ട​യാ​ൻ ഇ​തി​ലൂ​ടെ സാ​ധി​ക്കും. പ​ഞ്ചാ​യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ഭ​ര​ണ​സ​മി​തി​യു​ടേ​യും പ്ര​ദേ​ശ​വാ​സി​ക​ളു​ടേ​യും കൂ​ട്ടാ​യ പ്ര​വ​ർ​ത്ത​ന ഫ​ല​മാ​യാ​ണ് പ​ദ്ധ​തി പൂ​ർ​ത്തി​യാ​ക്കാ​ൻ സാ​ധി​ച്ച​ത്.